തമിഴകത്തിന്റെ പ്രിയ നടന്‍ വിജയ് സേതുപതിയുടെ ആരാധക സംഘടനയിലെ യുവാവിനെ നടുറോഡിലിട്ടു കുത്തിക്കൊന്നു. പുതുച്ചേരി റെഡ്യാര്‍പാളയത്താണ് വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റിനെ അധികാരമൊഴിയാത്തതിന്റെ പേരില്‍ മുന്‍സെക്രട്ടറിയും സംഘവും കുത്തികൊന്നത്.ആരാധക കൂട്ടമായ ഫാന്‍സ് അസോസിയേഷന്റെ പുതുച്ചേരിയിലെ സംഘടനയില്‍ കുറേ നാളുകളായി അധികാരതര്‍ക്കുമുണ്ടായിരുന്നു. ഈയിടെയാണ് പെയിന്ററായ റെഡ്യയാര്‍പാളയം ഗോവിന്ദശാലയിലെ മണികണ്ഠനെന്ന 35കാരനെ പ്രസിഡന്റായി തിരഞ്ഞെടുത്ത്. എന്നാല്‍ ഇത്, മുന്‍ സെക്രട്ടറി ആട്ടുപെട്ടി രാജശേഖരനും സംഘവും അംഗീകരിക്കാന്‍ തയ്യാറായില്ല. മണികണ്ഠന്‍ സ്ഥാനമൊഴിയണമെന്ന് രാജശേഖരന്‍ പലവട്ടം ആവശ്യപെട്ടിരുന്നു.എന്നാല്‍ സ്ഥാനമൊഴിയാന്‍ മണികണ്ഠന്‍ തയാറായില്ല.സുഹൃത്തുമായുള്ള ചര്‍ച്ച കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു കൊലപാതകം.
റെഡ്യയാര്‍പാളം നെല്ലിത്തോപ്പ് മാര്‍ക്കറ്റിനു മുന്നില്‍ വച്ചു രണ്ടു ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘം മണികണ്ഠനെ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു ഊരുളയാന്‍പേട്ട പൊലീസ് സ്ഥലത്തെത്തി മണികണ്ഠനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രാജശേഖരനും മണികണ്ഠനും അകന്ന ബന്ധുക്കളാണെന്നും ഫാന്‍സ് അസോസിയേഷനിലെ അധികാരം സംബന്ധിച്ചു തര്‍ക്കം നിലനിന്നിരുന്നതായും ഊരുളയാന്‍പേട്ട പൊലീസ് പറഞ്ഞു.
Former secretary, Vijay Sethupathi stabbed to death by state secretary of Puducherry radar camp