മലയത്തിന്റെ പ്രിയ നായികമാരിൽ ഏറ്റവും ശ്രദ്ധേയമായ നടിയാണ് നസ്രിയ നസീം .സോഷ്യൽ മീഡിയയിൽ താരം സജീവ പങ്കാളിയാണ്. ഇപ്പോളിതാ നസ്രിയ നസീം പാടുന്ന എന്‍റെ സ്റ്റേറ്റ് കേരളമാണോ? എന്‍റെ സിഎം വിജയന്‍ ആണോ? എന്‍റെ ഡാന്‍ഡ് കഥകളിയാണോ?'എന്ന ഡബ്‍സ്‍മാഷ് വീഡിയോയാണ് വൈറല്‍ ആവുന്നത് . . പാട്ടിലെ 'ആണോ' എന്ന ചോദ്യങ്ങള്‍ക്ക് " ആണ്" എന്ന ഉത്തരം കുറിച്ചുകൊണ്ടാണ് നസ്രിയ വീഡിയോ ഷെയർ ചെയ്തത്.
https://www.instagram.com/p/CFR2FVeDlxE/?utm_source=ig_web_copy_link
ഇന്‍സ്റ്റഗ്രാമില്‍ നസ്രിയയുടെ ഫാന്‍ പേജിലടക്കം കഴിഞ്ഞ ദിവസം ഡബ്‌സ്‌മാഷ് എത്തിയതോടെ സംഭവം ഏതായാലും വൈറൽ ആയി . ഡി പാര്‍ഥിപന്‍ ദേസിംഗുവിന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ മ്യൂസിക്കല്‍ കോമഡി സ്പോര്‍ട്‍സ് ചിത്രം 'നട്പേ തുണൈ'യിലെ ഗാനമാണ് ഇത്. ഹിപ് ഹോപ്പ് തമിഴ സംഗീതം നിര്‍വ്വഹിച്ച ഗാനം പുറത്തിറങ്ങിയ സമയത്ത് തന്നെ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു.
യുട്യൂബില്‍ ഇതിനകം രണ്ട് കോടിയോളം കാഴ്ചക്കാരാണ് ഒറിജിനല്‍ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത് .ഒടിടി റിലീസ് ആയെത്തിയ മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ ആണ് അതിഥിതാരമായി എത്തിയത് .കൂടാതെ കൊവിഡ് കാലത്തെ മറ്റൊരു ഡയറക്ട് ഒടിടി റിലീസ് ആയെത്തിയ സി യു സൂണിന്‍റെ നിര്‍മ്മാണത്തിലും നസ്രിയയ്ക്ക് പങ്കുണ്ട് . ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്‍റെ ബാനറില്‍ നസ്രിയയും ഫഹദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Nazriya's dubsmash video goes viral