ദിവസവും വളരെ വ്യത്യസ്തമായ വീഡിയോകളാണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധനേടുന്നത് . പലതും നമ്മെ ചിരിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമാവാം . അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത് .

200 പെട്ടി ബിയറുമായി പോയ മിനിലോറി നടുറോഡിൽ മറിഞ്ഞതോടെ കിട്ടിയ കുപ്പികൾ കൈക്കലാക്കി നാട്ടുകാർ ഓടുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക. ആന്ധ്രപ്രദേശിലെ കാസിംകോട്ട മണ്ഡലിലാണ് സംഭവം.
ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.ചൊവ്വാഴ്ച രാവിലെയാണ് ബയ്യാവരം ദേശീയപാതയിൽ ബിയറുമായി പോയ മിനിലോറി മറിഞ്ഞത്.
വണ്ടിയിലുണ്ടായിരുന്ന 200 പെട്ടി ബിയറും റോഡിലേക്ക് വീണു. സ്ഥലത്തെത്തിയ നാട്ടുകാരും അതുവഴി പോയ യാത്രക്കാരും പൊട്ടാതെ കിട്ടിയ ബിയർ കുപ്പികൾ കൈക്കലാക്കി.
https://twitter.com/i/status/1666019949289132033
Beer lorry overturns in the middle of the road, locals grab bottle and run, video goes viral