ശ്രീകൃഷ്ണ ജയന്തിയായ ഇന്ന് മകള്‍ അലംകൃത വരച്ച ചിത്രം പങ്കുവെച്ച് ജന്മാഷ്ട്ടമി ആശംസകള്‍ നേരുകയാണ് നടന്‍ പൃഥ്വിരാജ്.ശ്രീകൃഷ്‍ണരൂപമാണ് അലംകൃത വരച്ചത് .
അല്ലിസ് ആര്‍ട്ട് എന്ന അടികുറിപ്പോടെയാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത് .അലംകൃത വരച്ച അച്ഛനും അമ്മയ്‍ക്കും ഒപ്പം താൻ നില്‍ക്കുന്ന കുടുംബത്തിന്റെ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
അന്ന് അലംകൃത വരച്ച ഫോട്ടോയും കുറിപ്പും സുപ്രിയ ആയിരുന്നു ഷെയര്‍ ചെയ്‍തിരുന്നത്. കുടുംബം എത്ര മനോഹരമായ പദമാണ്. കുടുംബം നമ്മെ സ്‍നേഹിക്കുന്നു, സംരക്ഷിക്കുന്നു, നമ്മെ മൂല്യമുള്ളവരാക്കുന്നു.
നമ്മള്‍ വെല്ലുവിളി നേരിടുമ്പോഴൊക്കെ കുടുംബത്തിന്റെ സുരക്ഷിതത്വത്തിലേക്ക് നമ്മള്‍ ഓടിക്കയറുന്നു. കൊവിഡും രാജമലയിലെ മണ്ണിടിച്ചലും കോഴിക്കോടെ വിമാന അപകടവും എത്ര കുടുംബത്തെയാണ് തകര്‍ത്തത്.
എത്ര ഓര്‍മകള്‍, സ്വപ്‍നകള്‍, പ്രതീക്ഷകള്‍, വാഗ്‍ദാനങ്ങള്‍ എല്ലാം വിധിയുടെ ക്രൂരമായ കൈകളാല്‍ ഇല്ലാതായി. രൂക്ഷമായി മഴയുള്ള രാത്രിയിലും കുടുംബത്തിന്റെ ഊഷ്‍മളതയില്‍ സുരക്ഷിതരായി നില്‍ക്കുന്ന നമ്മള്‍ എത്ര ഭാഗ്യവാൻമാരാണ് എന്നാണ് സുപ്രിയ കുറിച്ചത്. ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്നു നിരവധി താരങ്ങള്‍ അവരുടെ പേജുകളില്‍ കുറിച്ചിട്ടുണ്ട് .
Prithviraj shares a picture of Lord Krishna adorned by his daughter