'അഖിലിനെ പുറത്താക്കാൻ അവസരം ലഭിച്ചിട്ടും മാപ്പ് കൊടുത്ത് വിട്ടു'; ശോഭയുടെ വാക്കുകൾ ചർച്ചയാകുന്നു

'അഖിലിനെ പുറത്താക്കാൻ അവസരം ലഭിച്ചിട്ടും മാപ്പ് കൊടുത്ത് വിട്ടു'; ശോഭയുടെ വാക്കുകൾ ചർച്ചയാകുന്നു
2023-06-04T20:49:00 | By Susmitha Surendran

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് വളരെയേറെ ആവേശത്തോടെ മുന്നോട് പോകുകയാണ് . വളരെ ആവേശത്തിലാണ് മത്സരാർത്ഥികളും അതുപോലെതന്നെ പ്രേക്ഷകരും .

ബിഗ്‌ബോസിൽ ഇന്നലെ വീക്കെന്റ് എപ്പിസോഡ് വളരെ നിർണായകമായിരുന്നു. 'ആളുകളെ സുഖിപ്പിച്ചല്ലേ നീ നിന്റെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതെന്ന്' അഖിൽ ശോഭയോട് വാക്ക് തർക്കത്തിനിടെ ചോദിച്ചത് ഹൗസിലും പുറത്തും വലിയ രീതിയിൽ ചർച്ചയായിരുന്നു.


അത്തരം വാക്കുകൾ സ്ത്രീകൾക്ക് നേരെ പ്രയോ​ഗിക്കുമ്പോൾ അതുകേട്ട് നിൽക്കുന്നവർ പല അർഥത്തിലുമായിരിക്കും മനസിലാക്കുകയെന്നും അത് കേൾക്കുന്ന സ്ത്രീയുടെ അഭിമാനം പോലും ചോദ്യം ചെയ്യപ്പെടുമെന്നും ഹൗസിലുള്ളവർ തന്നെ അഖിലിനോട് ശോഭയ്ക്ക് വേണ്ടി ‌സംസാരിക്കവെ പറഞ്ഞിരുന്നു. 

'നീ സുഖിപ്പിച്ചല്ലേ ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതെന്ന' പദപ്രയോ​ഗം ഹൗസിൽ എത്തിയ ശേഷം ശോഭയെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച വാക്കുമായിരുന്നു. അഖിലിന്റേയും ശോഭയുടേയും വാക്ക് തർക്കം വൈറലായതോടെ വനിത കമ്മീഷൻ വരെ സംഭവത്തിൽ വിശദീകരണം ചോദിച്ചുവെന്നാണ് വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ അഖിലിനോടും ശോഭയോടും വിഷയത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. 

ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട വിഷയമായതിനാൽ അഖിൽ മാരാരെ ബി​ഗ് ബോസ് ടീം ഷോയിൽ നിന്നും പുറത്താക്കുമെന്നാണ് പ്രമോ കൂടി പുറത്ത് വന്നതോടെ പ്രേക്ഷകരും അഖിൽ മാരാർ ഫാൻസും കരുതിയിരുന്നത്. നിലവിൽ സീസൺ ഫൈവിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർഥി അഖിലാണ്.

ഹൗസിൽ കണ്ടന്റ് തരുന്ന ചുരുക്കം ചില മത്സരാർഥികളിൽ ഒരാളും അഖിലാണ്. പക്ഷെ ആരാധകർ ഭയന്നത് പോലെ ഒന്നും സംഭവിച്ചില്ല. സുഖിപ്പിക്കൽ എന്ന വാക്ക് ശോഭയും അഖിലിന്റെ പേരുമായി ചേർത്ത് റെനീഷയോടും പറഞ്ഞിരുന്നു. അതും ഈ വിഷയം ചർച്ച ചെയ്യവെ മോഹൻലാൽ ശോഭയോട് പറഞ്ഞു.


രണ്ടുപേരുടേയും തെറ്റ് മോഹൻലാൽ മനസിലാക്കി കൊടുത്തതോടെ അഖിൽ ശോഭയോട് മാപ്പ് പറഞ്ഞു. അതോടെ സുഖിപ്പിക്കൽ എന്ന വാക്ക് കൊണ്ടുണ്ടായ പ്രശ്നങ്ങൾ അവസാനിച്ചു. സോറി പറഞ്ഞ് അവസാനിപ്പിക്കാൻ മാത്രമാണ് മോഹൻലാൽ അഖിലിനോട് പറ‍ഞ്ഞത്. അല്ലാതെ അഖിലിനെ പുറത്താക്കണോ ഹൗസിൽ നിർത്തണോ എന്നതിൽ ശോഭയ്ക്ക് തീരുമാനം എടുക്കാൻ അവസരം മോഹൻലാൽ കൊടുത്തിരുന്നില്ല.

പക്ഷെ കൺഫഷൻ റൂമിൽ നടന്നതിനെ കുറിച്ച് ശോഭ റെനീഷയോടും സെറീനയോടും പറഞ്ഞപ്പോൾ അഖിലിനെ പുറത്താക്കാൻ അവസരം ഉണ്ടായിട്ടും താൻ മാപ്പ് കൊടുത്തു എന്ന തരത്തിലാണ് സംസാരിച്ചത്. അത്തരത്തിൽ ശോഭ സംസാരിക്കുന്ന വീ‍ഡിയോയും സോഷ്യൽമീഡിയയിൽ വൈറലാണ്. 


ശോഭയുടെ ഔദാര്യത്തിൽ അഖിൽ മാരാർ ഹൗസിൽ തുടരുന്നുവെന്ന ഇമേജ് മറ്റുള്ള മത്സാർഥികളിൽ ശോഭ ഉണ്ടാക്കിയെടുത്തുവെന്നാണ് വീഡിയോ വൈറലായതോടെ ആരാധകർ കമന്റായി കുറിച്ചത്. കാര്യങ്ങൾ വളച്ചൊടിച്ച് മറ്റുള്ളവരോട് സംസാരിക്കുന്നതും തെറ്റിദ്ധാരണ പടർത്തുന്നതും ശോഭയ്ക്ക് തന്നെ വിനയാകുമെന്നും കമന്റുകളുണ്ട്.

അഖിൽ സോറി പറഞ്ഞപ്പോൾ വിഷയം അവസാനിച്ചുവെന്നത് ശോഭയിലും സങ്കടമുണ്ടാക്കിയിട്ടുണ്ട്. ഇത്ര വേ​ഗം താൻ ക്ഷമിക്കുമെന്ന് കരുതിയിരുന്നില്ലെന്നാണ് മോഹൻലാൽ സംസാരിച്ചപ്പോൾ നിറഞ്ഞ കണ്ണുകളോടെ ശോഭ പറഞ്ഞത്. വനിത കമ്മീഷൻ വരെ ഇടപെട്ട വിഷയമായതുകൊണ്ടാണ് കൂടുതൽ വഷളാക്കാതെ കൺഫഷൻ റൂമിൽ ശോഭയേയും അഖിലിനേയും വിളിച്ച് മോഹൻലാൽ ചർച്ച ചെയ്തത്. 


Content Highlight: 'Akhil was given a chance to be fired but pardoned'; Shobha's words are discussed

Next TV

Related Stories
'ഇരുട്ട് എത്ര കനത്താലും ഒരു സൂര്യോദയം അതിനെ മാറ്റിമറിക്കും, കിച്ചു മോനെ, ഞങ്ങൾ നിന്റെ കൂടെയുണ്ട്'; സന്തോഷനിമിഷങ്ങൾ പങ്കുവെച്ച് വിശാഖും തീർത്ഥയും

Jul 14, 2026 01:29 PM

'ഇരുട്ട് എത്ര കനത്താലും ഒരു സൂര്യോദയം അതിനെ മാറ്റിമറിക്കും, കിച്ചു മോനെ, ഞങ്ങൾ നിന്റെ കൂടെയുണ്ട്'; സന്തോഷനിമിഷങ്ങൾ പങ്കുവെച്ച് വിശാഖും തീർത്ഥയും

അടുത്തിടെ വിവാദത്തിൽപ്പെട്ട കിച്ചു സുധിക്കൊപ്പം താടിയും പൊട്ടും വിശാഖും തീർത്ഥയും. "നിന്റെ കൂടെയുണ്ട്" എന്ന കുറിപ്പോടെ പങ്കിട്ട ഫോട്ടോകൾക്ക്...

Read More >>
ദയ സുജിത്തിന്റെ വസ്ത്രധാരണം: വിമർശനവുമായി വ്ലോഗർ, പിന്നാലെ കണക്കിന് കൊടുത്ത് ആരാധകർ; വിവാദ വീഡിയോ പിൻവലിച്ചു

Jul 14, 2026 09:46 AM

ദയ സുജിത്തിന്റെ വസ്ത്രധാരണം: വിമർശനവുമായി വ്ലോഗർ, പിന്നാലെ കണക്കിന് കൊടുത്ത് ആരാധകർ; വിവാദ വീഡിയോ പിൻവലിച്ചു

മഞ്ജു പിള്ളയുടെ മകളും മോഡലുമായ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെയും റീൽ വീഡിയോയെയും വിമർശിച്ച് വ്ലോഗർ ഷെഫീന...

Read More >>
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup