ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല എന്റെ കല്യാണം ഇങ്ങനെയല്ല

ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല എന്റെ കല്യാണം ഇങ്ങനെയല്ല
Oct 4, 2021 09:49 PM | By Truevision Admin

നടന്‍ മോഹന്‍ലാല്‍ അവതാരകന്‍ ആയ ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ഡോ. രജിത് കുമാര്‍ പ്രധാന കഥാപാത്രമാകുന്ന പരമ്പരയുടെ വിവരം കഴിഞ്ഞ ദിവസം  പുറത്തുവന്നിരുന്നു.


മലയാളനടി കൃഷ്‍ണപ്രഭയാണ് പരമ്പരയില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത് . കഥാപാത്രങ്ങളുടെ വിവാഹ വേഷത്തിലുള്ള ചിത്രവും പുറത്തുവന്നിരുന്നു.സീരിയലിന്റെ പ്രമോ ഉടൻ പുറത്തുവിടും.


എന്നാല്‍ എപ്പോഴായിരിക്കും സീരിയലിന്റെ സംപ്രേഷണം എന്നത് പുറത്തുവിട്ടിട്ടില്ല. അതേസമയം ആരാധകർ ആ ചിത്രം ഏറ്റെടുത്തരിക്കുകയാണിപ്പോൾ.


ചിത്രം പുറത്തുവന്ന ശേഷം നിരന്തരം കോളുകൾ വരുന്നതായി താരം ഫേസ്ബുക്കിൽ കുറിച്ചു.ഏഷ്യാനെറ്റിൽ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' എന്ന ഹാസ്യ പരമ്പരയിലെ സ്റ്റിൽസാണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്.


രജിത്തിനൊപ്പമുള്ള ചിത്രം അതിൽ നിന്നുള്ളതാണെന്നുമാണ് നടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. കൃഷ്ണപ്രഭയുടെ വിവാഹം കഴിഞ്ഞുവെന്ന തരത്തിലുള്ള സോഷ്യൽ മീഡിയ കമന്റുകളുടെ ചുവടുപിടിച്ച് വിളികൾ കൂടിയെത്തിയതോടെയാണ് താരം വിശദീകരണ കുറിപ്പിട്ടിരിക്കുന്നത്.

You are watching stills from the newly aired comedy series Life is Beautiful

Next TV

Related Stories
Top Stories










News Roundup






https://moviemax.in/-