രണ്ട് പേര്‍ക്ക് മാത്രമിരിക്കാന്‍ കഴിയുന്ന തോണി, ചുറ്റിലും തിമിംഗലങ്ങൾ...! പിന്നീട് നടന്നത്, വീഡിയോ

രണ്ട് പേര്‍ക്ക് മാത്രമിരിക്കാന്‍ കഴിയുന്ന തോണി, ചുറ്റിലും തിമിംഗലങ്ങൾ...! പിന്നീട് നടന്നത്, വീഡിയോ
May 31, 2023 05:02 PM | By Nourin Minara KM

(moviemax.in)ള്‍ക്കടലുകളില്‍ സ്വൈര്യവിഹാരം നടത്തുന്ന തിമിംഗലങ്ങള്‍ നിങ്ങളുടെ തോണിയുടെ സമീപത്ത് വന്നാല്‍ എന്ത് ചെയ്യും? അതും രണ്ട് പേര്‍ക്ക് മാത്രമിരിക്കാന്‍ കഴിയുന്നത്രയ്ക്കും ചെറിയൊരു തോണിയുടെ സമീപത്ത്. സ്വപ്നത്തില്‍ പോലും അങ്ങനൊന്ന് സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍‌ത്ഥിക്കാനായിരിക്കും മിക്കവര്‍ക്കും താത്പര്യം.

എന്നാല്‍ അത്തരമൊരു നിമിഷത്തിലൂടെ കടന്നുപോകുന്ന രണ്ട് പേരുടെ വീഡിയോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ ഏറെ പേരുടെ ശ്രദ്ധനേടി. അർജന്‍റീനയിലെ പ്യൂർട്ടോ മാഡ്രിനില്‍ ഒരു പാഡിൽ ബോട്ടിംഗ് നടത്തുകയായിരുന്ന രണ്ടു പേരുടെ സമീപത്തേക്കാണ് രണ്ടോ അതില്‍ കൂടുതലോ തിമിംഗലങ്ങള്‍ എത്തിയത്. കടന്നുവന്ന അതിഥികള്‍ രണ്ട് പേര്‍ക്ക് മാത്രമിരിക്കാവുന്ന ആ ചെറിയ വള്ളത്തിന് ചുറ്റും നീന്തിത്തുടിക്കുന്നത് പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ കാണാം.


അതേസമയം, ആദ്യത്തെ തിമിംഗലം തങ്ങളുടെ വള്ളത്തിന് തൊട്ട് പുറകിലെത്തിയെന്ന് മനസിലാക്കിയപ്പോള്‍ വള്ളം തുഴയുന്നയാളുടെ മുഖം കാണേണ്ടതായിരുന്നു. മുഖത്തെ രക്തപ്രസാദം കുറഞ്ഞെങ്കിലും അദ്ദേഹം ചിരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കൂടെയുള്ള സ്ത്രീ സംസാരിക്കുന്നുണ്ടെങ്കിലും അദ്ദേഹം ദയനീയമായി ചിരിക്കുക മാത്രമാണ് ചെയ്യുന്നത്. ആദ്യത്തെ തിമിംഗലത്തെ കാണുന്നതോടെ അദ്ദേഹം തന്‍റെ തുഴ തോണിയിലേക്ക് എടുത്ത് വയ്ക്കുന്നു.

ഒടുവില്‍ തിമിംഗലങ്ങള്‍ കുറച്ച് ഒന്നകന്നെന്ന് മനസിലായപ്പോഴാണ് അദ്ദേഹം വീണ്ടും തുഴയാനാരംഭിക്കുന്നത്. പക്ഷേ. ആ തുഴച്ചിലിന് നേരത്തെതിനേക്കാള്‍ വേഗം കൂടുതലായിരുന്നു. വീഡിയോയില്‍, തീരത്ത് നിന്ന് ഏറെ ദൂരയല്ലാതെയാണ് ഇരുവരും തുഴയുന്നതെന്ന് കാണാം. ഈ മാന്ത്രിക നിമിഷം അനുഭവിക്കുമ്പോള്‍ നിങ്ങൾ എന്തുചെയ്യുമെന്ന് ചോദിച്ച് കൊണ്ടാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

വീഡിയോ നിരവധി പേരെ ആകര്‍ഷിച്ചു. ഈ വീഡിയോ കാണുമ്പോൾ ഞാന്‍ പൂർണ്ണമായും കിടക്കയിൽ സുരക്ഷിതനാണെന്ന് ഒരാള്‍ കുറിച്ചു. ഞാൻ ഭ്രാന്തമായി ഭയപ്പെടും, എന്നാൽ അതേ സമയം അതിനെ തൊടാനും ആഗ്രഹിക്കുന്നു. എന്തുകൊണ്ട് ചെയ്തില്ല?? എന്നതായിരുന്നു മറ്റൊരാളുടെ സംശയം. തീർച്ചയായും ഇത് മാന്ത്രികമാണ്, പക്ഷേ ഒരു മരണ ആവേശം കൂടിയാണ്. സസ്തനി വളരെ അടുത്താണ്.

അതിന് നിങ്ങളെ കൊല്ലാൻ കഴിയുമെന്ന് മറ്റൊരു കാഴ്ചക്കാരന്‍ ആശങ്ക പ്രകടിപ്പിച്ചു. അതിനു ശേഷം അവരെ ആരും കണ്ടിട്ടില്ലെന്നായിരുന്നു ഒരു രസികന്‍റെ കുറിപ്പ്. അവിശ്വസനീയം! കാണുമ്പോൾ പേടിയുണ്ടെങ്കിൽ പോലും ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്ന് വേറൊരാള്‍ കുറിച്ചു.

A two-person canoe, whales all around...! What happened next, video

Next TV

Related Stories
#viral | നായയ്ക്ക് ബേബി ഷവർ; ചടങ്ങുകൾ ആഘോഷമാക്കിയ വീഡിയോ വൈറൽ

Oct 1, 2023 03:03 PM

#viral | നായയ്ക്ക് ബേബി ഷവർ; ചടങ്ങുകൾ ആഘോഷമാക്കിയ വീഡിയോ വൈറൽ

റോസിയെ ഒരുക്കുകയും കാലുകളിൽ വളകൾ ഇടുകയും മധുര പലഹാരങ്ങൾ നൽകുകയും...

Read More >>
#Juntakahashi | മോഡലിന്റെ വസ്ത്രത്തിനകത്ത് ജീവനുള്ള ചിത്രശലഭം; അഭിനന്ദനവും വിമർശനവുമായി നെറ്റിസൺസ്

Oct 1, 2023 01:47 PM

#Juntakahashi | മോഡലിന്റെ വസ്ത്രത്തിനകത്ത് ജീവനുള്ള ചിത്രശലഭം; അഭിനന്ദനവും വിമർശനവുമായി നെറ്റിസൺസ്

ജീവനുള്ള ചിത്രശലഭങ്ങളുള്ള വസ്ത്രവുമായി പാരിസ് ഫാഷൻ വീക്ക് 2024 -ൽ ഒരു മോഡൽ...

Read More >>
#viral |ഗൃഹപാഠത്തിന്‍റെ സമ്മര്‍ദ്ദം സഹിക്കാനാകാതെ കുറിപ്പെഴുതി വച്ച് 11 കാരന്‍ വീട് വിട്ടു

Sep 26, 2023 03:33 PM

#viral |ഗൃഹപാഠത്തിന്‍റെ സമ്മര്‍ദ്ദം സഹിക്കാനാകാതെ കുറിപ്പെഴുതി വച്ച് 11 കാരന്‍ വീട് വിട്ടു

" ഒരാള്‍ സാമൂഹിക മാധ്യമത്തില്‍ അഭിപ്രായപ്പെട്ടു. "കുട്ടികൾക്ക് ഇപ്പോൾ ഗൃഹപാഠം മാത്രമേയുള്ളൂ, ഒരിടത്തും അവരെ കാണാനില്ല." മറ്റൊരാള്‍...

Read More >>
#viral | വിമാനത്തില്‍ 13 മണിക്കൂര്‍ നായയുടെ അടുത്ത് ഇരിക്കേണ്ടി വന്ന ദമ്പതികള്‍ക്ക് ഒന്നേകാൽ ലക്ഷം രൂപ നഷ്ടപരിഹാരം

Sep 26, 2023 03:08 PM

#viral | വിമാനത്തില്‍ 13 മണിക്കൂര്‍ നായയുടെ അടുത്ത് ഇരിക്കേണ്ടി വന്ന ദമ്പതികള്‍ക്ക് ഒന്നേകാൽ ലക്ഷം രൂപ നഷ്ടപരിഹാരം

ഇക്കോണമി ഭാഗത്തിന്‍റെ പിൻഭാഗത്ത് സീറ്റുകൾ ഉണ്ടെന്ന് ജീവനക്കാർ അറിയിച്ചെങ്കിലും ദമ്പതികൾ അങ്ങോട്ട് മാറാൻ...

Read More >>
Top Stories