'ഷർട്ടില്ലാതെ നിന്നപ്പോൾ കെട്ടിപിടിച്ചില്ലേ?'; സെറീനയെ മുണ്ടുപൊക്കി കാണിച്ച സംഭവത്തെ ന്യായീകരിച്ച് അഖിൽ

'ഷർട്ടില്ലാതെ നിന്നപ്പോൾ കെട്ടിപിടിച്ചില്ലേ?'; സെറീനയെ മുണ്ടുപൊക്കി കാണിച്ച സംഭവത്തെ ന്യായീകരിച്ച് അഖിൽ
May 31, 2023 11:52 AM | By Susmitha Surendran

ബിഗ്‌ബോസ് പ്രേക്ഷകർക്ക് പ്രിയങ്കരനാണ് അഖിൽ മാരാർ. നല്ലൊരു ​ഗെയിമാറാണ് അഖിൽ എന്നതിൽ ആർക്കും തർക്കമില്ല. പക്ഷെ പലപ്പോഴും അദ്ദേഹത്തിന് വിനയാകുന്നത് വായിൽ നിന്ന് വീഴുന്ന വാക്കുകളും പ്രവൃത്തികളുമാണ്. പത്താം ആഴ്ചയിൽ ചലഞ്ചേഴ്സായി റിയാസും പൊളി ഫിറോസും ഹൗസിലേക്ക് എത്തിയതോടെ മത്സരാർഥികളിൽ ഒരു വിഭാ​ഗം അഖിലിനെതിരെ തിരിഞ്ഞിട്ടുണ്ട്. 

ഇപ്പോഴിതാ സെറീനയെ അഖിൽ മുണ്ടുപൊക്കി കാണിച്ചുവെന്നുള്ള വിഷയമാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. ഹൗസിലേക്ക് കയറും മുമ്പ് ഒരു അഭിമുഖത്തിൽ സംസാരിക്കവെ ബി​ഗ് ബോസിൽ പങ്കെടുക്കുന്നതിനേക്കാൾ നല്ലത് ലുലു മാളിൽ പോയി മുണ്ട് പൊക്കി കാണിച്ച് ആളെക്കൂട്ടുന്നതാണെന്ന് അഖിൽ പറഞ്ഞിരുന്നു.


ഈ സംഭവം റിയാസ് ചർച്ചയ്ക്ക് എടുത്തിട്ടപ്പോഴാണ് തന്റെ ഭാ​ഗം ന്യായീകരിക്കുന്നതിനിടെ മുണ്ട് പൊക്കി കാണിക്കുന്ന ചേഷ്ഠ സെറീനയോട് അഖിൽ കാണിച്ചത്. ഇതോടെ സെറീനയും നാദിറയും ജുനൈസും റിയാസുമെല്ലാം അഖിലിന് നേരെ തിരി‍‍ഞ്ഞു. വിഷ്ണുവും മിഥുനും ഷോർട്സ് ഇട്ട് നടന്നപ്പോൾ ആരും പരാതി പറഞ്ഞില്ലല്ലോയെന്നും താൻ മുണ്ടിന് അടിയിൽ ഇട്ടിരിക്കുന്ന ഷോട്സിന് വിഷ്ണുവിന്റേയും മിഥുന്റേയും ഷോട്സിനേക്കാൾ നീളമുണ്ടെന്നും അഖിൽ ന്യായീകരിച്ചു.

മുണ്ട് പൊക്കിയപ്പോൾ എന്തെങ്കിലും മോശമായി കണ്ടുവോ എന്നതല്ല ആ പ്രവൃത്തി തെറ്റാണെന്നാണ് പറയാൻ ശ്രമിക്കുന്നതെന്ന് നാദിറ അഖിലിനെ എതിർത്ത് പറ‍ഞ്ഞു. മുണ്ട് പൊക്കി കാണിച്ച പ്രവൃത്തി അൽപം കടന്നുപോയിയെന്ന് മനസിലായതോടെ താൻ ഷർട്ടിടാതെ ഇരുന്ന സമയത്ത് നാദിറ വന്ന് കെട്ടിപിടിച്ചില്ലേയെന്നും അഖിൽ ചോദിച്ചു. അന്ന് വെറും തോർത്ത് മാത്രമാണ് താൻ ഉടുത്തിരുന്നതെന്നും ആ സമയത്ത് നാദിറയ്ക്ക് പ്രശ്നമില്ലായിരുന്നുവല്ലോയെന്നും അഖിൽ ചോദിക്കുന്നുണ്ട്.

മുണ്ട് പൊക്കി കാണിച്ച വിഷയം ആരും വിടാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മനസിലാക്കിയപ്പോൾ ബെനിയൻ അഴിച്ച് ശരീരം കാണിച്ച് സംഭവം തമാശയാക്കി മാറ്റാനും അഖിൽ ശ്രമിച്ചു. ഷിജുവാണ് അഖിലിനെ ഹൗസിൽ സപ്പോർട്ട് ചെയ്ത ഒരേ ഒരാൾ. 

അഖിൽ മുണ്ട് പൊക്കി കാണിച്ചതിൽ പരാതിയുണ്ടെങ്കിൽ ബി​ഗ് ബോസിനോട് പറഞ്ഞ് പുറത്താക്കാനാണ് ഷിജു ജുനൈസിനോടും നാദിറയോടും പറഞ്ഞത്. പരാതിപ്പെടുന്നില്ലെന്നും തങ്ങൾ ‌പ്രതികരിക്കേണ്ടത് പോലെ പ്രതികരിച്ചിട്ടുണ്ടെന്നും നാദിറയും ജുനൈസും ഷിജുവിന് മറുപടി നൽകി. അഖിൽ മുണ്ട് പൊക്കി കാണിച്ചപ്പോൾ ആരും അതിൽ ആദ്യം സീരിയസായിരുന്നില്ല.

സെറീന ഇരിക്കവെയാണ് അഖിൽ ഇത്തരത്തിൽ ഒരു മോശം പ്രവൃത്തി ചെയ്തതെന്ന് റിയാസ് പറഞ്ഞതോടെയാണ് നാദിറയും സെറീനയും ജുനൈസുമെല്ലാം പ്രതികരിച്ച് തുടങ്ങിയത്. ചലഞ്ചറായതുകൊണ്ട് തന്നെ ഒരു പരിധിക്ക് അപ്പുറം പോകാതെ അഖിലിന്റെ വിഷയം സെറീനയ്ക്കും നാദിറയ്ക്കും വിട്ടുകൊടുത്തു റിയാസ്. 


'Didn't you hug me when you were shirtless?'; Akhil defends the incident of showing Serena

Next TV

Related Stories
 എന്നെ കുറ്റം പറയുന്നവർ എന്റെ മകന്റെ സംരക്ഷണം ഏറ്റെടുക്കണം; വിമർശനങ്ങൾക്ക് മറുപടിയുമായി രേണു സുധി

Jul 20, 2025 11:19 AM

എന്നെ കുറ്റം പറയുന്നവർ എന്റെ മകന്റെ സംരക്ഷണം ഏറ്റെടുക്കണം; വിമർശനങ്ങൾക്ക് മറുപടിയുമായി രേണു സുധി

വീട് നിർമ്മിച്ച് നൽകിയതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി രേണു സുധി...

Read More >>
ഡിപ്രഷന് മരുന്ന് കഴിക്കുന്ന ആളാണ് ഞാൻ; ബിഗ്‌ ബോസിലേക്ക് എത്തും? പ്രതികരണവുമായി ലക്ഷ്മി

Jul 19, 2025 10:43 AM

ഡിപ്രഷന് മരുന്ന് കഴിക്കുന്ന ആളാണ് ഞാൻ; ബിഗ്‌ ബോസിലേക്ക് എത്തും? പ്രതികരണവുമായി ലക്ഷ്മി

ബിഗ്ബോസിലേക്ക് മൽസരിക്കാനുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ആർജെയും അവതാരകനുമായ മിഥുൻ രമേശും ഭാര്യ ലക്ഷ്മി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall