---
title: "ദുബൈയില്‍ വച്ച് കാണാം..; സെറീനയോട് ബൈ പറഞ്ഞ് സാഗര്‍"
english_title: "See you in Dubai..; Sagar says goodbye to Serena"
publisher: "moviemax.in"
canonical_url: "https://moviemax.in/news/117824/see-you-in-dubai-sagar-says-goodbye-to-serena"
published_at: "2023-05-29T07:57:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64740dc3c30e0_sagar.jpg"
keywords: []
---

# ദുബൈയില്‍ വച്ച് കാണാം..; സെറീനയോട് ബൈ പറഞ്ഞ് സാഗര്‍

> **Lead Summary:** ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് അറുപത് ദിവസങ്ങൾ പൂർത്തിയാക്കി മുന്നേറുകയാണ്. ഫൈനലിലേക്ക് അടുക്കുകയാണ് ഷോ. ഇതിനോടകം പലരും ഷോയിൽ നിന്നും പടിയിറങ്ങി. മറ്റ് ചിലർ അകത്ത് വന്നു.

## Article Content

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് അറുപത് ദിവസങ്ങൾ പൂർത്തിയാക്കി മുന്നേറുകയാണ്. ഫൈനലിലേക്ക് അടുക്കുകയാണ് ഷോ. ഇതിനോടകം പലരും ഷോയിൽ നിന്നും പടിയിറങ്ങി. മറ്റ് ചിലർ അകത്ത് വന്നു.

ഇന്ന് സാ​ഗർ സൂര്യ കൂടി ബി​ഗ് ബോസിനോട് വിട പറഞ്ഞിരിക്കുകയാണ്. അഖിൽ മാരാർ, റിനോഷ് ജോർജ്, വിഷ്ണു ജോഷി, ജുനൈസ്, ശോഭ വിശ്വനാഥ് എന്നിവരാണ് സാഗറിനൊപ്പം നോമിനേഷനിൽ ഉണ്ടായിരുന്നത്.

ശക്തരായ മത്സരാർത്ഥികൾ ആയിരുന്നു എല്ലാവരും. ഒരുപക്ഷേ ഇതുകൊണ്ടാകാം സാ​ഗർ ഇപ്പോൾ പുറത്തായതിന് കാരണം. ഈ സീസണിലെ ജോഡികളായിരുന്നു സെറീനയും സാ​ഗർ സൂര്യയുടേതും. സാ​ഗറിന്റെ പടിയിറക്കം സെറീനയെ വല്ലാതെ ബാധിച്ചിട്ടുണ്ട്.

അതുപോലെ തന്നെ ജുനൈസിനെയും. സാ​ഗറിന് ബി​ഗ് ബോസിൽ ആകെ കൂട്ടുണ്ടായിരുന്നത് ജുനൈസുമായാണ്. ഇടയ്ക്ക് വച്ച് ഈ സൗഹൃദത്തിൽ വിള്ളൽ‌ വീണെങ്കിലും സാ​ഗറിന് ജുനൈസ് തന്നെയാണ് കൂട്ട്.

അഖിൽ മാരാർ, റിനോഷ് ജോർജ്, വിഷ്ണു ജോഷി, ശോഭ എന്നിവർ സേഫ് ആയതിന് പിന്നാലെ ബാക്കി വന്നത് ജുനൈസും സാ​ഗറും ആണ്. ഇവരിൽ ആര് പുറത്ത് പോകുമെന്ന് സെറീനയോട് മോഹൻലാൽ ചോദിച്ചപ്പോൾ, 'ഇവരിൽ ആര് പോയാലും ഭയങ്കരമായി മിസ് ചെയ്യും.

കഴിഞ്ഞ ആഴ്ചയിലെ പ്രകടനം വച്ച് നോക്കുകയാണെങ്കിൽ, ജുനൈസിനെ ആയിരിക്കാം ഇൻ ആക്കുന്നത്', എന്നാണ് മറുപടി പറഞ്ഞത്. പിന്നാലെ സാ​ഗർ എവിക്ട് ആയെന്ന് മോഹൻലാൽ പറയുകയും ചെയ്തു. എല്ലാവർക്കും ആശംസകൾ നൽകിയാണ് സാ​ഗർ പുറത്ത് പോകുന്നത്.

വളരെ ഇമോഷണലായാണ് സെറീനയെ പിന്നീട് ബി​ഗ് ബോസ് വീട്ടിൽ കണ്ടത്. 'ഉഷാറായിട്ട് കളിക്ക്. അമ്മയുടെ സ്വപ്നങ്ങളൊക്കെ നടക്കട്ടെ. കാണാം.. ദുബൈയിൽ വരാം. ഉറപ്പായും വന്നിരിക്കും', എന്നാണ് സെറീനയെ കെട്ടിപ്പിടിച്ച് കൊണ്ട് സാ​ഗർ പറഞ്ഞത്. തന്റെ ഭാ​ഗങ്ങൾ ക്ലിയർ ആക്കണമെന്ന് ഉണ്ടായിരുന്നുവെന്നും അതിന് സാധിച്ചില്ലെന്നുമാണ് ജുനൈസ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/117824/see-you-in-dubai-sagar-says-goodbye-to-serena)