അഖിൽ മാരാരെ ആശുപത്രിയിലേക്ക് മാറ്റി, അവനെ അതുവഴി കൊല്ലത്തേക്ക് പാക്ക് ചെയ്തേക്ക് എന്ന് ശോഭ, വിവാദം

അഖിൽ മാരാരെ ആശുപത്രിയിലേക്ക് മാറ്റി, അവനെ അതുവഴി കൊല്ലത്തേക്ക് പാക്ക് ചെയ്തേക്ക് എന്ന് ശോഭ,  വിവാദം
May 26, 2023 02:02 PM | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. ബിഗ് ബോസ് അഞ്ചാമത്തെ സീസണിലെ മത്സരാർത്ഥി കൂടിയാണ് ഇദ്ദേഹം. ഈ സീസണിൽ ഏറ്റവും അധികം ആരാധകരുള്ള മത്സരാർത്ഥി അഖിൽ ആണ്. അതേസമയം വളരെ നിരാശാജനകമായ ഒരു വാർത്തയാണ് ഇദ്ദേഹത്തിൻറെ ആരാധകരെ സംബന്ധിച്ച് ഇപ്പോൾ പുറത്തുവരുന്നത്.

കഴിഞ്ഞ കുറെ നാളുകളായി അഖിൽ അസുഖ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇതുകൂടാതെ ഇദ്ദേഹത്തിൻറെ കൈക്കും സുഖമില്ലായിരുന്നു. ഇന്ന് ഒന്നിലധികം തവണ അഖിൽ മാരാരെ പരിശോധനയ്ക്ക് വേണ്ടി മെഡിക്കൽ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. ഇപ്പോൾ വിശദമായ ചെക്കപ്പിനുവേണ്ടി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് എന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്.


അതേസമയം രണ്ടു മത്സരാർത്ഥികൾ ആയിരുന്നു ഇത്തവണ ഇതുപോലെ മെഡിക്കൽ റൂമിലേക്ക് വിളിപ്പിക്കുകയും പിന്നീട് വിശദപരിശോധനയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്.

അവർ രണ്ടുപേരും പിന്നീട് പരിപാടിയിലേക്ക് തിരിച്ചു വന്നിട്ടില്ല. ഹനാൻ, ലച്ചു എന്നിവരെയായിരുന്നു ഇത്തവണ മെഡിക്കൽ റൂമിലേക്ക് മാറ്റുകയും പിന്നീട് അതുവഴി ബിഗ്ബോസിൽ നിന്നും പുറത്തേക്ക് ആകുകയും ചെയ്തത്.


അതേസമയം ഇപ്പോൾ ആദിറയോട് ശോഭ പറയുന്ന വാക്കുകൾ ആണ് വിവാദമായി മാറിയിരിക്കുന്നത്. അഖിലിനെ വീട്ടിലേക്ക് പറഞ്ഞു വിടൂ എന്നാണ് ശോഭ പറയുന്നത്.

ഇപ്പോഴാണ് ഈ വീട്ടിൽ എല്ലാവർക്കും സമാധാനമായത് എന്നും ആ വഴി അവനെ കൊല്ലത്തേക്ക് ഒന്ന് പാക്ക് ചെയ്താൽ നല്ലതായിരുന്നു എന്നുമാണ് പറഞ്ഞത്. ഒരാൾ അസുഖം വന്നുപോയ സമയത്ത് ഇത്തരത്തിൽ ഡയലോഗ് അടിച്ച ശോഭക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വരുന്നത്.


What Shobha said about Akhil Marar is controversial now.

Next TV

Related Stories
അമ്മയിൽ നിന്നും അകറ്റി സുധിയെ രേണു മതം മാറ്റി?, സംസ്കാരം പള്ളിയിൽ നടത്തിയതിന് പിന്നിൽ?; രേണു സുധി പറയുന്നു!

May 11, 2025 11:15 AM

അമ്മയിൽ നിന്നും അകറ്റി സുധിയെ രേണു മതം മാറ്റി?, സംസ്കാരം പള്ളിയിൽ നടത്തിയതിന് പിന്നിൽ?; രേണു സുധി പറയുന്നു!

രണ്ടാം വിവാഹത്തിന് ശേഷം ക്രിസ്തുമതം സ്വീകരിച്ച കൊല്ലം സുധി, പള്ളിയിലെ ശവസംസ്കാരത്തിന് പിന്നിലെ...

Read More >>
അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

May 8, 2025 10:17 PM

അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

സീമയുടെ അഭിപ്രായത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ഹെയ്ദി...

Read More >>
Top Stories