'പലരും അത് സത്യമാണെന്ന് തെറ്റിദ്ധരിച്ചു' - മുന്‍ കാമുകി റിയ ചക്രവർത്തി

'പലരും അത് സത്യമാണെന്ന് തെറ്റിദ്ധരിച്ചു' - മുന്‍ കാമുകി റിയ ചക്രവർത്തി
Oct 4, 2021 09:49 PM | By Truevision Admin


നടൻ സുശാന്ത് സിങ് രാജ്പുത്തിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുശാന്ത് സിങ് രാജ്പുത്തിന്റെ  മുന്‍ കാമുകി റിയ ചക്രവർത്തിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ .  


രാജ്പുത്തിന്‍റെ ആത്മഹത്യയുമായി
ബന്ധപ്പെട്ട് വിവാദ വാര്‍ത്തകളില്‍ നിറയുന്ന വ്യക്തിയാണ് മുന്‍ കാമുകി റിയ ചക്രവർത്തി.

ഇവര്‍ക്കെതിരായി ദേശീയ മാധ്യമങ്ങളിലും മറ്റും നിരവധി ആരോപണങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസമായി
ഉയരുന്നുണ്ട്. ഇപ്പോള്‍ ഇതിനെല്ലാം മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് റിയ. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് റിയയുടെ വെളിപ്പെടുത്തലുകള്‍.  

2018ൽ സഞ്ജന സാംഘ്‌വി എന്ന നടിയിൽനിന്നാണ്സു ശാന്ത് ‘മീടൂ’ ആരോപണം നേരി‌ട്ടത്. പലരും അത് സത്യമാണെന്ന് തെറ്റിദ്ധരിച്ചു. എന്നാൽ ഒന്നര മാസം കഴിഞ്ഞപ്പോൾ സഞ്ജന തന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരുന്നു. ഈ ആരോപണം അദ്ദേഹത്തെ ഏറെ വേട്ടയാടിയിരുന്നതായും റിയയുടെ വെളിപ്പെടുത്തി  



രോഹിണി അയ്യർ എന്ന വനിതയുമായും ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. ഇവർ ഇടയ്ക്ക് സന്ദേശമയയ്ക്കുന്നതു പോലും സുശാന്തിനെ ആശങ്കപ്പെടുത്തിയിരുന്നു.റിയയുടെ ഫോണില്‍ ‘എയു’ എന്ന പേരിൽ സേവ് ചെയ്തിരുന്നത് ആദിത്യ ഉദ്ധവ് താക്കറെയുടെ നമ്പറാണെന്ന് ചിലയിടങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു.

പക്ഷേ അത് അനായ ഉദ്ധാസ് എന്ന എന്‍റെ സുഹൃത്താണ് എന്ന് റിയ വ്യക്തമാക്കുന്നു. തനിക്ക് ഒരു രാഷ്ട്രീയക്കാരനെയും അറിയില്ലെന്നും റിയ പറയുന്നു.


മുംബൈ പൊലീസ് ഒരു പരിഗണനയും നല്‍കിയില്ല
മുംബൈ പൊലീസ് കേസ് അന്വേഷിച്ചപ്പോൾ തനിക്ക് ഒരു പ്രത്യേക പരിഗണനയും നൽകിയില്ല. വളരെ കഠിനമായി തന്നെയാണ് അവര്‍ ചോദ്യം ചെയ്തത്. ഒരാളോടും പൊലീസില്‍ നിന്നും രക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് വിളിച്ചിട്ടില്ല. റിയ പറയുന്നു

Next TV

Related Stories
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Nov 7, 2025 08:02 AM

ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്...

Read More >>
പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

Oct 29, 2025 03:11 PM

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി...

Read More >>
Top Stories










News Roundup






https://moviemax.in/-