---
title: "ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് നേരെ വെടിവെപ്പ്"
english_title: "Shots fired at Bollywood director Rohit Shetty's house"
publisher: "moviemax.in"
canonical_url: "https://moviemax.in/news/339447/shots-fired-at-bollywood-director-rohit-shettys-house-new"
published_at: "2026-02-01T08:33:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697ec326b2089_6.jpg"
keywords: []
---

# ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് നേരെ വെടിവെപ്പ്

> **Lead Summary:** **മുംബൈ:** ജൂഹുവിലെ പ്രമുഖ ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വസതിക്ക് നേരെ വെടിവെപ്പ്. ഇന്ന് പുലർച്ചെ എത്തിയ അജ്ഞാത സംഘം വീടിന് മുന്നിൽ അഞ്ച് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. 

## Article Content

**മുംബൈ:** ജൂഹുവിലെ പ്രമുഖ ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വസതിക്ക് നേരെ വെടിവെപ്പ്. ഇന്ന് പുലർച്ചെ എത്തിയ അജ്ഞാത സംഘം വീടിന് മുന്നിൽ അഞ്ച് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. 

സംഭവത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല. ആക്രമണം നടക്കുമ്പോൾ രോഹിത് ഷെട്ടി വസതിയിലുണ്ടായിരുന്നോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.

ജൂഹു പോലീസും ക്രൈം ബ്രാഞ്ചും സംഭവസ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. നേരത്തെ നടൻ സൽമാൻ ഖാന്റെ വീടിന് നേരെ ലോറൻസ് ബിഷ്ണോയി സംഘം നടത്തിയ വെടിവെപ്പിന് സമാനമാണ് ഈ സംഭവവുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.   

ഏതെങ്കിലും അധോലോക സംഘങ്ങൾക്ക് ഇതിൽ പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. നിലവിൽ രോഹിത് ഷെട്ടിയുടെ വീടിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/339447/shots-fired-at-bollywood-director-rohit-shettys-house-new)