എനിക്കൊരിക്കലും ഒരു പുരുഷനെ പങ്കാളിയായി അം​ഗീകരിക്കാൻ പറ്റില്ല; വെളിപ്പെടുത്തി അഞ്ജു റോഷ്

എനിക്കൊരിക്കലും ഒരു പുരുഷനെ പങ്കാളിയായി അം​ഗീകരിക്കാൻ പറ്റില്ല; വെളിപ്പെടുത്തി അഞ്ജു റോഷ്
Apr 1, 2023 08:40 PM | By Susmitha Surendran

തന്റെയുള്ളിൽ ഒരു പുരുഷന്റെ സ്വത്വമാണെന്ന് ബി​ഗ് ബോസ് വീട്ടിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് അഞ്ജു റോഷ്. ഒരു പെൺകുട്ടിയെ മാത്രമേ തനിക്ക് സ്നേഹിക്കാൻ പറ്റൂയെന്നും പുരുഷൻമാരോട് ആകർഷണമില്ലെന്നും അഞ്ജു വ്യക്തമാക്കി. കുട്ടിക്കാലം മുതലുള്ള കാര്യങ്ങൾ അഞ്ജു ലൈഫ് സ്റ്റോറി സെഷനിൽ സംസാരിച്ചു. 

ഞാൻ വളരെ വികൃതിയായ കുട്ടിയാണ് വീട്ടിൽ. ഞങ്ങൾ മൂന്ന് മക്കളാണ്. ചേച്ചിയെ പ്രസവിച്ച സമയത്ത് അമ്മയ്ക്ക് അടുത്തത് ആൺകുട്ടിയായിരിക്കണമെന്ന്. അമ്മ പ്രാർത്ഥനകൾ തുടങ്ങി. അങ്ങനെ ഞാൻ ജനിച്ചു. അമ്മ ആൺകുട്ടിയായിരിക്കുമെന്ന് പ്രതീക്ഷിച്ചു. ഉടനെ നഴ്സ് വന്ന് പറഞ്ഞു പെൺകുട്ടിയാണെന്ന്. അമ്മയ്ക്ക് വളരെ വിഷമമായി. അമ്മ തിരിഞ്ഞ് കിടന്നു എന്നാണ് ഞാനറിഞ്ഞത്. അത് കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം അനിയൻ ജനിച്ചു. അപ്പോൾ അമ്മയ്ക്ക് സന്തോഷമായി. 


അനിയന് എന്ത് ഡ്രസ് എടുത്താലും അതെനിക്കും വേണം. അങ്ങനെ രണ്ട് പേരും ഒരേ നിക്കറും ടീഷർട്ടും ധരിച്ചു. എവിടെപ്പോയാലും ഞാൻ ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന സംശയം താൻ കേട്ട് മടുത്തിരുന്നെന്നും അഞ്ജു റോഷ് ഓർത്തു. വീട്ടുകാർ തന്നെ ഒരു വസ്ത്രം ധരിക്കുന്നതിൽ നിന്നും വിലക്കിയിരുന്നില്ലെന്നും അഞ്ജു റോഷ് ഓർത്തു.

'ഫിസിക്കലി ഞാൻ പെൺകുട്ടിയാണ്. എനിക്ക് ജീവിക്കാനിഷ്ടം ഒരു ആൺകുട്ടിയെ പോലെയാണ്. അതെന്താണെന്ന് ചോദിച്ചാൽ‌ എനിക്ക് അറിയില്ല. അമ്മ അന്നാ​ഗ്രഹിച്ചത് കൊണ്ടായിരിക്കാം ഇങ്ങനെയായത്,' അഞ്ജു റോഷ് പറഞ്ഞു. താൻ ലിം​ഗ മാറ്റ ശാസ്ത്രക്രിയ നടത്താൻ ശ്രമിച്ചതിനെക്കുറിച്ചും അഞ്ജു സംസാരിച്ചു. ജെൻഡർ ചേഞ്ച് ചെയ്യാൻ നോക്കിയപ്പോൾ‌ ഡോക്ടർ ചോദിച്ചു വേണോയെന്ന്. കുറെ പ്രൊസീജിയർ പറഞ്ഞപ്പോൾ ഞാൻ പേടിച്ച് പോയി. ദൈവമേ അത് ചെയ്ത് തട്ടിപ്പോയാലോ എന്ന്. 

എന്റെ പേരിൽ അച്ഛനുമമ്മയും അഭിമാനിക്കണമെന്ന് എനിക്കുണ്ടായിരുന്നു. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പാരന്റ്സ് എന്റെയാണ്. എന്റെ അച്ചനും അമ്മയും എന്നെ പറയും. പക്ഷെ പുറത്ത് നിന്നൊരാൾ എന്നെ പറ്റി ചോദിച്ചാൽ അവർ പറയില്ല. അത് അവളുടെ ഇഷ്ടമാണെന്നാണ് പറയുക. അവർക്ക് അത് പറയാൻ വിഷമമുണ്ട്. എനിക്കൊരിക്കലും ഒരു പുരുഷനെ പങ്കാളിയായി അം​ഗീകരിക്കാൻ പറ്റില്ല. കുളിക്കുന്ന സമയത്ത് എന്റെ ശരീരം ഞാൻ ആസ്വദിക്കുകയാണ്. എന്നാലും എനിക്ക് പെണ്ണായി തോന്നില്ല. 


അങ്ങനെ ഒരു ദിവസം വീട്ടിൽ ഇക്കാര്യം പൊട്ടിച്ചു. എനിക്ക് ഇതുവരെ ഒരു പുരുഷനോടും അട്രാക്ഷൻ തോന്നിയിട്ടില്ല. എന്നെ ആരും പ്രൊപ്പോസ് ചെയ്തിട്ടുമില്ല. അച്ഛൻ എന്നോട് ചോദിച്ചു നിനക്ക് ആരെയെങ്കിലും ഇഷ്ടമാണോയെന്ന്. അപ്പോൾ ഞാൻ പറഞ്ഞു. അവർക്ക് അതിശയം തോന്നിയില്ല. വേണമെങ്കിൽ ഒരു ദിവസം എല്ലാവരെയും വിളിച്ച് ഭക്ഷണം കൊടുക്കാൻ ഒരു കല്യാണം കഴിക്കാം, പക്ഷെ ഞാൻ ചെന്ന് കയറുന്നത് ഒരു ചെക്കന്റെ ജീവിതത്തിലോട്ടാണ്. 

ആ പാപം ഞാൻ ചെയ്യില്ലെന്ന് അച്ഛനോട് പറഞ്ഞു. കാരണം ഒരു ആണിന് അമ്മ കഴിഞ്ഞാൽ ഏറ്റവും സ്നേഹം ഭാര്യയോടായിരിക്കും. അവനൊരുപാട് പ്രതീക്ഷയുണ്ടാവും ഭാര്യയെ പറ്റി. വീട്ടുകാരുടെ സങ്കടങ്ങൾ കാരണം ഇങ്ങനെ പോയിട്ടുള്ള പെൺകുട്ടികളുണ്ട്. നമ്മളിത് അറിഞ്ഞ് വെച്ച് ചെയ്യുന്നത് വലിയ തെറ്റാണ്. 

വേണമെങ്കിൽ കല്യാണം കഴിക്കാം പക്ഷെ പിറ്റേ ദിവസം വീട്ടിൽ വന്നിരിക്കുമെന്നും അച്ഛനോട് പറഞ്ഞു. അച്ഛനൊന്നും പറഞ്ഞില്ല, അഞ്ജു റോഷ് പറഞ്ഞു. അഞ്ച് വർഷമായി താനൊരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും വീട്ടുകാർ ബന്ധം അം​ഗീകരിച്ചെന്നും അഞ്ജു റോഷ് പറഞ്ഞു. 

I can never accept a man as a partner; Revealed by Anju Rosh

Next TV

Related Stories
'വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം' - വ്ളോഗർ അജയ് ഉണ്ണി

Jan 21, 2026 02:03 PM

'വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം' - വ്ളോഗർ അജയ് ഉണ്ണി

'വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം' - വ്ളോഗർ അജയ്...

Read More >>
പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

Jan 17, 2026 10:21 AM

പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

രേണുസുധി , ബിഷപ്പ് നൽകിയ സ്ഥലം തിരിച്ചെടുക്കുന്നു , രേണുവിനും കിച്ചുവിനും വക്കീൽ...

Read More >>
'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

Jan 15, 2026 09:58 AM

'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

ബ്ലെസ്ലി ലക്ഷ്മിപ്രിയ ബിഗ് ബോസ് മലയാളം നാലാം സീസൺ...

Read More >>
Top Stories










News Roundup