തന്റെ ശബ്ദം, ലുക്ക് എന്നിവയെ കുറിച്ചൊന്നും തീരെ ആത്മവിശ്വാസമില്ലായിരുന്നു; സായ് പല്ലവി

തന്റെ ശബ്ദം, ലുക്ക് എന്നിവയെ കുറിച്ചൊന്നും തീരെ ആത്മവിശ്വാസമില്ലായിരുന്നു; സായ് പല്ലവി
Mar 30, 2023 11:23 PM | By Susmitha Surendran

'പ്രേമം' എന്ന മലയാള സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് സായി പല്ലവി . ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് വൈറലാകുന്നത് . ഒരുപാട് അരക്ഷിതത്വങ്ങളുള്ള ഒരാളായിരുന്നു താനെന്ന് പറയുകയാണ് നടി സായ് പല്ലവി. തന്റെ ശബ്ദം, ലുക്ക് എന്നിവയെ കുറിച്ചൊന്നും തീരെ ആത്മവിശ്വാസമില്ലായിരുന്നു. പ്രേമത്തില്‍ അഭിനയിച്ചതോടെയാണ് മാറ്റം വന്നത്.

അല്‍ഫോണ്‍ പുത്രനാണ് തനിക്ക് ആത്മവിശ്വാസം തന്നത് എന്നാണ് സായ് പറയുന്നത്. പ്രേമത്തിന്റെ ആദ്യ ഷോ കാണാന്‍ താനും പോയിരുന്നു. തന്നെ സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ വലിയ കയ്യടിയുണ്ടായി. തന്നെ കണ്ടിട്ടാണ് ആളുകള്‍ കയ്യടിക്കുന്നതെന്ന് മനസിലായപ്പോള്‍ ആശ്ചര്യം തോന്നി. അന്ന് തനിക്ക് മനസിലായി ആളുകള്‍ സൗന്ദര്യത്തെയല്ല ഇഷ്ടപ്പെടുന്നതെന്ന്.


കഥാപാത്രവും നമ്മുടെ അഭിനയവുമാണ് അവര്‍ ശ്രദ്ധിക്കുന്നത്. സംവിധായകന്‍ നമ്മളെ സിനിമയിലേക്ക് വിളിക്കുന്നത് നമ്മളില്‍ പ്രതീക്ഷയുള്ളതു കൊണ്ടാണ്. പ്രേമം ഇറങ്ങിയ ശേഷം തന്റെ ആത്മവിശ്വാസം വര്‍ധിച്ചു.

അതിന് കാരണം അല്‍ഫോണ്‍സ് പുത്രനാണ്. മേക്കപ്പ് ഇടാതിരിക്കുന്നതാണ് തനിക്ക് ആത്മവിശ്വാസം. ചിലര്‍ക്ക് മേക്കപ്പ് ഇടുന്നതായിരിക്കും ആത്മവിശ്വാസം നല്‍കുന്നത്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ് എന്നാണ് സായ് പല്ലവി ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഹിന്ദി സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും സായ് പറയുന്നുണ്ട്. കഥാപാത്രങ്ങള്‍ നമ്മളെ തേടിവരികയാണ് ചെയ്യുന്നത്. തനിക്ക് മാനേജറില്ല. സംവിധായകരോടും നിര്‍മാതാക്കളോടും താന്‍ തന്നെയാണ് സംസാരിക്കുന്നത്. എല്ലാം മാനേജ് ചെയ്യാന്‍ പറ്റാറുണ്ട് എന്നാണ് സായ് പറയുന്നത്.

Actress Sai Pallavi says she was someone with a lot of insecurities.

Next TV

Related Stories
'അന്ന് മാത്രം അപ്പയെ കാണാനുള്ള അനുവാദമായിരുന്നു കോടതി നൽകിയത്, പക്ഷെ അമ്മയ്ക്ക് എന്നെ മനസിലായി' -വരലക്ഷ്മി

May 13, 2025 04:16 PM

'അന്ന് മാത്രം അപ്പയെ കാണാനുള്ള അനുവാദമായിരുന്നു കോടതി നൽകിയത്, പക്ഷെ അമ്മയ്ക്ക് എന്നെ മനസിലായി' -വരലക്ഷ്മി

മാതാപിതാക്കളുടെ വിവാ​ഹമോചനത്തിനുശേഷമുള്ള തന്റെ കുട്ടിക്കാലത്തെകുറിച്ച് വരലക്ഷ്മി...

Read More >>
വേദിയില്‍ കുഴഞ്ഞുവീണ് നടന്‍ വിശാല്‍; ആരോഗ്യനില തൃപ്തികരം

May 12, 2025 01:10 PM

വേദിയില്‍ കുഴഞ്ഞുവീണ് നടന്‍ വിശാല്‍; ആരോഗ്യനില തൃപ്തികരം

പരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞുവീണ് നടന്‍...

Read More >>
Top Stories










GCC News