കുട്ടിത്തേവാങ്കിനെ അമ്മയ്‍ക്കരികിലെത്താൻ സഹായിച്ച് മനുഷ്യൻ, വീഡിയോ വൈറൽ

കുട്ടിത്തേവാങ്കിനെ അമ്മയ്‍ക്കരികിലെത്താൻ സഹായിച്ച് മനുഷ്യൻ, വീഡിയോ വൈറൽ
Mar 30, 2023 10:52 AM | By Susmitha Surendran

മനുഷ്യനും മൃ​ഗങ്ങളും തമ്മിലുള്ള ബന്ധം ചിലപ്പോൾ നാം പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ്. പരസ്പരം സഹായിച്ചും സ്നേഹിച്ചും അവർ കഴിയാറുണ്ട്. അതുപോലുള്ള അനേകം വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ദിനംപ്രതി വൈറലാവാറും ഉണ്ട്.

അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്ന ഈ വീഡിയോയും. ഇതിൽ ഒരു മനുഷ്യൻ ഒരു കുട്ടിത്തേവാങ്കിനെ സഹായിക്കുന്നതും അതിന്റെ അമ്മയുടെ പ്രതികരണവും ആണുള്ളത്.

വീഡിയോയിൽ ഒരു കുട്ടി തേവാങ്ക് മരത്തിന്റെ മുകളിൽ ഇരിക്കുന്ന തന്റെ അമ്മയുടെ അടുത്തേക്ക് പോകാൻ ശ്രമിക്കുന്നതും പരാജയപ്പെടുന്നതും ആണ് കാണാൻ സാധിക്കുന്നത്.

വളരെ നേരം കൊണ്ട് കുട്ടി തന്റെ അമ്മയുടെ അടുത്ത് പോകാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നു. എന്നാൽ, അത് കണ്ടുകൊണ്ട് കാട്ടിൽ നിൽക്കുകയായിരുന്ന ഒരു മനുഷ്യൻ ഈ അമ്മയേയും കുഞ്ഞിനേയും സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു.

അയാൾ കുട്ടി തേവാങ്കിനെ എടുത്തുയർത്തുകയും അമ്മയുടെ അടുത്ത് എത്തിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ആ സമയത്ത് നന്ദി സൂചകം എന്നോണം അമ്മത്തേവാങ്ക് തന്റെ കൈ ഉയർത്തുകയും കുട്ടി അടുത്തേക്ക് വരുന്നത് കാത്തിരിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.

https://twitter.com/i/status/1638217087377088518

വീഡിയോ കാണുന്നവർക്ക് അമ്മ തേവാങ്ക് തന്നെയും കുഞ്ഞിനെയും സഹായിച്ച മനുഷ്യനോട് നന്ദി പറയുന്നതാണ് എന്ന് തോന്നാം. കുട്ടി അടുത്തെത്തിയതോടെ അമ്മ കുട്ടിയെ കെട്ടിപ്പിടിക്കുന്നതും കുട്ടി അമ്മയെ തിരികെ കെട്ടിപ്പിടിക്കുന്നതും ഒക്കെ കാണാം. അമ്മ നന്ദിസൂചകമായി തന്നെ സഹായിച്ച മനുഷ്യനെ നോക്കുന്നുണ്ട്.

പിന്നീട്, കുറച്ച് നേരം കഴിഞ്ഞ ശേഷം ഇയാൾ അമ്മയോടും കുഞ്ഞിനോടും ​ഗുഡ്ബൈ പറഞ്ഞ് അവിടെ നിന്നും മാറുകയാണ്. ദ വേഡ് ഓഫ് ഫണ്ണി -യാണ് ട്വിറ്ററിൽ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. പങ്ക് വച്ച് അധികം കഴിയും മുമ്പ് തന്നെ വീഡിയോ അനേകം പേർ കണ്ടു. നിരവധിപ്പേരാണ് അമ്മയേയും കുഞ്ഞിനേയും സഹായിച്ച മനുഷ്യനെ അഭിനന്ദിച്ചത്.

Now a video of a baby animal is going viral

Next TV

Related Stories
ഓടുന്ന സ്‍കൂട്ടറില്‍ ലിപ്പ് ലോക്കിട്ട് ചുംബിച്ച് യുവാക്കള്‍; പക്ഷേ ക്യാമറ ചതിച്ചു!

Jun 1, 2023 10:52 PM

ഓടുന്ന സ്‍കൂട്ടറില്‍ ലിപ്പ് ലോക്കിട്ട് ചുംബിച്ച് യുവാക്കള്‍; പക്ഷേ ക്യാമറ ചതിച്ചു!

ഇരുചക്രവാഹനത്തിലെത്തിയ ആൺകുട്ടികൾ പരസ്പരം ചുംബിക്കുന്നതായാണ്...

Read More >>
ഗെയിം കളിക്കാൻ ഒരാളെ വേണം, ശമ്പളം 10 ലക്ഷം രൂപ; ഓഫറുമായി സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനി

Jun 1, 2023 03:16 PM

ഗെയിം കളിക്കാൻ ഒരാളെ വേണം, ശമ്പളം 10 ലക്ഷം രൂപ; ഓഫറുമായി സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനി

മറ്റേതൊരു കരിയറും പോലെ തന്നെ ഗെയിമിങ്ങും കരിയർ ആക്കി എടുക്കാം എന്നാണ് കമ്പനി...

Read More >>
കേരളത്തിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികള്‍; പാതിരാത്രി ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് സുപ്രീംകോടതി മുന്‍ ജഡ്ജി; കമെന്റുകളുമായി മലയാളികൾ

Jun 1, 2023 09:55 AM

കേരളത്തിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികള്‍; പാതിരാത്രി ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് സുപ്രീംകോടതി മുന്‍ ജഡ്ജി; കമെന്റുകളുമായി മലയാളികൾ

കേരളത്തിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികള്‍; പാതിരാത്രി ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് സുപ്രീംകോടതി മുന്‍ ജഡ്ജി; കമെന്റുകളുമായി...

Read More >>
അറേഞ്ച്ഡ് വിവാഹ ശേഷം തന്‍റെ ജീവിതം ഏങ്ങനെ മാറി; വൈറലായി ട്വീറ്റ്

May 31, 2023 10:05 PM

അറേഞ്ച്ഡ് വിവാഹ ശേഷം തന്‍റെ ജീവിതം ഏങ്ങനെ മാറി; വൈറലായി ട്വീറ്റ്

തന്‍റെ യാത്ര ജീവിതത്തെ ഏത്രയാഴത്തില്‍ സ്വീധിനിച്ചുവെന്ന് അവര്‍...

Read More >>
രണ്ട് പേര്‍ക്ക് മാത്രമിരിക്കാന്‍ കഴിയുന്ന തോണി, ചുറ്റിലും തിമിംഗലങ്ങൾ...! പിന്നീട് നടന്നത്, വീഡിയോ

May 31, 2023 05:02 PM

രണ്ട് പേര്‍ക്ക് മാത്രമിരിക്കാന്‍ കഴിയുന്ന തോണി, ചുറ്റിലും തിമിംഗലങ്ങൾ...! പിന്നീട് നടന്നത്, വീഡിയോ

തിമിംഗലങ്ങൾ ചെറിയ വള്ളത്തിന് ചുറ്റും നീന്തിത്തുടിക്കുന്നത് വീഡിയോയില്‍...

Read More >>
Top Stories