82 ലക്ഷം രൂപയുടെ ചെക്ക് അപരിചിതരുടെ പോക്കറ്റിലിട്ട് യൂട്യൂബർമാർ!

82 ലക്ഷം രൂപയുടെ ചെക്ക് അപരിചിതരുടെ പോക്കറ്റിലിട്ട് യൂട്യൂബർമാർ!
Mar 26, 2023 11:57 AM | By Susmitha Surendran

യൂട്യൂബർമാർ ഓരോ ദിവസവും എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നതും വീഡിയോ എടുക്കുന്നതും എന്ന് പറയാൻ‌ സാധിക്കില്ല. എന്നാൽ, ലക്ഷങ്ങളുടെ ചെക്ക് അപരിചിതരുടെ പോക്കറ്റിലിടുന്ന പരീക്ഷണം ഒക്കെ നടത്തുമോ? അങ്ങനെ നടത്തുന്നവരും ഉണ്ട്. ഇവിടെ ചില യൂട്യൂബർമാർ നടത്തിയ പരീക്ഷണമാണ് ഇത്.

ഏകദേശം 82 ലക്ഷം രൂപ അപരിചിതരുടെ പോക്കറ്റിൽ ഇട്ട ശേഷം അവരുടെ പ്രതികരണം ചിത്രീകരിക്കുകയായിരുന്നു യൂട്യൂബർമാർ. ചിലർ ചെക്ക് കണ്ട് ഞെട്ടിയെങ്കിൽ മറ്റ് ചിലർ കണ്ണീരണിഞ്ഞു.

വീഡിയോയിൽ യൂട്യൂബറും സംഘവും ഒരു വാനിൽ കടയിൽ വന്നിറങ്ങുന്നത് കാണാം. അവിടെ നിന്നും ആളുകളുടെ പോക്കറ്റിൽ ചെക്ക് ഇട്ട് കൊടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ, മിക്കവാറും ആളുകൾ ചെക്ക് വാങ്ങാൻ വിസമ്മതിക്കുന്നതും കാണാം.

ആദ്യത്തെയാൾ ചെക്ക് നിരസിച്ചപ്പോൾ അവർ അടുത്ത ആളിന്റെ കീശയിൽ ചെക്കിട്ട് കൊടുക്കുന്നു. എന്നാൽ, അയാളും ചെക്ക് വാങ്ങാൻ വിസമ്മതിച്ചു. അയാൾ പറയുന്നത് ഇപ്പോൾ തന്നെ താൻ ഒരു മില്ല്യണയറാണ്. അതിനാൽ തനിക്ക് ഈ കാശ് ആവശ്യം ഇല്ല എന്നാണ്. വീഡിയോയുടെ തുടക്കത്തിൽ തന്റെ സംഘത്തിലെ ആളുകൾക്കും ഏകദേശം എട്ട് ലക്ഷം രൂപയുടെ ചെക്കുകൾ നൽകിയിട്ടുണ്ട് എന്ന് പറയുന്നുണ്ട്.

ഏതായാലും സൂപ്പർമാർക്കറ്റിൽ സംഘം തങ്ങളുടെ പരീക്ഷണം തുടരുകയാണ്. നിരവധിപ്പേരുടെ കീശയിൽ ഇത് പോലെ ചെക്ക് ഇടുന്നതിന് വേണ്ടി സംഘം ശ്രമിക്കുന്നുണ്ട്. എന്നാൽ, ചിലർ അത് നിരസിക്കുകയാണ് എങ്കിൽ ചിലർ കണ്ണീരോടെ അത് സ്വീകരിക്കുന്നും ഉണ്ട്.


ഇന്ന്, കണ്ടന്റ് ക്രിയേറ്റർമാർ, പ്രത്യേകിച്ച് യൂട്യൂബർമാർ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് ആർക്കും തന്നെ പ്രവചിക്കാൻ സാധിക്കില്ല. അതിലൊന്നാണ് ഇതും എന്ന് പറയേണ്ടി വരും. Vlog Creations ആണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ഇവര്‍ക്ക് മൂന്ന് മില്ല്യണിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട്. മിക്കവരും ചെക്ക് നല്‍കിയതിനെ അഭിനന്ദിച്ചു.

82 lakh rupees check in the pocket of strangers YouTubers!

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall