മൂത്രമൊഴിക്കാൻ തോന്നിയാലും കഴിയില്ല; അപൂര്‍വ രോഗാവസ്ഥയുമായി യുവതി

മൂത്രമൊഴിക്കാൻ തോന്നിയാലും കഴിയില്ല; അപൂര്‍വ രോഗാവസ്ഥയുമായി യുവതി
Mar 25, 2023 09:59 PM | By Susmitha Surendran

മനുഷ്യശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന എത്രയോ തരം രോഗങ്ങളുണ്ട്. ഇവയില്‍ നമുക്ക് സുപരിചിതമായ രോഗങ്ങള്‍ ഒരു വിഭാഗമുണ്ട്. എന്നാല്‍ നാം കേട്ടിട്ട് പോലുമില്ലാത്ത തരത്തിലുള്ള എത്രയോ രോഗങ്ങളുണ്ട്. പലപ്പോഴും വാര്‍ത്തകളിലൂടെയാണ് ഇത്തരത്തിലുള്ള അപൂര്‍വരോഗങ്ങളെ കുറിച്ച് നാം അറിയാറ്.

സമാനമായ രീതിയില്‍ ഇപ്പോഴിതാ വാര്‍ത്തകളിലൂടെ ചര്‍ച്ചയാവുകയാണ് ഒരു യുവതിയെ ബാധിച്ചിരിക്കുന്ന അപൂര്‍വരോഗം. ഈസ്റ്റ് ലണ്ടൻ സ്വദേശിയായ എല്ലെ ആഡംസ് എന്ന മുപ്പതികാരിയാണ് വിചിത്രരോഗത്തിന് അടിപ്പെട്ടിരിക്കുന്നത്.

മൂത്രമൊഴിക്കാൻ തോന്നിയാല്‍ പോലും മൂത്രമൊഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇവരെ ബാധിച്ചിരിക്കുന്ന രോഗത്തിന്‍റെ പ്രത്യേകത. 2020ലാണ് ആദ്യമായി രോഗത്തിന്‍റെ പ്രശ്നങ്ങള്‍ എല്ലെ അനുഭവിച്ച് തുടങ്ങുന്നത്. മൂത്രമൊഴിക്കണമെന്ന തോന്നല്‍ ഉണ്ട്. എന്നാല്‍ എത്ര ശ്രമിച്ചാലും അതിന് സാധിക്കുന്നുണ്ടായിരുന്നില്ല. ഇതോടെ ഇവര്‍ ആശുപത്രിയിലെത്തി. ഡോക്ടര്‍മാര്‍ മൂത്രം പുറന്തള്ളുന്നതിനായി അടിയന്തരമായി ഇവര്‍ക്ക് കത്തീറ്റര്‍ ഇട്ടുകൊടുത്തു.

മൂത്രം പുറത്തുപോകുന്നതിനുള്ള ട്യൂബാണിത്. എന്നാല്‍ പിന്നീടങ്ങോട്ട് കത്തീറ്ററിനെ ആശ്രയിച്ച് മാത്രമേ മൂത്രം പുറന്തള്ളാൻ സാധിക്കൂ എന്ന അവസ്ഥ വന്നു. അപ്പോഴും എല്ലെയെ ബാധിച്ചിരിക്കുന്ന അപൂര്‍വ രോഗമെന്താണെന്ന് കണ്ടെത്താൻ ഡോക്ടര്‍മാര്‍ക്കായില്ല. ഒടുവില്‍ സ്വയം തന്നെ കത്തീറ്റര്‍ ഉപയോഗിക്കാൻ എല്ലെ പരിശീലിച്ചു. ഒരു വര്‍ഷത്തിലധികം സമയം ആശുപത്രിയും പരിശോധനകളുമായി എല്ലെ ദുരിതജീവിതം തുടര്‍ന്നു.

2021 ല്‍ ഇവരുടെ രോഗമെന്താണെന്ന് സ്ഥിരീകരിച്ചു. 'ഫൗളേഴ്സ് സിൻഡ്രോം' എന്നാണത്രേ ഇതിന്‍റെ പേര്. ഇനിയൊരിക്കലും പഴയപടി ആകാൻ സാധിക്കില്ലേയെന്ന അന്വേഷണത്തിന് അതിനോടകം എല്ലെക്ക് ഡോക്ടര്‍മാര്‍ മറുപടിയും നല്‍കി. എക്കാലത്തേക്കും കത്തീറ്ററിനെ ആശ്രയിച്ച് മാത്രമേ ഇവര്‍ക്ക് തുടരാനാകൂ എന്നായിരുന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.

'ഒരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. മറ്റ് രോഗങ്ങളും ഇല്ലായിരുന്നു. ഒരു ദിവസം രാവിലെ പെട്ടെന്നാണ് ഇങ്ങനെ സംഭവിച്ചത്. മൂത്രമൊഴിക്കാൻ സാധിക്കാതായതോടെ ഞാനാകെ പരിഭ്രാന്തയായി. പിന്നെപ്പിന്നെ വലിയ തകര്‍ച്ച തോന്നി. ഇപ്പോള്‍ എന്‍റെ ജീവിതമാകെ മാറിയിരിക്കുന്നു...'- എല്ലെ പറയുന്നു.

എന്തുകൊണ്ട് ഇവര്‍ക്ക് ഈ അസുഖം പിടിപെട്ടു എന്നതിനും കൃത്യമായ ഉത്തരം നല്‍കാൻ ഡോക്ടര്‍മാര്‍ക്കോ ആരോഗ്യ വിദഗ്ധര്‍ക്കോ സാധിച്ചിട്ടില്ല. എങ്കിലും ഇക്കഴിഞ്ഞ ജനുവരിയില്‍ നടത്തിയ ഒരു ചികിത്സ മൂലം ചില സമയം കത്തീറ്ററിനെ ആശ്രയിക്കാതെ പോകാം എന്ന അവസ്ഥയായി. പക്ഷേ പരിപൂര്‍ണമായ രക്ഷയില്ല. അല്‍പമൊരു ആശ്വാസമായി എന്നാണിതിനെ എല്ലെ സൂചിപ്പിക്കുന്നത്. എന്തായാലും വിചിത്രമായ ഇവരുടെ അസുഖത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ വലിയ രീതിയിലാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.

Can't even feel like urinating; Young woman with rare disease

Next TV

Related Stories
ഓടുന്ന സ്‍കൂട്ടറില്‍ ലിപ്പ് ലോക്കിട്ട് ചുംബിച്ച് യുവാക്കള്‍; പക്ഷേ ക്യാമറ ചതിച്ചു!

Jun 1, 2023 10:52 PM

ഓടുന്ന സ്‍കൂട്ടറില്‍ ലിപ്പ് ലോക്കിട്ട് ചുംബിച്ച് യുവാക്കള്‍; പക്ഷേ ക്യാമറ ചതിച്ചു!

ഇരുചക്രവാഹനത്തിലെത്തിയ ആൺകുട്ടികൾ പരസ്പരം ചുംബിക്കുന്നതായാണ്...

Read More >>
ഗെയിം കളിക്കാൻ ഒരാളെ വേണം, ശമ്പളം 10 ലക്ഷം രൂപ; ഓഫറുമായി സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനി

Jun 1, 2023 03:16 PM

ഗെയിം കളിക്കാൻ ഒരാളെ വേണം, ശമ്പളം 10 ലക്ഷം രൂപ; ഓഫറുമായി സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനി

മറ്റേതൊരു കരിയറും പോലെ തന്നെ ഗെയിമിങ്ങും കരിയർ ആക്കി എടുക്കാം എന്നാണ് കമ്പനി...

Read More >>
കേരളത്തിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികള്‍; പാതിരാത്രി ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് സുപ്രീംകോടതി മുന്‍ ജഡ്ജി; കമെന്റുകളുമായി മലയാളികൾ

Jun 1, 2023 09:55 AM

കേരളത്തിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികള്‍; പാതിരാത്രി ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് സുപ്രീംകോടതി മുന്‍ ജഡ്ജി; കമെന്റുകളുമായി മലയാളികൾ

കേരളത്തിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികള്‍; പാതിരാത്രി ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് സുപ്രീംകോടതി മുന്‍ ജഡ്ജി; കമെന്റുകളുമായി...

Read More >>
അറേഞ്ച്ഡ് വിവാഹ ശേഷം തന്‍റെ ജീവിതം ഏങ്ങനെ മാറി; വൈറലായി ട്വീറ്റ്

May 31, 2023 10:05 PM

അറേഞ്ച്ഡ് വിവാഹ ശേഷം തന്‍റെ ജീവിതം ഏങ്ങനെ മാറി; വൈറലായി ട്വീറ്റ്

തന്‍റെ യാത്ര ജീവിതത്തെ ഏത്രയാഴത്തില്‍ സ്വീധിനിച്ചുവെന്ന് അവര്‍...

Read More >>
രണ്ട് പേര്‍ക്ക് മാത്രമിരിക്കാന്‍ കഴിയുന്ന തോണി, ചുറ്റിലും തിമിംഗലങ്ങൾ...! പിന്നീട് നടന്നത്, വീഡിയോ

May 31, 2023 05:02 PM

രണ്ട് പേര്‍ക്ക് മാത്രമിരിക്കാന്‍ കഴിയുന്ന തോണി, ചുറ്റിലും തിമിംഗലങ്ങൾ...! പിന്നീട് നടന്നത്, വീഡിയോ

തിമിംഗലങ്ങൾ ചെറിയ വള്ളത്തിന് ചുറ്റും നീന്തിത്തുടിക്കുന്നത് വീഡിയോയില്‍...

Read More >>
Top Stories