'ഇതെന്താ മാജിക്കിലൂടെ ബിരിയാണിയോ?'; അതിശയിപ്പിക്കുന്ന വീഡിയോ...

'ഇതെന്താ മാജിക്കിലൂടെ ബിരിയാണിയോ?'; അതിശയിപ്പിക്കുന്ന വീഡിയോ...
Mar 25, 2023 07:20 PM | By Susmitha Surendran

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മിക്കതും ഏതെങ്കിലും വിധത്തില്‍ ഭക്ഷണവുമായി ബന്ധപ്പെട്ടത് ആകാറുണ്ട്. 

ഇപ്പോഴിതാ 'ഡെല്‍ഹി ഫുഡ് നെസ്റ്റ്' എന്ന സോഷ്യല്‍ മീഡിയ പേജില്‍ വന്നിരിക്കുന്നൊരു വീഡിയോ ആണ് വലിയ രീതിയില്‍ ശ്രദ്ധ നേടുന്നത്. പതിനഞ്ച് ലക്ഷത്തോളം പേരാണ് ഒരു മാസത്തിനകം ഈ വീഡിയോ കണ്ടിരിക്കുന്നത്. ദില്ലിയിലെ ഫര്‍സി കഫേയില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

'ഇല്യൂഷൻ ബിരിയാണി' യെന്നാണ് വീഡിയോയില്‍ കാണുന്ന ബിരിയാണിയെ ഇവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 'ഇല്യൂഷൻ' എന്നാല്‍ ഇല്ലാത്തത്- അല്ലെങ്കില്‍ നമ്മുടെ തോന്നല്‍ എന്നെല്ലാം പറയാം. ഇത് ശരിക്കുമുള്ള ബിരിയാണിയല്ലേ, അതോ നമുക്ക് തോന്നുന്നതാണോ? എന്നെല്ലാം ഒരു നിമിഷം സംശയം തോന്നാം.

വീണ്ടും വീഡിയോ കണ്ടുനോക്കും, അത് തീര്‍ച്ച. എന്നാലിതൊരു കണ്‍കെട്ടാണ്. ഒഴി‌ഞ്ഞ ഒരു ജാറിലേക്ക് ബിരിയാണി അരിയും, മസാലകളും, മുട്ടയും, ഉള്ളിയും അടക്കമുള്ള ചേരുവകള്‍ പ്രത്യേകമായി ഉപഭോക്താവിന്‍റെ മുന്നില്‍ വച്ച് തന്നെ ഇട്ട ശേഷം ഇത് മൂടി നന്നായി കുലുക്കുകയാണ്.


ശേഷം ജാര്‍ തുറക്കുമ്പോള്‍ കാണുന്നത് നല്ല ആവി പൊങ്ങുന്ന ബിരിയാണിയാണ്. ഇതില്‍ മറ്റ് കഷ്ണങ്ങളെല്ലാം കാണാനുണ്ട്. സംഭവം ഒരു കണ്‍കെട്ട് തന്നെയാണെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.

വീഡിയോടെ ഇടയ്ക്ക് 'കട്ട്' വരുന്നുണ്ടെന്നും, നേരത്തെ തയ്യാറാക്കിയ ബിരിയാണിയാണ് ജാറിലുള്ളതെന്നും ബാക്കി ചെയ്യുന്നതെല്ലാം വെറും പ്രകടനമാണെന്നുമെല്ലാം ഏവരും അഭിപ്രായപ്പെടുന്നു. എന്തായാലും രസകരമായ വീഡിയോ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടുവെന്നത് നിസംശയം പറയാം.

'Is this biryani by magic?'; Amazing video...

Next TV

Related Stories
'ന്തിനാ പേടിക്കുന്നേ..? എല്ലാം ശരിയാകും'; ഇടിമിന്നലും മഴയും, പാപ്പാനെ പൊതിഞ്ഞ് പിടിച്ച് ആനകൾ; വീഡിയോ വൈറല്‍

May 11, 2025 12:08 PM

'ന്തിനാ പേടിക്കുന്നേ..? എല്ലാം ശരിയാകും'; ഇടിമിന്നലും മഴയും, പാപ്പാനെ പൊതിഞ്ഞ് പിടിച്ച് ആനകൾ; വീഡിയോ വൈറല്‍

ഇടിമിന്നലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം നൽകുന്ന ആനകളുടെ വീഡിയോ...

Read More >>
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories