ഉര്‍വശിയുടെ കൈയ്യില്‍ നിന്നും അടി കിട്ടിയിരുന്നു, ഇടയ്ക്ക് പൊങ്കാലയ്ക്ക് പോയപ്പോള്‍ കണ്ടിരുന്നു അനുഭവങ്ങള്‍ പങ്കുവെച്ച് താരങ്ങൾ

ഉര്‍വശിയുടെ കൈയ്യില്‍ നിന്നും അടി കിട്ടിയിരുന്നു, ഇടയ്ക്ക് പൊങ്കാലയ്ക്ക് പോയപ്പോള്‍ കണ്ടിരുന്നു അനുഭവങ്ങള്‍ പങ്കുവെച്ച് താരങ്ങൾ
Mar 25, 2023 09:13 AM | By Susmitha Surendran

സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരങ്ങളാണ് മനു വര്‍മ്മയും സിന്ധു വര്‍മ്മയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച് തുടങ്ങിയതോടെയാണ് ഇഷ്ടത്തിലാവുന്നതും പിന്നീട് വിവാഹിതരാവുന്നതും. 

ബാലതാരമായിട്ടാണ് സിന്ധു വര്‍മ്മ സിനിമയിലേക്ക് എത്തുന്നത്. തലയണമന്ത്രം എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് ഉര്‍വശിയെ ഇംഗ്ലീഷ് പറഞ്ഞ് ഞെട്ടിച്ച കുട്ടിയുടെ വേഷമായിരുന്നു. ഇപ്പോഴും ഇതേ പറ്റി നടി പറയാറുണ്ട്. പുതിയ അഭിമുഖത്തില്‍ ഭര്‍ത്താവും നടനുമായ മനു വര്‍മ്മയുടെ കൂടെയാണ് സിന്ധു എത്തിയത്. സാമ്പത്തികമായി കോടികളൊന്നും ഞാന്‍ സമ്പാദിച്ചിട്ടില്ല.


പക്ഷേ എവിടെ ചെന്ന് നിന്നാലും ജനങ്ങള്‍ക്ക് നമ്മളോട് സ്‌നേഹമുണ്ടെന്നതാണ് ഏറ്റവും വലിയ അനുഗ്രഹം. സുകുമാരന്‍, സോമന്‍, എന്നിങ്ങനെയുള്ള താരങ്ങളുടെ കൂടെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ തലമുറയ്ക്ക് കിട്ടാത്ത ഭാഗ്യമാണത്. ഭരത് ഗോപി ചേട്ടന്‍ സംവിധാനം ചെയ്ത രണ്ട് സീരിയലിലും ഞാന്‍ അഭിനയിച്ചിരുന്നതായി മനു വര്‍മ്മ പറയുന്നു.

സിന്ധു വന്നതും അത്രയും വലിയ താരങ്ങളുടെ കൂടെയാണ്. ഇപ്പോഴും അതൊക്കെ ഓര്‍ത്ത് സത്യന്‍ അന്തിക്കാട് സിന്ധുവിനെ വിളിക്കുകയും മെസേജ് അയയ്ക്കുകയുമൊക്കെ ചെയ്യാറുണ്ട്. അപ്പോഴെക്കും ഈ കാലഘട്ടം മാറി പോയി. എന്റെയൊക്കെ കാലത്ത് സത്യന്‍ അന്തിക്കാടിന്റെയും പത്മരാജന്റെയുമൊക്കെ സിനിമകള്‍ വരുന്നു എന്ന ഗോസിപ്പുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ വലിയ ആവേശമാണ്. പിന്നീട് സിന്ധുവിന് അങ്ങനൊരു ഭാഗ്യം കിട്ടിയിട്ടില്ല. അതിന് വേണ്ടി കാത്തിരിക്കയാണ്. 

നടി ഉര്‍വശിയുമായി കോണ്‍ടാക്ട് ഉണ്ടോന്ന് ചോദിച്ചാല്‍ ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. ഇടയ്ക്ക് പൊങ്കാലയ്ക്ക് പോയപ്പോള്‍ കണ്ടിരുന്നു. ഞാന്‍ തിരിച്ച് വന്നതിനെ പറ്റി പറഞ്ഞിരുന്നു. സന്തോഷമായി. പിന്നെ അച്ഛന്റെ കൂടെ ഒത്തിരി സിനിമകളില്‍ അവര്‍ ഒരുമിച്ചിട്ടുണ്ട് അതിനെ പറ്റിയും പറഞ്ഞതായി സിന്ധു കൂട്ടിച്ചേര്‍ക്കുന്നു.

അച്ഛന്റെ കൂടെ മാത്രമല്ല എന്റെ കൂടെയും ഉര്‍വശി അഭിനയിച്ചിരുന്നു. അന്ന് നടിയുടെ കൈയ്യില്‍ നിന്നും തനിക്ക് അടി കൊണ്ടതായി പറയുകയാണ് മനു വര്‍മ്മ. സിനിമയിലെ കഥാപാത്രത്തിന് കിട്ടിയ അടിയായിരുന്നു അത്. ഭാര്യ എന്ന സിനിമയിലായിരുന്നു. ആ ചിത്രത്തില്‍ ചീറ്റ് ചെയ്യുന്ന തരമൊരു കഥാപാത്രമാണ് എന്റേത്.

ഉര്‍വശിയുടെ കഥാപാത്രവും എന്റെ കഥാപാത്രവും ഒരേ ഓഫീസിലാണ് ജോലി ചെയ്യുന്നത്. അവിടെ വച്ച് ഞാന്‍ മോശമായി പെരുമാറുമ്പോള്‍ ഉര്‍വശി തല്ലുകയാണ്. ഉര്‍വശിയുടെ കുടുംബവുമായിട്ടും നല്ല ബന്ധമായിരുന്നു. അവരുടെ അമ്മ ഞങ്ങളുടെ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. അതുപോലെ സഹോദരങ്ങളുമായിട്ടുമൊക്കെ നല്ല ബന്ധമാണ് മുന്‍പ് ഉണ്ടായിരുന്നതെന്ന് മനു വര്‍മ്മ പറയുന്നു. 

നടന്‍ ജഗന്നാഥ വര്‍മ്മയുടെ മകനാണ് മനു വര്‍മ്മ. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിലേക്കാണ് സിന്ധു വിവാഹം കഴിച്ച് ചെല്ലുന്നതും. ശേഷം രണ്ട് കുട്ടികളുടെ അമ്മയായതോടെയാണ് അഭിനയത്തില്‍ നിന്നും വലിയൊരു ഇടവേള എടുക്കുന്നത്. 

He had received a blow from Urvashi's hand; Manu Verma and his wife Sindhu Verma share their experiences

Next TV

Related Stories
അമ്മയിൽ നിന്നും അകറ്റി സുധിയെ രേണു മതം മാറ്റി?, സംസ്കാരം പള്ളിയിൽ നടത്തിയതിന് പിന്നിൽ?; രേണു സുധി പറയുന്നു!

May 11, 2025 11:15 AM

അമ്മയിൽ നിന്നും അകറ്റി സുധിയെ രേണു മതം മാറ്റി?, സംസ്കാരം പള്ളിയിൽ നടത്തിയതിന് പിന്നിൽ?; രേണു സുധി പറയുന്നു!

രണ്ടാം വിവാഹത്തിന് ശേഷം ക്രിസ്തുമതം സ്വീകരിച്ച കൊല്ലം സുധി, പള്ളിയിലെ ശവസംസ്കാരത്തിന് പിന്നിലെ...

Read More >>
Top Stories