ബിഗ് ബോസില്‍ ഇവര്‍ ഉണ്ടാകും; 100 % ഉറപ്പായ മത്സരാര്‍ത്ഥികളുടെ പേരുകൾ പുറത്ത്

ബിഗ് ബോസില്‍ ഇവര്‍ ഉണ്ടാകും; 100 % ഉറപ്പായ മത്സരാര്‍ത്ഥികളുടെ പേരുകൾ പുറത്ത്
Mar 24, 2023 08:33 PM | By Susmitha Surendran

ഇനി കേരളത്തില്‍ ബിഗ് ബോസ് നാളുകളാണ്. നാലാം സീസണ്‍ അവസാനിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു അഞ്ചാം സീസണിനായി. ആ കാത്തിരിപ്പ് ഇതാ അവസാനിക്കുകയാണ്. മാര്‍ച്ച് 26, ഇന്നേക്ക് രണ്ട് ദിവസത്തിനപ്പുറം മലയാളികള്‍ക്ക് മുന്നിലേക്ക് മോഹന്‍ലാലും ബിഗ് ബോസ് താരങ്ങളും എത്തി തുടങ്ങും. 

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ച ബിഗ് ബോസ് മലയാളം സീസണ്‍ 5 ആണ്.  ഇപ്പോഴിതാ ഇത്തവണ ബിഗ് ബോസില്‍ എന്തായാലും ഉണ്ടാകുമെന്ന് ഉറപ്പായ ചില പേരുകള്‍ പുറത്തു വന്നിരിക്കുകയാണ്.


 ബിഗ് ബോസ് മലയാളം സീസണ്‍ 5 ലേക്ക് എത്തുമെന്ന് നൂറ് ശതമാനം ഉറപ്പായ താരമാണ് അമല ഷാജി. സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ താരം എന്ന മോഹന്‍ലാല്‍ വിശേഷപ്പിച്ചത് അമല ഷാജിയെ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 3.6 മില്യണ്‍ ഫോളോവേഴ്‌സുണ്ട് അമലയ്ക്ക്. കേരളത്തേക്കാള്‍ കൂടുതല്‍ തമിഴ് നാട്ടില്‍ ആരാധകരുള്ള താരമാണ് അമല. ചെറിയ പ്രായത്തില്‍ തന്നെ വലിയ നേട്ടം സ്വന്തമാക്കിയ അമല ബിഗ് ബോസിലേക്ക് എത്തുമെന്ന് തന്നെയാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബിഹഗ് ബോസിലുണ്ടാകുമെന്ന് ഉറപ്പിച്ച മറ്റൊരു താരം അനിയന്‍ മിഥുന്‍ ആണ്. ബി്ഗ ബോസ് വീട്ടില്‍ ഇത്തവണ ഒരു വുഷു താരമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. രാജ്യാന്തര തരത്തില്‍ വുഷുവില്‍ മെഡലുകള്‍ നേടിയ, റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിയ താരമാണ് അനിയന്‍ മിഥുന്‍. തൃശ്ശൂര്‍ സ്വദേശിയായ അനിയന്‍ മിഥുന്റെ ശിഷ്യരായി ഒരുപാട് താരങ്ങളുമുണ്ട്. 

ജീവിതത്തില്‍ പോരാടി വിജയിച്ച ഒരു വനിതയും ബിഗ് ബോസിലേക്ക് വരുന്നതായി നേരത്തെ സൂചിപ്പിച്ചിരുന്നു. ഇത് ശോഭ വിശ്വനാഥാണെന്ന സോഷ്യല്‍ മീഡിയ സംശയിക്കുകയും ചെയ്തിരുന്നു. ആ സംശയം വെറുതെയായില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംരംഭകയായ ശോഭ വിശ്വനാഥ് തന്നെ വ്യാജകേസില്‍ കുടുക്കിയ വ്യക്തിയെ പിടി കൂടി വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ്. ശോഭ ബിഗ് ബോസിലെ ശക്തമായ സാന്നിധ്യമാകുമെന്നാണ് കരുതപ്പെടുന്നത്. 


സോഷ്യല്‍ മീഡിയയിലെ താരമായ ഹനാനും ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. മലയാളികള്‍ക്ക് ഒരു പരിചയപ്പെടുത്തലും വേണ്ടാത്ത താരമാണ് ഹനാന്‍. കേരളം ദത്തെടുത്ത പെണ്‍കുട്ടിയാണ് ഹനാന്‍. സോഷ്യല്‍ മീഡിയയിലും ഹനാന്‍ സജീവമാണ്. ഹനാന്‍ ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും സമൂഹത്തിന് വ്യക്തമായി അറിവുള്ളതാണ്. 

സോഷ്യല്‍ മീഡിയയില്‍ സജീവമായ ട്രാന്‍സ് വ്യക്തിയും അഭിനേതാവുമായ നദീറ മെഹ്‌റിനും ഇത്തവണ ബിഗ് ബോസ് വീട്ടിലുണ്ടെന്ന് ഉറപ്പായാതാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പോയ സീസണിലും എല്‍ജിബിടിക്യു സമൂഹത്തില്‍ നിന്നുമുള്ളവര്‍ ബിഗ് ബോസിന്റെ ഭാഗമായിരുന്നു. വളരെ പ്രതീക്ഷയോടെയാണ് നദീറയുടെ ബിഗ് ബോസിലേക്കുള്ള വരവിനെ പ്രേക്ഷകര്‍ ഉറ്റു നോക്കുന്നത്. 

സോഷ്യല്‍ മീഡിയയിലെ മറ്റൊരു താരമായ വൈബര്‍ ഗുഡ് ദേവുവും ബിഗ് ബോസിലുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തന്റെ വീഡിയോളിലൂടെയാണ് ദേവു ശ്രദ്ധ നേടുന്നത്. വിവാദങ്ങളിലൂടെയും ദേവു വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബി്ഗ് ബോസ് വീട്ടിലെ ഉറച്ച ശബ്ദമായിരിക്കും ദേവു എന്ന് തന്നെയാണ് കരുതപ്പെടുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലേക്ക് ഉറപ്പായും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്ന മറ്റൊരു പേരാണ് അഞ്ജന മോഹന്‍ എന്നത്. യെസമയുടെ നാന്‍സി എന്ന സീരിസിലൂടെയാണ് അഞ്ജന മോഹന്‍ ശ്രദ്ധ നേടുന്നത്. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ അഞ്ജന ബിഗ ്‌ബോസിലെത്തുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. താരം അവസാന ഘട്ട ഓഡിഷന്‍ പാസായതായി കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ബിഗ് ബോസിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉറപ്പിച്ചു പറയുന്ന മറ്റൊരു പേര് നടന്‍ ഷിജുവിന്റേതാണ്. സിനിമയിലും സീരിയിലുമെല്ലാം അഭിനയിച്ചിട്ടുള്ള താരമാണ് ഷിജു. കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ഷിജു. നീയും ഞാനും എന്ന പരമ്പരയിലെ നായകനായാണ് ഷിജുവിനെ ഒടുവില്‍ സ്‌ക്രീനില്‍ കണ്ടത്. സോഷ്യല്‍ മീഡിയയിലെ റീലുകളിലൂടെ ശ്രദ്ധ നേടിയ ജുനൈസും ബിഗ് ബോസിലെത്തുമെന്ന് ഉറപ്പായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബിഗ് ബോസ് വീട്ടിലേക്ക് എത്തുമെന്ന് ഏറ്റവും അവസാനമായി വന്ന പേരുകളില്‍ രണ്ടെണ്ണമാണ് മനീഷ കെഎസും സാഗര്‍ സൂര്യയും. സീരീയലുകളിലൂടെയാണ് ഇരുവരും ശ്രദ്ധ നേടുന്നത്. സാഗര്‍ സൂര്യയുടെ പേര് കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയിലെ പ്രെഡിക്ഷന്‍ പട്ടികകളില്‍ പോലും പ്രത്യക്ഷപ്പെടുന്നത്. ഇവര്‍ക്കെല്ലാം പുറമെ നടന്‍ ജോണ്‍ ജേക്കബ്, നെല്‍സണ്‍ തുടങ്ങിയവരുടെ പേരുകളും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.

They will be in Bigg Boss; 100 % Sure Contenders Names Out

Next TV

Related Stories
പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

Jan 17, 2026 10:21 AM

പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

രേണുസുധി , ബിഷപ്പ് നൽകിയ സ്ഥലം തിരിച്ചെടുക്കുന്നു , രേണുവിനും കിച്ചുവിനും വക്കീൽ...

Read More >>
'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

Jan 15, 2026 09:58 AM

'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

ബ്ലെസ്ലി ലക്ഷ്മിപ്രിയ ബിഗ് ബോസ് മലയാളം നാലാം സീസൺ...

Read More >>
Top Stories