---
title: "ഇത്തരമൊരു കിംവദന്തി പരത്തുന്നത് എങ്ങനെയെന്ന് എനിക്ക് മനസ്സിലാകുന്നില്ല; മനസ്സുതുറന്ന് മീന"
english_title: "Now, Meena is reacting to such gossip news."
publisher: "moviemax.in"
canonical_url: "https://moviemax.in/news/104916/now-meena-is-reacting-to-such-gossip-news"
published_at: "2023-03-24T14:31:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d676f28afc_meena_and_dhanush.jpg"
keywords: []
---

# ഇത്തരമൊരു കിംവദന്തി പരത്തുന്നത് എങ്ങനെയെന്ന് എനിക്ക് മനസ്സിലാകുന്നില്ല; മനസ്സുതുറന്ന് മീന

> **Lead Summary:** പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മീന . നിരവധി മലയാള സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട് . 2022 ജൂണിലാണ് നടി മീനയുടെ ഭര്‍ത്താവ് വിദ്യാ സാഗര്‍ മരിച്ചത്. പിന്നീട് അധികം വൈകാതെ തന്നെ മീനയുടെ പുനര്‍ വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ പരന്നുതുടങ്ങി.

## Article Content

പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മീന . നിരവധി മലയാള സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട് . 2022 ജൂണിലാണ് നടി മീനയുടെ ഭര്‍ത്താവ് വിദ്യാ സാഗര്‍ മരിച്ചത്. പിന്നീട് അധികം വൈകാതെ തന്നെ മീനയുടെ പുനര്‍ വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ പരന്നുതുടങ്ങി.

നടന്‍ ധനുഷും മീനയും വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് നടന്‍ ബയല്‍വാന്‍ രംഗനാഥന്‍ ആരോപിച്ചിരുന്നു. ഈ ജൂലൈയില്‍ ധനുഷ്-മീന വിവാഹമുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ, ഇത്തരം ഗോസിപ്പ് വാര്‍ത്തകളോട് പ്രതികരിക്കുകയാണ് മീന.

ഭര്‍ത്താവ് മരിച്ചെന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അപ്പോഴേക്കും ഇതൊക്കെ എങ്ങനെയാണ് പറയാന്‍ സാധിക്കുകയെന്ന് തനിക്ക് അറിയില്ലെന്നും അവര്‍ പറഞ്ഞു. ‘എന്റെ ഭര്‍ത്താവ് പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല.

അപ്പോഴേക്കും ഇത്തരമൊരു കിംവദന്തി പരത്തുന്നത് എങ്ങനെയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കഥകള്‍ നല്ലതാണെങ്കില്‍ സിനിമയില്‍ അഭിനയിക്കുന്നതിലായിരിക്കും ഇനിയും ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അതുപോലെ, എന്റെ മകള്‍ക്ക് നല്ലൊരു ഭാവി നല്‍കും, ഇതാണ് എനിക്ക് പ്രധാനമായിട്ടുള്ള ലക്ഷ്യം മീന പറയുന്നു.

തന്റെ ഭര്‍ത്താവിനെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ മീന മനസ് തുറന്നിരുന്നു. മുഖത്തടിച്ച പോലെ നോ പറയാന്‍ എനിക്കറിയില്ലായിരുന്നു. എന്റെ ഭര്‍ത്താവ് പഠിപ്പിച്ചതാണെന്നായിരുന്നു മീന പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/104916/now-meena-is-reacting-to-such-gossip-news)