വിമാനത്തിലെ വിന്‍റോ ഗ്ലാസില്‍ കാല്‍ കയറ്റി വച്ചു; ഏറ്റവും വെറുപ്പുളവാക്കുന്ന കാര്യമെന്ന് പരാതി

വിമാനത്തിലെ വിന്‍റോ ഗ്ലാസില്‍ കാല്‍ കയറ്റി വച്ചു; ഏറ്റവും വെറുപ്പുളവാക്കുന്ന കാര്യമെന്ന് പരാതി
Mar 23, 2023 10:31 PM | By Susmitha Surendran

വിമാന യാത്ര അല്പം കാശ് ചിലവുള്ളതാണ്. അതിനാല്‍ തന്നെ അവിടെ ചില മര്യാദകളൊക്കെ പാലിക്കപ്പെടണമെന്ന വിശ്വാസവും രൂഢമൂലമാണ്. എന്നാല്‍, അടുത്ത കാലത്തായി ഇത്തരത്തിലുള്ള മര്യാദകള്‍ ലംഘിക്കപ്പെടുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. അക്കൂട്ടത്തിലേക്ക് മറ്റൊന്നു കൂടി.

ഇത്തവണ വിമാനത്തിലെ ആം റെസ്റ്റില്‍ ഒരാള്‍ കാല്‍ കയറ്റിവച്ചെന്ന പരാതിയാണ് വൈറലായത്. പരാതി ഫേസ്ബുക്കിലൂടെ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്‍റുമായെത്തിയത്. ഗോൾഡ് കോസ്റ്റിൽ നിന്ന് മെൽബണിലേക്ക് പറക്കുകയായിരുന്ന വെർജിൻ ഫ്ലൈറ്റിലെ ഒരു യാത്രക്കാരന്‍റെ പ്രവര്‍ത്തിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് മറ്റൊരാള്‍ കുറിച്ചു,

'ഞാൻ വളരെക്കാലമായി ഒരു വിമാനത്തിൽ കണ്ട ഏറ്റവും വെറുപ്പുളവാക്കുന്ന കാര്യങ്ങളിൽ ഒന്നായിരിക്കും ഇത്,' ചിത്രം പകര്‍ത്തിയ ആളുടെ തൊട്ടടുത്തുള്ള സീറ്റില്‍ ആരും ഉണ്ടായിരുന്നില്ല. അവരോടൊപ്പം ഒരു നായയും ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ സീറ്റിന് പുറകിലുള്ള ഒരാളുടെ കാല്‍പ്പാദം വിമാനത്തിലെ ജനാലയുടെ മുകളിലേക്ക് കയറ്റിവച്ചത് ചിത്രത്തില്‍ വ്യക്തമായിരുന്നു.

20 മിനിറ്റോളം താന്‍ ക്ഷമിച്ചെന്നും അതിന് ശേഷം യാത്രക്കാരനോട് കാല് മാറ്റാന്‍ അവശ്യപ്പെട്ടെന്നും എന്നാല്‍, മുന്നിലെ സീറ്റില്‍ ആളില്ലാത്തതിനാല്‍ അത് പ്രശ്നമാകില്ലെന്ന് താന്‍ വിചാരിച്ചെന്നായിരുന്നു ലഭിച്ച മറുപടിയെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചതായി ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

'ഒരിക്കൽ കാലുകൾ പുറത്തേക്ക് തള്ളിവച്ചിരുന്ന ഒരു സീറ്റിൽ ഞാനിരുന്നു. ഒരു ബാക്ക്പാക്കറുടേതായിരുന്നു കാലുകള്‍ അതിനാൽ നിങ്ങൾക്ക് മണം സങ്കൽപ്പിക്കാൻ കഴിയും. പാരീസിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള ആ ദീർഘദൂര യാത്ര അത് അങ്ങേയറ്റം അസുഖകരമായിരുന്നു, ഞാൻ അവരുടെ മേൽ ഒരു പുതപ്പ് പൊതിഞ്ഞു,' ഒരാള്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതി.

അടുത്തിടെ സഹയാത്രക്കാരുടെ ദേഹത്ത് മൂത്രമൊഴിച്ചെന്നും വിമാനത്തിനുള്ളില്‍ വച്ച് പുകവലിച്ചെന്നുമുള്ള പരാതികള്‍ നേരത്തെ നിരവധി ഉയര്‍ന്നിരുന്നു. ഇത് ഏറെ വിവാദമായതിന് പിന്നാലെയാണ് കാല്‍ കയറ്റിവച്ചെന്ന പരാതി.

put his foot on the window glass of the plane; The complaint is the most disgusting thing

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall