102 വർഷമായി താമസിക്കുന്ന വീട് വിൽക്കാൻ ഒരുങ്ങി ഒരു മുത്തശ്ശി; കാരണം ഇതാണ്

102 വർഷമായി താമസിക്കുന്ന വീട് വിൽക്കാൻ ഒരുങ്ങി ഒരു മുത്തശ്ശി; കാരണം ഇതാണ്
Mar 22, 2023 10:42 PM | By Susmitha Surendran

സ്വന്തം വീട് അത് എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ഇനി എത്ര വലിയ കൊട്ടാരത്തിൽ താമസിക്കാൻ സൗകര്യം നൽകിയാലും സ്വന്തം വീട്ടിൽ കിടന്നുറങ്ങുന്ന സുഖം കിട്ടാറില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ സ്വന്തം വീട്ടിൽ ദീർഘകാലം താമസിക്കാൻ സൗഭാഗ്യം ലഭിച്ചവർ വളരെ കുറവായിരിക്കും.

പത്തോ ഇരുപതോ മുപ്പതോ നാൽപതോ വർഷം വരെയൊക്കെ മാത്രമേ കൂടിപ്പോയാൽ ജനിച്ചു വളർന്ന വീട്ടിൽ ഓരോരുത്തരും കഴിയാറുള്ളൂ. പിന്നീട് പല പല സാഹചര്യങ്ങളിൽ പെട്ട് പുതിയയിടങ്ങളിലേക്ക് നമ്മൾ ചേക്കേറും. എന്നാൽ ജനിച്ചു വളർന്ന വീട്ടിൽ കഴിഞ്ഞ 102 വർഷമായി താമസിക്കുന്ന ഒരു സ്ത്രീയുണ്ട് യുകെയിൽ.

നാൻസി ജോൺ ഗിഫോർഡ് എന്ന 104 വയസ്സ് പ്രായമുള്ള മുത്തശ്ശിയാണ് ഇത്തരത്തിൽ ഒരു മഹാഭാഗ്യം കിട്ടിയ ആ സ്ത്രീ. പക്ഷേ, ദൗർഭാഗ്യകരം എന്ന് പറയട്ടെ ഹൃദയത്തോടെ ഏറെ അടുത്ത് നിൽക്കുന്ന ആ വീട് വിൽക്കാൻ നിർബന്ധിതയായി തീർന്നിരിക്കുകയാണ് ഇപ്പോൾ നാൻസി ജോൺ.

ഒന്നാം ലോകമഹായുദ്ധത്തിന് തൊട്ടുപിന്നാലെ ജനിച്ച നാൻസി കഴിഞ്ഞ 102 വർഷങ്ങളും ജീവിച്ചു തീർത്തത് ഈ വീട്ടിലാണ്. മൂന്ന് കിടപ്പുമുറികളും അടുക്കളയും ടെറസുമുള്ള ഈ വീട്ടിൽ മൂന്നു തലമുറയിൽ പെട്ട ആളുകൾ ജീവിച്ചു എന്നാണ് നാൻസി പറയുന്നത്. എന്നാൽ ഇപ്പോൾ പ്രായത്തിന്റേതായ നിരവധി രോഗ പീഡകളിലൂടെ കടന്നുപോകുന്നതിനാൽ ഒരു നഴ്സിംഗ് ഹോമിലേക്ക് മാറാൻ തയ്യാറെടുക്കുകയാണ്.

അതുകൊണ്ടുതന്നെ തൻറെ വീട് അനാഥമാക്കപ്പെടരുത് എന്ന ആഗ്രഹത്താലാണ് ഇവർ ഇത്തരത്തിൽ ഒരു തീരുമാനത്തിലെത്തിയത്. നിലവിൽ 1,69,950 പൗണ്ട് (ഏകദേശം 1.7 കോടി രൂപ) വിലയുള്ള ഈ വീട് 1921 -ൽ 200 പൗണ്ടിന് (ഏകദേശം 20,000 രൂപ) ആണ് നാൻസിയുടെ പൂർവികർ സ്വന്തമാക്കിയത്.

തൻറെ രണ്ടാം വയസ്സിലാണ് നാൻസി ഈ വീട്ടിൽ വരുന്നത്. പിന്നീടിന്നോളം ഈ ഈ വീട്ടിലായിരുന്നു നാൻസി കഴിഞ്ഞിരുന്നത്. വിവാഹശേഷവും ഭർത്താവിനോടൊപ്പം അവർ ഈ വീട്ടിൽ തന്നെ താമസിച്ചു. ഏതായാലും ഇപ്പോൾ നഴ്സിംഗ് ഹോമിലേക്ക് പോകേണ്ട സാഹചര്യം വന്നതിനാൽ തൻറെ വീട് വിൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ മുത്തശ്ശി.

A grandmother prepares to sell her home of 102 years; This is the reason

Next TV

Related Stories
ഓടുന്ന സ്‍കൂട്ടറില്‍ ലിപ്പ് ലോക്കിട്ട് ചുംബിച്ച് യുവാക്കള്‍; പക്ഷേ ക്യാമറ ചതിച്ചു!

Jun 1, 2023 10:52 PM

ഓടുന്ന സ്‍കൂട്ടറില്‍ ലിപ്പ് ലോക്കിട്ട് ചുംബിച്ച് യുവാക്കള്‍; പക്ഷേ ക്യാമറ ചതിച്ചു!

ഇരുചക്രവാഹനത്തിലെത്തിയ ആൺകുട്ടികൾ പരസ്പരം ചുംബിക്കുന്നതായാണ്...

Read More >>
ഗെയിം കളിക്കാൻ ഒരാളെ വേണം, ശമ്പളം 10 ലക്ഷം രൂപ; ഓഫറുമായി സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനി

Jun 1, 2023 03:16 PM

ഗെയിം കളിക്കാൻ ഒരാളെ വേണം, ശമ്പളം 10 ലക്ഷം രൂപ; ഓഫറുമായി സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനി

മറ്റേതൊരു കരിയറും പോലെ തന്നെ ഗെയിമിങ്ങും കരിയർ ആക്കി എടുക്കാം എന്നാണ് കമ്പനി...

Read More >>
കേരളത്തിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികള്‍; പാതിരാത്രി ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് സുപ്രീംകോടതി മുന്‍ ജഡ്ജി; കമെന്റുകളുമായി മലയാളികൾ

Jun 1, 2023 09:55 AM

കേരളത്തിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികള്‍; പാതിരാത്രി ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് സുപ്രീംകോടതി മുന്‍ ജഡ്ജി; കമെന്റുകളുമായി മലയാളികൾ

കേരളത്തിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികള്‍; പാതിരാത്രി ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് സുപ്രീംകോടതി മുന്‍ ജഡ്ജി; കമെന്റുകളുമായി...

Read More >>
അറേഞ്ച്ഡ് വിവാഹ ശേഷം തന്‍റെ ജീവിതം ഏങ്ങനെ മാറി; വൈറലായി ട്വീറ്റ്

May 31, 2023 10:05 PM

അറേഞ്ച്ഡ് വിവാഹ ശേഷം തന്‍റെ ജീവിതം ഏങ്ങനെ മാറി; വൈറലായി ട്വീറ്റ്

തന്‍റെ യാത്ര ജീവിതത്തെ ഏത്രയാഴത്തില്‍ സ്വീധിനിച്ചുവെന്ന് അവര്‍...

Read More >>
രണ്ട് പേര്‍ക്ക് മാത്രമിരിക്കാന്‍ കഴിയുന്ന തോണി, ചുറ്റിലും തിമിംഗലങ്ങൾ...! പിന്നീട് നടന്നത്, വീഡിയോ

May 31, 2023 05:02 PM

രണ്ട് പേര്‍ക്ക് മാത്രമിരിക്കാന്‍ കഴിയുന്ന തോണി, ചുറ്റിലും തിമിംഗലങ്ങൾ...! പിന്നീട് നടന്നത്, വീഡിയോ

തിമിംഗലങ്ങൾ ചെറിയ വള്ളത്തിന് ചുറ്റും നീന്തിത്തുടിക്കുന്നത് വീഡിയോയില്‍...

Read More >>
Top Stories