ഒമ്പത് മാസം ഗര്‍ഭിണി, ഒരു മൈല്‍ ദൂരം ഓടി തീർത്തത് 5.17 മിനിറ്റ് കൊണ്ട്...!

ഒമ്പത് മാസം ഗര്‍ഭിണി, ഒരു മൈല്‍ ദൂരം ഓടി തീർത്തത് 5.17 മിനിറ്റ് കൊണ്ട്...!
Mar 21, 2023 03:09 PM | By Nourin Minara KM

30 കാരിയും ഒമ്പത് മാസം ഗര്‍ഭിണിയുമായ ഒരു സ്ത്രീ ഒരു മൈല്‍ ദൂരം അതായത് ഏതാണ്ട് ഒന്നര കിലോമീറ്ററിന് മുകളില്‍ ദൂരം 5.17 മിനിറ്റ് കൊണ്ട് ഓടിത്തീര്‍ത്തു. 2020 ല്‍ ഗര്‍ഭിണിയായ ഒരു സ്ത്രീ 5.25 സെക്കന്‍റ് കൊണ്ട് പൂര്‍ത്തിയാക്കിയതിനെക്കാള്‍ മികച്ച സമയം. കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടിയിൽ നിന്നുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് മക്കെന്ന മൈലർ.

അവരുടെ പരിശീലനം മുടക്കമില്ലാതെ എല്ലാ ദിവസവും തുടരുന്ന ഒന്നാണ്. 2020 ഗര്‍ഭിണിയായ ഒരു സ്ത്രീ അഞ്ച് മിനിറ്റും 25 സെക്കൻഡും കൊണ്ട് ഒരു മൈല്‍ ദൂരം ഓടിയ വാര്‍ത്തയെ കുറിച്ച് അറിയാമായിരുന്നെന്നും അത് സാധ്യമാണോയെന്ന് നോക്കാന്‍ വേണ്ടിയാണ് താനും ഓടിയതെന്നും മക്കെന്ന മൈലര്‍ പറഞ്ഞു. വീണ്ടും ട്രാക്കിലെ വേഗത്തിലേക്ക് തിരിച്ചെത്താനും തന്‍റെ പേരില്‍ എട്ട് സെക്കന്‍റിലുള്ള റെക്കോര്‍ഡ് സമയം മറികടക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.


ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മക്കെന്ന പ്രസവിക്കുമെന്നാണ് ഡോക്ടര്‍മാര്‍ കണക്കുകൂട്ടുന്നത്. 'ഗർഭകാലത്ത് പരിശീലനം നടത്തുന്നത് വളരെ സാധാരണമാണെന്നാണ് ഞാൻ കരുതുന്നതെന്നും എന്നാല്‍ ഇത് സാധാരണമല്ലെന്ന് കരുതുന്നവരാണ് കൂടുതലെന്നും മക്കെന്ന കൂട്ടിച്ചേര്‍ത്തു. ഒമ്പത് മാസം ഗർഭിണിയായിരിക്കെ സോഫയിൽ നിന്ന് ഇറങ്ങാൻ കഴിയാതെ വന്നപ്പോൾ എനിക്ക് അത് എങ്ങനെ ചെയ്യാമെന്നാണ് ആളുകള്‍ ചോദിക്കുന്നത്.

ഗർഭിണിയാകുന്നതിന് മുമ്പ് നിങ്ങളുടെ ശരീരത്തെ നിങ്ങള്‍ എങ്ങനെ ശക്തിപ്പെടുത്തുന്നു എന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ചില ദിവസങ്ങളിൽ തന്‍റെ ശരീരം വ്യായാമം ചെയ്യാൻ പാകത്തിലായിരുന്നില്ല. മറ്റുള്ളവർ ഇക്കാര്യത്തില്‍ അവരുടെ ശരീരം പറയുന്നത് കേൾക്കാനാണ് താന്‍ നിർദ്ദേശിക്കുന്നുവെന്നും മെക്കെന്ന പറഞ്ഞു. 'ഗർഭിണിയായിരുന്നപ്പോൾ ഒരുപാട് ദിവസങ്ങൾ ഞാന്‍ ഓടാൻ ശ്രമിച്ചു, അത് നടന്നില്ല.


അതിനാൽ എല്ലാ തവണയും നിങ്ങക്ക് വിജയിക്കാന്‍ കഴിയില്ല. പക്ഷേ നിങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കുക. എന്നാൽ എല്ലായിപ്പോഴും നിങ്ങളുടെ ശരീരം ശ്രദ്ധിക്കുകയും നിങ്ങൾക്ക് കഴിയുന്നത് മാത്രം ചെയ്യുകയുമാണ് പ്രധാനം, കാരണം ആരോഗ്യകരമായ ഗർഭധാരണമാണ് മറ്റെന്തിനെക്കാളും പ്രധാനമെന്നും മക്കെന്ന പറയുന്നു. ഗര്‍ഭിണിയാകും മുമ്പ് ആഴ്ചയില്‍ ആറ് ദിവസം പരിശീലനത്തിനറങ്ങുന്ന മക്കെന്ന 5 km, 10 km ഓട്ട മത്സരത്തിലെ താരമായിരുന്നു.

Nine months pregnant ran a mile in 5.17 minutes

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall