ഐശ്വര്യ രജനികാന്തിന്റെ വസതിയിൽ മോഷണം; ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളും വജ്രാഭാരണങ്ങളും നഷ്ടപ്പെട്ടതായി പരാതി

ഐശ്വര്യ രജനികാന്തിന്റെ വസതിയിൽ മോഷണം; ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളും വജ്രാഭാരണങ്ങളും നഷ്ടപ്പെട്ടതായി പരാതി
Mar 20, 2023 12:59 PM | By Nourin Minara KM

ടൻ രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തിന്റെ വസതിയിൽ മോഷണം. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളും വജ്രാഭാരണങ്ങളും നഷ്ടപ്പെട്ടതായി പരാതി. വീട്ടിലെ മൂന്ന് ജീവനക്കാർക്കെതിരെ ഐശ്വര്യ തെയ്‌നാമ്പേട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

ഫെബ്രുവരി 10നാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം ഐശ്വര്യ അറിയുന്നത്. വീട്ടിലെ മൂന്ന് ജീവനക്കാരെ സംശയമുള്ളതായി പരാതിയിൽ ഐശ്വര്യ പറയുന്നു. സഹോദരി സൗന്ദര്യയുടെ വിവാഹശേഷം(2019) ആഭരണങ്ങൾ ലോക്കറിൽ സൂക്ഷിക്കുകയായിരുന്നു. നാല് വർഷത്തിനുള്ളിൽ പലതവണയായി ലോക്കർ മൂന്നു ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് വീട്ടിലെ മൂന്ന് ജോലിക്കാർക്ക് അറിയാമായിരുന്നു.

കൂടാതെ ലോക്കറിന്റെ താക്കോൽ വീട്ടിലെ അലമാരയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇതും ഇവർക്ക് അറിയാമായിരുന്നു- ഐശ്വര്യ പറയുന്നു.ഫെബ്രുവരി 10 ന് ലോക്കര്‍ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടമായതായി മനസ്സിലായത്. 18 വര്‍ഷം മുമ്പ് വിവാഹ സമയത്ത് താന്‍ വാങ്ങിയ ആഭരണങ്ങളാണ് ഇതെന്നും താരം കൂട്ടിച്ചേർത്തു.ഐശ്വര്യയുടെ പരാതിയിൽ സെക്ഷൻ 381 പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Theft at Aishwarya Rajinikanth's residence

Next TV

Related Stories
വേദിയില്‍ കുഴഞ്ഞുവീണ് നടന്‍ വിശാല്‍; ആരോഗ്യനില തൃപ്തികരം

May 12, 2025 01:10 PM

വേദിയില്‍ കുഴഞ്ഞുവീണ് നടന്‍ വിശാല്‍; ആരോഗ്യനില തൃപ്തികരം

പരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞുവീണ് നടന്‍...

Read More >>
Top Stories