( moviemax.in) ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് താരങ്ങളുടെ സംഘടനയായ എഎംഎംഎയുടെ ഭരണ സമിതിയിലെ അംഗങ്ങൾ രാജിവെച്ച് ഒഴിഞ്ഞത്. പുതിയ ഭരണ സമിതിക്കായുള്ള ജനറൽ ബോഡി തെരഞ്ഞെടുപ്പ് പ്രക്രിയകൾ ആരംഭിച്ചു. മോഹൻലാൽ ഉൾപ്പെടെ പ്രമുഖരുടെ അഭാവത്തിൽ താരസംഘടനയായ ഭരണസമിതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ചത് എഴുപത്തിനാല് പേരാണ്. പത്രികാസമർപ്പണത്തിനുശേഷം നടന്ന സൂക്ഷ്‌മപരിശോധനയിൽ 64 പേർ മത്സരയോഗ്യത നേടി.
തെരഞ്ഞെടുപ്പ് ആഗസ്‌ത് 15നാണ് നടക്കുക. അതേസമയം ആരോപണ വിധേയനായ നടൻ ബാബുരാജ് ജനറൽ ബോഡി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ആ അഭിപ്രായത്തോട് തനിക്കും യോജിപ്പാണെന്ന് പറയുകയാണ് സംഘടനയിലെ അംഗവും നടിയുമായ മല്ലിക സുകുമാരൻ.
സംഘടനയ്ക്ക് അകത്ത് തന്നെ ചില നാടകങ്ങൾ നടക്കുന്നതും സംഘടനയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങൾക്കും കാരണമായിട്ടുണ്ടെന്നും മല്ലിക സുകുമാരൻ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരാൾ വിചാരിച്ചാൽ നന്നാക്കാൻ പറ്റുന്ന സംഘടനയല്ല അമ്മ. രണ്ടുപേർ വിചാരിച്ചാലും പറ്റില്ല.
ഇത് കറക്ട് അഭിപ്രായം നന്നായിട്ട് മാധ്യമങ്ങൾക്ക് മുന്നിലും അംഗങ്ങളോടും വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാൻ കഴിവുള്ളവരുടെ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി വരണം. അതിന് അകത്ത് പറയുമ്പോൾ അതിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് അവർ തമ്മിൽ തുറന്ന് സംസാരിക്കണം. ഇങ്ങനെ പറഞ്ഞാൽ അങ്ങനെയാവില്ലേയെന്ന് ചോദിക്കണം. അങ്ങനൊരു കൂട്ടായ ഡിസ്കഷൻ വരണം. മമ്മൂട്ടിയും മോഹൻലാലും ഒരിക്കലും പറയില്ല.
അഭിപ്രായങ്ങൾ ഒന്നും പറയരുത് മിണ്ടാതിരുന്നോണം എന്നൊന്നും. ഇതെന്താണെന്ന് വെച്ചാൽ ബാക്കിയുള്ളവരുടെ ഒരു ചെറിയ അഭിനയമുണ്ട് അതിൽ. അതൊക്കെ നമുക്ക് അറിയാം. അവിടെ എന്താണ് സംഗതി എന്നുള്ളതൊക്കെ അറിയാം. കുറച്ചുപേർ അവർക്ക് അടുപ്പം കൂടുതലുള്ളവരെ അടുപ്പിച്ച് നിർത്തും. അല്ലാത്തവരെ ചിലപ്പോൾ കുറച്ച് അകലത്തിൽ നിർത്തും.
അതുകൊണ്ട് തന്നെ അകന്ന് നിൽക്കുന്നവർക്ക് തോന്നും ഇതൊന്നും നമ്മൾ ആരും അറിഞ്ഞില്ലല്ലോയെന്ന്. ആ ഒരു അകൽച്ചകൊണ്ട് തോന്നുന്ന സംശയങ്ങളാണ് ഇതെല്ലാം. ആരോപണ വിധേയരായവർ സ്വയം മാറണമെന്ന് അനൂപ് പറഞ്ഞത് കണ്ടു. ആ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു. കാരണം വേറൊന്നും കൊണ്ടല്ല. പിന്നെ എന്തിനാണ് ദിലീപിനെ പുറത്താക്കിയത്.
ചുമ്മാതിരിക്ക് കോടതി തെളിയിക്കട്ടേയെന്ന് പറഞ്ഞാൽ പോരായിരുന്നോ?. ചീത്തപ്പേര് വരുന്നത് മുഴുവൻ ഞങ്ങൾക്കൊക്കെയാണ്. ഞങ്ങളാരും ഇതൊന്നും അറിഞ്ഞിട്ടും കേട്ടിട്ടും കണ്ടിട്ടുമില്ല. അതിന് അകത്ത് തന്നെ നാടകം കളിക്കുക. ബാക്കിയുള്ളവരുടെ പുറത്ത് പഴി കൊണ്ടുവെയ്ക്കുക. പിന്നെ സിദ്ദീഖ് വിഷയം. കേസ് പോയിട്ടുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോയെന്നത് തെളിയിക്കപ്പെടട്ടെ. അതുവരെ മാറി നിൽക്കണം. മാറണമല്ലോ.
അമ്മ ഒരു മാതൃക സംഘടനയായി നിൽക്കണമെന്നും മല്ലിക സുകുമാരൻ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ ഭരണസമിതിയിൽ വൈസ് പ്രസിഡന്റായിരുന്ന ജഗദീഷിനെ കൂടാതെ ശ്വേത മേനോൻ, രവീന്ദ്രൻ എന്നിവർ ഉൾപ്പെടെ ആറുപേർ മത്സരിക്കുന്നുണ്ട്. അനൂപ് ചന്ദ്രൻ, കുക്കു പരമേശ്വരൻ, ജയൻ ചേർത്തല, രവീന്ദ്രൻ, ബാബുരാജ് എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നവർ.
ബാബുരാജിന് എതിരെ നടനും നിർമാതാവുമായ വിജയ് ബാബുവും രംഗത്ത് എത്തിയിരുന്നു. തനിക്കെതിരെ ആരോപണമുയർന്നപ്പോൾ താൻ വിട്ടുനിന്നുവെന്നും ബാബുരാജ് ഇത്തവണ അമ്മയുടെ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്നും കാരണം അദ്ദേഹത്തിനെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നുമാണ് വിജയ് ബാബു കുറിച്ചത്. 11 എക്‌സിക്യൂട്ടീവ് അംഗങ്ങളും ആറ് ഭാരവാഹികളും ഉൾപ്പെടുന്ന 17 അംഗ ഭരണസമിതിയിലേക്കാണ് തെരഞ്ഞെടുപ്പ്.
mallika sukumaran against actor baburaj contesting amma association elections