Jul 30, 2025 04:58 PM

(moviemax.in)പടവലം കുട്ടൻ പിള്ള എന്ന കഥാപാത്രമായി ഉപ്പും മുളകിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് കെ പി എ സി രാജേന്ദ്രൻ. പടവലം കുട്ടൻ പിള്ള എന്ന കഥാപാത്രമായാണ് രാജേന്ദ്രൻ ഉപ്പും മുളകിൽ എത്തിയത്. അഞ്ചര പതിറ്റാണ്ടായി നാടക രംഗത്ത് നിറഞ്ഞു നിന്ന രാജേന്ദ്രൻ അന്തരിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

എന്നാൽ അദ്ദേഹം മരണപെട്ടിട്ടില്ല, അത്യാസന്ന നിലയിൽ ആശുപത്രിയിലാണെന്നും ഇപ്പോൾ വരുന്ന വാർത്തകൾ കൃത്യമല്ലെന്നുമുള്ള കുറിപ്പാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാജേന്ദ്രൻ്റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പ് ഉപ്പും മുളകിലെ തന്നെ താരമായ അൽസാബിത്ത് തൻ്റെ പേജുകളിലും പങ്കുവച്ചിട്ടുണ്ട്.

ഉപ്പും മുളകിൽ എത്തിയതോടെയാണ് ജനങ്ങൾക്കിടയിൽ തന്നെ അറിഞ്ഞു തുടങ്ങിയതെന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ഉപ്പും മുളകിൽ നീലു എന്ന കഥാപാത്രം അവതരിപ്പിക്കുന്ന നിഷ സാരംഗിന്റെ അച്ഛൻ കഥാപാത്രമായാണ് കുട്ടൻപിള്ള അവതരിപ്പിക്കുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ നിരവധി ആരാധകരുള്ള നടനാണ് രാജേന്ദ്രൻ. 'ഉപ്പും മുളകും' കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും പരമ്പരകളിലും രാജേന്ദ്രൻ അഭിനയിച്ചിട്ടുണ്ട്.



Fake news that Kuttan Pillai from Uppum Mulak has passed away Not dead note says in critical condition

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall