'നമ്മളായിട്ടിരിക്കാൻ പറ്റുന്ന ഒരു സ്പേസ് ആണ് നമുക്കാവശ്യം'; പൈസ, പൊക്കം, വണ്ണം, മസിൽ, ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല - മീനാക്ഷി അനൂപ്

'നമ്മളായിട്ടിരിക്കാൻ പറ്റുന്ന ഒരു സ്പേസ് ആണ് നമുക്കാവശ്യം'; പൈസ, പൊക്കം, വണ്ണം, മസിൽ, ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല - മീനാക്ഷി അനൂപ്
Jul 29, 2025 03:44 PM | By Anjali M T

(moviemax.in) ടെലിവിഷൻ അവതാരകയായും സിനിമാ താരമായും പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് മീനാക്ഷി അനൂപ്. മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും വ്ളോഗുകളുമെല്ലാം ഏറെ സ്‌നേഹത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഒരു ലൈഫ് പാർട്ണറെക്കുറിച്ചുള്ള തന്റെ സങ്കൽപങ്ങളെക്കുറിച്ചാണ് മീനാക്ഷി ഏറ്റവും പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നത്. തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരിക്കണം പാർട്ണർ എന്ന് മീനാക്ഷി അഭിമുഖത്തിൽ പറയുന്നു.

''എന്റെ പാർട്ണറെ ഏറ്റവും അടുത്ത കൂട്ടുകാരനായി കാണാനാണ് എനിക്കിഷ്ടം. അതുപോലെ എന്റെ ഓപ്പോസിറ്റ് ഉള്ളയാൾക്ക് ഞാനും അടുത്ത കൂട്ടുകാരിയായിരിക്കണം. താങ്കൾ എന്റെ ബോയ്ഫ്രണ്ട് ആണ്, അതുകൊണ്ട് ഞാൻ പറയുന്നതിന്റെ അങ്ങോട്ടോ ഇങ്ങോട്ടോ പോകാൻ പാടില്ല അങ്ങനെയൊന്നും പറയുന്നതിനോട് എനിക്ക് താത്പര്യം ഇല്ല. എന്നും എല്ലാ കാര്യവും നമുക്ക് പറയാൻ പറ്റുന്ന, നമ്മൾ ഏറ്റവും കംഫർട്ടബിൾ ആയിരിക്കുന്ന സ്ഥലമായിരിക്കണം അത്. അല്ലാതെ കാണാൻ എങ്ങനെ ഇരിക്കുന്നു, കയ്യിൽ പൈസയുണ്ടോ, പൊക്കം ഉണ്ടോ, വണ്ണം ഉണ്ടോ, മസിൽ ഉണ്ടോ, ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല.

നമ്മളായിട്ടിരിക്കാൻ പറ്റുന്ന ഒരു സ്പേസ് ആണ് നമുക്കാവശ്യം. നമുക്ക് പല ഇൻസെക്യൂരിറ്റീസും ഉണ്ടാകാം, അതൊക്കെ ചെന്ന് പറയാൻ പറ്റണം. എല്ലാ കാര്യവും അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്യാൻ പറ്റണം. അങ്ങോട്ടു മാത്രമല്ല, ഇങ്ങോട്ടും ഷെയർ ചെയ്യാൻ പറ്റുന്ന ഒരു സ്പേസ് ഉണ്ടാകണം. ഇതൊക്കെയാണ് എന്റെ ആഗ്രഹം'', മീനാക്ഷി അഭിമുഖത്തിൽ പറഞ്ഞു.

മാതാപിതാക്കളാണ് തന്റെ ഏറ്റവും വലിയ ധൈര്യമെന്നും മീനാക്ഷി അഭിമുഖത്തിൽ പറഞ്ഞു. ''എന്റെ യൂട്യൂബ് ചാനലിലെ വീഡിയോകൾ കണ്ടിട്ട് പലരും ചോദിച്ചിട്ടുണ്ട്, ശരിക്കും നിങ്ങളുടെ വീട്ടിൽ ഇങ്ങനെയാണോ, അതോ ക്യാമറക്കു വേണ്ടി അഭിനയിക്കുകയാണോ എന്ന്. അപ്പോഴാണ് എനിക്കു മനസിലാകുന്നത് എല്ലാ വീട്ടിലും ഇങ്ങനെയല്ല എന്ന്'', മീനാക്ഷി കൂട്ടിച്ചേർത്തു.

Meenakshi Anoop on her ideas about life partner

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories