മുതലയെ പിടികൂടാൻ ശ്രമം, തിരിഞ്ഞുവന്ന് വൃദ്ധന്റെ കൈയിൽ കടിമുറുക്കി മുതല...!

മുതലയെ പിടികൂടാൻ ശ്രമം, തിരിഞ്ഞുവന്ന് വൃദ്ധന്റെ കൈയിൽ കടിമുറുക്കി മുതല...!
Mar 18, 2023 02:53 PM | By Nourin Minara KM

രു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ശാന്തനായി കിടക്കുന്ന മുതലയെ പ്രകോപിപ്പിച്ച് പിടികൂടാൻ ശ്രമിക്കുന്ന ഒരു വൃദ്ധന്റെ ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്. രോഷാകുലനായ മുതല ഇയാളുടെ കയ്യിൽ കടിമുറുക്കുന്നതും പിന്നീട് തൻറെ ജീവൻ രക്ഷിക്കാനായി മുതലയുമായി ഇയാൾ നടത്തുന്ന പോരാട്ടങ്ങളും ആണ് വീഡിയോയിൽ.

വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ കണ്ടവരിൽ നിന്നും ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള മണ്ടൻ പ്രവൃത്തികൾ ചെയ്ത് സ്വന്തം ജീവൻ അപകടത്തിൽ ആക്കാൻ ശ്രമിക്കുന്നത് എന്തിനാണ് എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.ട്വിറ്ററിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

https://twitter.com/i/status/1636020497807990784

ഒരു ചാലിൽ ശാന്തനായി കിടക്കുന്ന മുതലയാണ് ആദ്യ ദൃശ്യങ്ങളിൽ കാണുന്നത്. ഇതിനെ സമീപത്തായി കുറച്ച് ആളുകൾ നിൽക്കുന്നതും കാണാം. എങ്കിലും മുതല ശാന്തനായി കിടക്കുന്നതായാണ് വീഡിയോയിൽ ഉള്ളത്. ഈ സമയത്താണ് സമീപത്തുണ്ടായിരുന്ന ആളുകളുടെ കൂട്ടത്തിൽ നിന്നും വൃദ്ധനായ ഒരാൾ മുൻപോട്ട് വന്ന് തൻറെ കയ്യിൽ ഉണ്ടായിരുന്ന ഒരു നീളമുള്ള തുണി മുതലയുടെ തലയിലേക്ക് ഇടുന്നത്.

അപ്പോഴും മുതലയുടെ ഭാഗത്തുനിന്നും പ്രത്യേകിച്ച് പ്രതികരണങ്ങൾ ഒന്നും ഉണ്ടാകുന്നില്ല. അപ്പോൾ തൻറെ ജീവനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാതെ ആ മനുഷ്യൻ മുതല കിടക്കുന്ന ചാലിലേക്ക് ഇറങ്ങി അതിനെ പിന്നിൽ നിന്നും കഴുത്തിൽ പിടിച്ച് എടുക്കാൻ ശ്രമിക്കുന്നു. ഏതായാലും അതുവരെ ശാന്തനായി കിടന്ന മുതല പെട്ടെന്ന് തലയുയർത്തി തിരിഞ്ഞ് തന്നെ പിടികൂടാനായി എത്തിയ കൈകളിൽ കടിമുറുക്കുന്നു.

മുതലയുടെ അപ്രതീക്ഷിത ആക്രമണത്തിൽ നിലത്ത് വീണുപോയ അയാൾ ഒരുവിധത്തിൽ തന്റെ കൈ മുതലയുടെ വായിൽ നിന്നും വിടുവിച്ചെടുത്ത് രക്ഷപ്പെടുന്നു. ഒരുപക്ഷേ ഒരല്പ സമയം കൂടി രക്ഷപെടാൻ വൈകിയിരുന്നെങ്കിൽ തീർച്ചയായും മുതല അയാളെ കൊലപ്പെടുത്തിയേനെ.തമാശക്ക് പോലും ഇത്തരത്തിലുള്ള മണ്ടൻ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കരുത് എന്നാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടത്. ഏതായാലും ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോൾ ഈ വീഡിയോ കണ്ടിരിക്കുന്നത്.

The old man's attempt to catch the crocodile

Next TV

Related Stories
'ന്തിനാ പേടിക്കുന്നേ..? എല്ലാം ശരിയാകും'; ഇടിമിന്നലും മഴയും, പാപ്പാനെ പൊതിഞ്ഞ് പിടിച്ച് ആനകൾ; വീഡിയോ വൈറല്‍

May 11, 2025 12:08 PM

'ന്തിനാ പേടിക്കുന്നേ..? എല്ലാം ശരിയാകും'; ഇടിമിന്നലും മഴയും, പാപ്പാനെ പൊതിഞ്ഞ് പിടിച്ച് ആനകൾ; വീഡിയോ വൈറല്‍

ഇടിമിന്നലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം നൽകുന്ന ആനകളുടെ വീഡിയോ...

Read More >>
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories










News Roundup






GCC News