'ബോളിവുഡിലെ അറിയപ്പെടുന്ന പെണ്ണുപിടിയന്‍ എന്നെ പിന്തുടരുന്നു' -വെളിപ്പെടുത്തലുമായി താരം

'ബോളിവുഡിലെ അറിയപ്പെടുന്ന പെണ്ണുപിടിയന്‍ എന്നെ പിന്തുടരുന്നു' -വെളിപ്പെടുത്തലുമായി താരം
2023-02-05T22:54:00 | By Vyshnavy Rajan

ബോളിവുഡിലെ പ്രമുഖനായ നടന്‍ തന്നെ പിന്തുടരുകയാണെന്ന ആരോപണവുമായി നടി കങ്കണ റണാവത്ത്. കെട്ടിടത്തിന്റെ പാര്‍ക്കിങ്ങിലും വീടിന്റെ ടെറസിലുമെല്ലാം താന്‍ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നത്.

ബോളിവുഡിലെ അറിയപ്പെടുന്ന പെണ്ണുപിടിയനാണ് ഇയാളെന്നും ഭാര്യയുടെ പിന്തുണയും ഇയാള്‍ക്കുണ്ടെന്നുമാണ് കങ്കണ പറയുന്നത്. തന്നെപ്പോലെ നിര്‍മാതാവാകാനും വസ്ത്രം ധരിക്കാനുമെല്ലാം ഇയാള്‍ ഭാര്യയെ നിര്‍ബന്ധിക്കുകയാണെന്നും കങ്കണ പറഞ്ഞു. അടുത്തിടെ കുഞ്ഞിന് ജന്മം നല്‍കിയ താരദമ്ബതികളെ ഉദ്ദേശിച്ചുള്ളതാണ് കങ്കണയുടെ പോസ്റ്റ്.

കങ്കണയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഞാന്‍ എവിടെ പോയാലും അവര്‍ എന്നെ പിന്തുടരുകയും നിരീക്ഷിക്കുകയുമാണ്. തെരുവില്‍ മാത്രമല്ല എന്റെ കെട്ടിടത്തിന്റെ പാര്‍ക്കിങ്ങിലും വീടിന്റെ ടെറസിലുമെല്ലാം അവര്‍ എന്റെ ചിത്രമെടുക്കാന്‍ സൂം ലെന്‍സ് വെച്ചിരിക്കുകയാണ്. പണം കൊടുക്കുന്നവരെ മാത്രമേ പാപ്പരാസികള്‍ ഇപ്പോള്‍ സന്ദര്‍ശിക്കാറുള്ളൂ എന്ന് എല്ലാവര്‍ക്കും അറിയാം.

ഫോട്ടോ എടുക്കാന്‍ പണം ചോദിക്കുന്നവര്‍ പോലുമുണ്ട്. ഞാനോ എന്റെ ടീമോ അവര്‍ക്ക് പണം നല്‍കുന്നില്ല. പിന്നെ ആരാണ് പണം നല്‍കുന്നത്. രാവിലെ 6.30 ന് എന്റെ ഫോട്ടോ എടുക്കുകയാണ്. അവര്‍ക്ക് എങ്ങനെയാണ് എന്റെ ഷെഡ്യൂള്‍ ലഭിക്കുന്നത്.

ഈ ചിത്രങ്ങള്‍കൊണ്ട് അവര്‍ എന്താണ് ചെയ്യുന്നത്. രാവിലെയുള്ള എന്റെ കൊറിയോഗ്രാഫി പ്രാക്ടീസ് സെഷന്‍ കഴിഞ്ഞപ്പോള്‍ ആരും പണം കൊടുക്കാതെ തന്നെ സ്റ്റുഡിയോയിലേക്ക് വന്നിരിക്കുകയാണ്. അതും ഞായറാഴ്ച. എന്റെ വാട്സ്‌ആപ് ഡേറ്റ ചോരുണ്ടെന്ന് എനിക്ക് ഉറപ്പാണ്.

പ്രൊഫഷണല്‍ ഡീലുകളും എന്തിന് വ്യക്തിഗത വിവരങ്ങള്‍ പോലും ചോര്‍ത്തിയെടുക്കുകയാണ്. ഒരിക്കല്‍ ക്ഷണിക്കപ്പെടാതെ എന്റെ വാതില്‍ക്കല്‍ വന്നുനില്‍ക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഇയാള്‍ അറിയപ്പെടുന്ന പെണ്ണുപിടിയനും കാസനോവയുമാണ്.

ഇപ്പോള്‍ ബോളിവുഡിലെ സ്വജന പക്ഷപാത മാഫിയ ബ്രിഗേഡിന്റെ വൈസ് പ്രസിഡന്റുമാണ്. ഇയാള്‍ ഭാര്യയെ നിര്‍മാതാവാകാന്‍ നിര്‍ബന്ധിക്കുകയും സ്ത്രീപക്ഷ സിനിമകള്‍ എടുക്കാന്‍ നിര്‍ബന്ധിക്കുകയുമാണ്. എന്തിനേറെ പറയുന്നു എന്നെപ്പോലെ വസ്ത്രം ധരിക്കാനും വീടിന്റെ ഇന്റീരിയര്‍ എന്റേതുപോലെ ആക്കാനും അയാള്‍ നിര്‍ബന്ധിക്കുകയാണ്.

എന്റെ ഹെയര്‍ സ്റ്റൈലിസ്റ്റിനെ വരെ വിലക്കെടുത്തു. വര്‍ഷങ്ങളായി എനിക്ക് പരിചയമുണ്ടായിരുന്ന ഹോം സ്റ്റൈലിസ്റ്റ് പിന്നീട് എനിക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ പോലും തയാറായില്ല. അയാളുടെ ഭാര്യ അയാളുടെ ഈ സ്വഭാവത്തെ പ്രോത്സാഹിപ്പിക്കുകയാണ്. എന്റെ സഹോദരന്റെ വിവാഹ റിസപ്ഷനില്‍ ധരിച്ചതുപോലെയുള്ള സാരിയാണ് അവര്‍ സ്വന്തം വിവാഹത്തിന് ധരിച്ചത്.

അടുത്തിടെ എന്റെ ഫിലിം കോസ്റ്റ്യൂം ഡിസൈനറായ സുഹൃത്ത്, ഒരു പതിറ്റാണ്ട് പിരിചയമുള്ള സുഹൃത്ത് വളരെ അപ്രതീക്ഷിതമായി ഞാനുമായി തല്ലിട്ടുപിരിഞ്ഞു. ഇപ്പോള്‍ ആ ദമ്ബതികള്‍ക്കൊപ്പമാണ് ജോലി നോക്കുന്നത്. എന്റെ ബിസിനസ് പാര്‍ട്ട്ണേഴ്സ് ഞാനുമായുള്ള കരാറുകളില്‍ നിന്ന് അവസാന നിമിഷത്തില്‍ ഒരു കാരണവുമില്ലാതെ പിന്തിരിയുകയാണ്. എന്നെ ഒറ്റപ്പെടുത്താനും മാനസിക പിരിമുറുക്കത്തിലാക്കാനും അയാള്‍ ശ്രമിക്കുകയാണ്.

അതിനിടെ ഭാര്യയെ അയാള്‍ മറ്റൊരു ഫ്ളോറിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഒരു കെട്ടിടത്തില്‍ വേര്‍പിരിഞ്ഞാണ് അവര്‍ താമസിക്കുന്നത്. ഈ കരാറിനോട് അവര്‍ നോ പറയണമെന്നും അയാളില്‍ ഒരു കണ്ണു വേണമെന്നുമാണ് എനിക്ക് പറയാനുള്ളത്.

അയാള്‍ക്ക് എങ്ങനെയാണ് ഈ വിവരങ്ങള്‍ ലഭിക്കുന്നത്. അയാള്‍ എന്തിനുള്ള പുറപ്പാടിലാണ്. അയാള്‍ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാല്‍ അവളും ആ കുട്ടിയും പ്രശ്നത്തിലാകും. അവളുടെ ജീവിതത്തിന്റെ നിയന്ത്രണം അവള്‍ സ്വയം ഏറ്റെടുക്കണം. നിയമവിരുദ്ധമായി അവനൊന്നും ചെയ്യുന്നില്ലെന്നും ഉറപ്പാക്കണം.

പ്രിയപ്പെട്ട പെണ്‍കുട്ടി, നിനക്കും നിന്റെ നവജാതശിശുവിനും എന്റെ സ്നേഹം. അതിനു പിന്നാലെ പോസ്റ്റിനു താഴെ ചര്‍ച്ച കൊഴുക്കുകയാണ്. ബോളിവുഡ് താരജോഡികളാണ് രണ്‍ബീര്‍ കപൂറിനേയും ആലിയ ഭട്ടിനേയും കുറിച്ചാണ് പോസ്റ്റ് എന്നാണ് കമന്റുകള്‍ സൂചിപ്പിക്കുന്നത്. ഇത് ആദ്യമായിട്ടല്ല കങ്കണ താരങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Content Highlight: 'Bollywood's well-known mistress is following me' - the actor revealed

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup