രാജവെമ്പാലയെ കുളിപ്പിച്ച് ഒരാൾ ; വൈറലായി വീഡിയോ

രാജവെമ്പാലയെ കുളിപ്പിച്ച് ഒരാൾ ; വൈറലായി വീഡിയോ
Feb 5, 2023 12:39 PM | By Susmitha Surendran

വളർത്തു മൃഗങ്ങളുടെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് പതിവാണ്. സാധാരണ വിഡിയോകളിൽ നിന്ന് വളരെ വ്യത്യസ്തമായി ഒരു വളർത്തു മൃഗത്തെ കുളിപ്പിക്കുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ കീഴടക്കിയത്.

ആരും കണ്ടാൽ പേടിച്ചു വിറയ്ക്കുന്ന വിഷപാമ്പുകളിലൊന്നായ രാജവെമ്പാലയെ സോപ്പും വെള്ളവും ഉപയോഗിച്ച് ഒരാൾ കുളിപ്പിക്കുന്ന വീഡിയോ ആണ് നിമിഷങ്ങൾക്കുള്ളിൽ വൈറലായത്.

കുപ്പിയിൽ നിന്ന് സോപ്പ് ലായനി കയ്യിലൊഴിച്ച് പതപ്പിച്ച് പാമ്പിന്റെ ശരീരമൊട്ടാകെ പുരട്ടുന്നതും പിന്നീട് വെള്ളം ഉപയോഗിച്ച് കുളിപ്പിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്.മറ്റൊരു ശ്രദ്ധേയമായ കാര്യം മലയാള സിനിമയിലെ ‘ഓലത്തുമ്പത്തിരുന്നൂയാലാടും ചെല്ല പൈങ്കിളി’ എന്ന ഗാനത്തിലെ വെള്ളം കോരി കുളിപ്പിച്ച് കിന്നരിച്ചോമനിച്ച് എന്ന് തുടങ്ങുന്ന വരികളാണ് വീഡിയോയിൽ കൊടുത്തിരിക്കുന്നത്.

https://twitter.com/i/status/1621169277545123841

ഒരു മിനിറ്റോളം നീണ്ടു നിൽക്കുന്ന വിഡിയോയിൽ ഒരിക്കൽ പോലും പാമ്പ് യാതൊരു തരത്തിലുള്ള അസ്വസ്ഥതയും കാണിച്ചില്ല എന്നതാണ് ശ്രദ്ധേയം. ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. അബ്ദുൾ ഖ്വായം ആണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇത് തമാശയല്ലെന്നും ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ് ഇതെന്നും അദ്ദേഹം അടിക്കുറിപ്പ് നൽകിയിട്ടുണ്ട്.

കൂടാതെ വന്യജീവി സങ്കേതത്തിൽ നിന്ന് പിടികൂടിയ കുരങ്ങിനെ കൈവശം വച്ചതിന് ചണ്ഡീഗഢിൽ നിന്നും ഒരാളെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിന്റെ ജുഡീഷ്യൽ വിചാരണകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്രയൂം അപകടകാരിയായ പാമ്പിനെ ലാഘവത്തോടെ കുളിപ്പിക്കുന്നതിന്റെ ഞെട്ടലിലാണ് കാഴ്ചക്കാർ.

ഇന്ത്യയുടെ ദേശീയ ഉരഗമാണ് രാജവെമ്പാല. ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം ഇവയെ പിടികൂടുന്നതും കൈവശം വയ്ക്കുന്നതും ജാമ്യമില്ലാ കുറ്റമാണ്. ലോകത്തിലെ എറ്റവും നീളമേറിയ വിഷപ്പാമ്പാണ് രാജവെമ്പാല. തെക്കു കിഴക്കൻ ഏഷ്യയിലെയും ഇന്ത്യയിലെയും കാടുകളിൽ കാണപ്പെടുന്ന ഇവ പ്രധാനമായും പാമ്പുകളെയും ഉടുമ്പുകളെയുമാണ് ഭക്ഷിക്കുന്നത്.

ചേരയാണ് ഇഷ്ടഭക്ഷണം. മൂർഖൻ, വെള്ളിക്കെട്ടൻ തുടങ്ങിയ പാമ്പുകളെയും രാജവെമ്പാല ഭക്ഷിക്കാറുണ്ട്. ചില സമയത്ത് മറ്റു രാജവെമ്പാലകളെയും ഭക്ഷണമാക്കും. നാഡികളെ ബാധിക്കുന്ന ന്യൂറോ ടോക്സിനുകളാണ് രാജവെമ്പാലയുടെ വിഷം. 20 – 40 മനുഷ്യരെയോ ഒരാനയെയോ കൊല്ലാനുള്ള വിഷം ഒരേ സമയം പുറപ്പെടുവിക്കാൻ ഇവയ്ക്കാകും.

A man bathing a king cobra; The video went viral

Next TV

Related Stories
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall