സ്കാനിങ് ഇല്ലാതെ തന്നെ തങ്ങൾക്ക് ജനിക്കാൻ പോകുന്നത് പെൺകുട്ടിയാണെന്ന് കണ്ടുപിടിച്ച് ബഷീർ ബഷിയും മഷൂറയും? വീഡിയോ

സ്കാനിങ് ഇല്ലാതെ തന്നെ തങ്ങൾക്ക് ജനിക്കാൻ പോകുന്നത് പെൺകുട്ടിയാണെന്ന് കണ്ടുപിടിച്ച് ബഷീർ ബഷിയും മഷൂറയും? വീഡിയോ
2023-02-03T20:56:00 | By Susmitha Surendran

ജനിക്കാൻ പോകുന്ന കുട്ടിയുടെ ജെൻഡർ ഏതായിരിക്കും എന്ന് അറിയുവാൻ എല്ലാ മാതാപിതാക്കൾക്കും ഒരു ആഗ്രഹമുണ്ടായിരിക്കും. എന്നാൽ ഇന്ത്യയിൽ ഈ ടെസ്റ്റ് നിയമവിധേയമല്ല. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ ഇന്ത്യയിൽ വലിയ രീതിയിൽ പെൺ ബ്രൂണഹത്യ നടക്കാറുണ്ട് എന്ന കാരണം കൊണ്ടാണ്.

ഇതിനെ തുടർന്ന് ആണ് ജെർഡർ ടെസ്റ്റ് ഇന്ത്യയിൽ നിർത്തലാക്കിയത്. എന്നാലും ഇപ്പോഴും ചില ആശുപത്രികൾ വളരെ രഹസ്യമായി അത് ചെയ്തു നൽകാറുണ്ട് എന്നതാണ് പരസ്യമായ ഒരു രഹസ്യം. മാത്രമല്ല തങ്ങളുടെ കുട്ടികളുടെ ജനറൽ അറിയുവാൻ വേണ്ടി മാത്രം ചില മാതാപിതാക്കൾ അന്യരാജ്യങ്ങളിലേക്ക് പോകാറുണ്ട് പ്രസവത്തിനു വേണ്ടി.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബഷീർ ബഷീ. രണ്ടു ഭാര്യമാരാണ് ഇദ്ദേഹത്തിന് ഉള്ളത് എന്ന് കേരളത്തിൽ എല്ലാവർക്കും അറിയാമല്ലോ. ഇദ്ദേഹത്തിൻറെ രണ്ടാമത്തെ ഭാര്യയാണ് മഷൂറ. ഇവർ ഇപ്പോൾ ഗർഭിണിയാണ് എന്ന് മാത്രമല്ല ഉടനെ തന്നെ ഒരു കുട്ടിയെ ഇവർ പ്രസവിക്കാൻ തയ്യാറായി നിൽക്കുകയാണ്.

അതേ സമയം ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ജനിക്കാൻ പോകുന്ന കുട്ടിയുടെ ജെൻഡർ ഏതായിരിക്കും എന്ന് കണ്ടുപിടിച്ചിരിക്കുകയാണ് ഇവർ.

പെൺകുട്ടിയായിരിക്കും ജനിക്കാൻ പോകുന്നത് എന്നാണ് ഇവരുടെ നിഗമനം. ഒരു ഗെയിം കളിച്ചതിന് അവസാനമാണ് ഇവർ ഇങ്ങനെ ഒരു നിഗമനത്തിലേക്ക് എത്തിയത്. ഗർഭകാലത്ത് കണ്ടുവരുന്ന ചില ലക്ഷണങ്ങളെ മുൻനിർത്തി ആയിരുന്നു ചില ചോദ്യങ്ങൾ ചോദിച്ചത്.

ഇതിൻറെ എല്ലാം അവസാനത്തിൽ 6 ചോദ്യങ്ങൾ പെൺകുട്ടിക്ക് അനുകൂലമായിട്ടും നാല് ചോദ്യങ്ങൾ ആൺകുട്ടിക്ക് അനുകൂലമായും ഉത്തരമായി വന്നു. ഇതിനുശേഷമാണ് പെൺകുട്ടിയാണ് ജനിക്കാൻ പോകുന്നത് എന്ന് ഉറപ്പിച്ചത്.

അതേസമയം ഇത്തരത്തിലുള്ള കണ്ടന്റ് യൂട്യൂബിൽ ചെയ്യുന്നത് നിയമവിധേയമാണോ എന്നാണ് ചില പ്രേക്ഷകർ സംശയമായി ചോദിക്കുന്നത്.

എന്നാൽ ഇത് വെറും തമാശയ്ക്ക് വേണ്ടി നടത്തുന്നതാണ് എന്നും ഇതിൽ പെൺകുട്ടിയാണ് ജനിക്കാൻ പോകുന്നത് എന്ന് പറഞ്ഞതുകൊണ്ട് മാത്രം പെൺകുട്ടി ജനിക്കാൻ പോവുകയില്ല എന്നും അതൊക്കെ നേരത്തെ തന്നെ തീരുമാനിക്കപ്പെട്ട കാര്യങ്ങളാണ് എന്നും ഇതിലൊന്നും വലിയ അസ്വാഭാവികത കാണേണ്ട ആവശ്യമില്ല എന്നും ഇതൊക്കെ ഒരു തമാശ രൂപത്തിൽ കണ്ടാൽ മതി എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.

Content Highlight: Basheer Bashi and Mashura found out that they are going to give birth to a girl without scanning? Video

Next TV

Related Stories
'കണ്ണീർവാതകവും ലാത്തിച്ചാർജും, ചോര വാർന്നൊഴുകുന്ന കുട്ടികൾ'; ഡൽഹിയിൽ നേരിട്ട ഭീകരാവസ്ഥ വെളിപ്പെടുത്തി രഞ്ജിനി ഹരിദാസും നോയ്‌ലയും

Jul 21, 2026 02:31 PM

'കണ്ണീർവാതകവും ലാത്തിച്ചാർജും, ചോര വാർന്നൊഴുകുന്ന കുട്ടികൾ'; ഡൽഹിയിൽ നേരിട്ട ഭീകരാവസ്ഥ വെളിപ്പെടുത്തി രഞ്ജിനി ഹരിദാസും നോയ്‌ലയും

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും സി.ബി.എസ്.ഇ ക്രമക്കേടിനുമെതിരെ ഡൽഹിയിൽ സമരം. രഞ്ജിനി ഹരിദാസ്, സിജ റോസ്, നോയ്‌ല ഫ്രാൻസി എന്നിവർ പിന്തുണയുമായി....

Read More >>
ലാലേട്ടനെ കളിയാക്കിയാൽ ഇങ്ങനെയുണ്ടാകും! ആശുപത്രിയിലും വിടാതെ വേട്ടയാടി മർദ്ദിച്ചെന്ന് യൂട്യൂബർ ചെകുത്താൻ, അഞ്ച് പേർക്കെതിരെ കേസ്

Jul 18, 2026 12:59 PM

ലാലേട്ടനെ കളിയാക്കിയാൽ ഇങ്ങനെയുണ്ടാകും! ആശുപത്രിയിലും വിടാതെ വേട്ടയാടി മർദ്ദിച്ചെന്ന് യൂട്യൂബർ ചെകുത്താൻ, അഞ്ച് പേർക്കെതിരെ കേസ്

ഇടപ്പള്ളിയിൽ യൂട്യൂബർ അജു അലക്സിന് നേരെ ആക്രമണം. മോഹൻലാലിനെ അധിക്ഷേപിച്ചെന്ന ആരോപണം. ആശുപത്രിയിൽ വെച്ചും മർദിച്ചതായി പരാതി. 5 പേർക്കെതിരെ പൊലീസ്...

Read More >>
സുധിയുടെ മരണ ശേഷം രേണുവിന്റെ ഓട്ടം കണ്ട ചിലരുടെ കണ്ണ് തട്ടിയോ? ഇനി നാല് കീമോയും ഓപ്പറേഷനും, ലക്ഷങ്ങൾ വേണം; രേണു സുധി

Jul 17, 2026 05:35 PM

സുധിയുടെ മരണ ശേഷം രേണുവിന്റെ ഓട്ടം കണ്ട ചിലരുടെ കണ്ണ് തട്ടിയോ? ഇനി നാല് കീമോയും ഓപ്പറേഷനും, ലക്ഷങ്ങൾ വേണം; രേണു സുധി

രണ്ട് കീമോകൾ പൂർത്തിയാക്കിയ രേണു സുധി ഏഴ് ദിവസത്തെ ഐസിയു വാസത്തിന് ശേഷം വീട്ടിലെത്തി. തന്റെ ആരോഗ്യവിവരങ്ങളും ദൈവത്തോടുള്ള സംഭാഷണവും താരം...

Read More >>
  'ഡിവോഴ്സ് കിട്ടിയ ദിവസമാണ് ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത്,100 പവൻ തരില്ലെന്ന് ഭർത്താവ്, ഞാൻ വസ്ത്രം മാറുന്ന ഫോട്ടോ സുഹൃത്തിന് അയച്ചു'; പൊട്ടിക്കരഞ്ഞ് നടി മോനിഷ

Jul 17, 2026 04:27 PM

'ഡിവോഴ്സ് കിട്ടിയ ദിവസമാണ് ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത്,100 പവൻ തരില്ലെന്ന് ഭർത്താവ്, ഞാൻ വസ്ത്രം മാറുന്ന ഫോട്ടോ സുഹൃത്തിന് അയച്ചു'; പൊട്ടിക്കരഞ്ഞ് നടി മോനിഷ

മഞ്ഞുരുകും കാലം ഫെയിം മോനിഷ തന്റെ ദുരനുഭവങ്ങൾ പങ്കുവെച്ചു. സ്വകാര്യ ഫോട്ടോകൾ ചോർന്നതും 100 പവൻ സ്വർണം ആവശ്യപ്പെട്ടതും ഡിവോഴ്സ് ലഭിച്ച സന്തോഷവും നടി...

Read More >>
കോഴിക്കോട് സ്വദേശിനിയെ ലൈവ് സ്ട്രീമിങിനിടെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസ്; മമ്മുവിനെ കസ്റ്റഡിയിൽ വിട്ടു

Jul 17, 2026 03:21 PM

കോഴിക്കോട് സ്വദേശിനിയെ ലൈവ് സ്ട്രീമിങിനിടെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസ്; മമ്മുവിനെ കസ്റ്റഡിയിൽ വിട്ടു

യൂട്യൂബ് ലൈവിൽ സ്ത്രീത്വത്തെ അപമാനിച്ച കേസിൽ തൊപ്പിയുടെ കൂട്ടാളി മമ്മു കസ്റ്റഡിയിൽ. മഞ്ചേരി, ആലുവ പോലീസ് കേസ്. തൊപ്പി...

Read More >>
Top Stories

News Roundup

GCC News