ക്രിക്കറ്റ് ആരാധകരുടെ പ്രിയ താരമാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ധോണിയുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ ദിവസം ധോണി സിനിമ നിര്‍മ്മാണത്തിലേക്കും കാല് എടുത്ത് വച്ചിരുന്നു. ധോണി നിര്‍മ്മിക്കുന്ന ആദ്യ ചലച്ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

തമിഴിലാണ് ധോണി ആദ്യത്തെ ചിത്രം നിര്‍മ്മിക്കുന്നത്.ഹരീഷ് കല്ല്യാണും, ഇവാനയും നായിക നായകന്മാരാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രമേഷ് തമിഴ്മണിയാണ്. ലെറ്റ്‌സ് ഗെറ്റ് മാരീയിഡ് (എല്‍ജിഎം) എന്നാണ് ചിത്രത്തിന്റെ പേര്. ഇതിന്റെ വിശേഷങ്ങള്‍ ധോണി ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിത ധോണിയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പൊലീസ് വേഷം ധരിച്ച് നില്‍ക്കുന്ന ധോണിയുടെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ഇതോടെ ധോണി അഭിനയവും തുടങ്ങിയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നിര്‍മ്മാണം ആരംഭിച്ച ധോണി, സിനിമ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പരസ്യത്തിന്റെ ഭാഗമാണോ സിനിമയുടെ ഭാഗമാണോ ഈ ചിത്രം എന്ന് വ്യക്തമല്ല. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു ഈ ചിത്രങ്ങള്‍.
അതേസമയം ധോണി നിര്‍മ്മിക്കുന്ന ലെറ്റ്‌സ് ഗെറ്റ് മാരീയിഡ് (എല്‍ജിഎം) ഒരു ഫാമിലി ലൌ സ്റ്റോറിയാണ് എന്നാണ് വിവരം. നാദിയ മൊയ്തു ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. 2018 ല്‍ ഇറങ്ങിയ പ്യാര്‍ പ്രേമ കാതല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് കല്ല്യാണ്. കഴിഞ്ഞ വര്‍ഷത്തെ തമിഴിലെ സെന്‍സെഷന്‍ ഹിറ്റായ ലൌ ടുഡേയിലെ നായികയാണ് ഇവാന.
Fans wonder if Dhoni has started acting as a policeman