കുഞ്ഞു മീനാക്ഷിയെ കയ്യിലെടുത്ത് നിൽക്കുന്ന കാവ്യ; വൈറലായി ചിത്രം

കുഞ്ഞു മീനാക്ഷിയെ കയ്യിലെടുത്ത് നിൽക്കുന്ന കാവ്യ; വൈറലായി ചിത്രം
Feb 3, 2023 02:54 PM | By Susmitha Surendran

മലയാളികൾക്ക് അന്നും ഇന്നും ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. മലയാളികൾ ഒരുകാലത്ത് ഏറെ സജീവമായി ചർച്ച ചെയ്തിരുന്നതും ഇവരുടെ പ്രണയമാണ്. 

നടി മഞ്ജു വാര്യരെ ദിലീപ് വിവാഹം കഴിച്ച് മകൾ മീനാക്ഷി പിറന്നശേഷവും ദിലീപിനെയും കാവ്യയെയും ചേർത്തുള്ള ഗോസിപ്പുകൾ സജീവമായിരുന്നു. അടുത്ത സുഹൃത്തുക്കളെ പോലെ ദിലീപിനും മഞ്ജുവിനുമൊപ്പം കാവ്യ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഗോസിപ്പുകൾക്ക് കുറവുണ്ടായിരുന്നില്ല.


ഒടുവിൽ കാവ്യ മാധവൻ നിഷാൽ ചന്ദ്രയെ വിവാഹം ചെയ്തതോടെയാണ് ഇതിന് താത്കാലിക ഇടവേള വന്നത്. എന്നാൽ രണ്ടു വർഷത്തിന് ശേഷം കാവ്യ വിവാഹ മോചിത ആയതോടെ ദിലീപ്-കാവ്യ പ്രണയം വീണ്ടും ​ഗോസിപ്പകളിൽ നിറഞ്ഞു. അധികം വൈകാതെ ദിലീപും മഞ്ജുവും വേർപിരിഞ്ഞു.

പിന്നീടാണ് ​ഗോസിപ്പുകൾ സത്യമായിരുന്നു എന്നപോലെ ദിലീപും കാവ്യ മാധവനും വിവാഹിതരാകുന്നത്. താൻ കാരണം ഏറ്റവും കൂടുതൽ ​ഗോസിപ്പുകൾ കേട്ട നടിയാണ് കാവ്യ. അതുകൊണ്ടാണ് കാവ്യയെ തന്നെ ജീവിതസഖിയാക്കാൻ തീരുമാനിച്ചത് എന്നാണ് വിവാഹത്തിന് ശേഷം ദിലീപ് പറഞ്ഞത്. മകൾ മീനാക്ഷിയുടെ പൂർണ സമ്മതത്തോടെയാണ് വിവാഹമെന്നും അന്ന് പറഞ്ഞിരുന്നു. വളരെ കുറച്ചു പേരെ മാത്രം വിളിച്ച് വളരെ ലളിതമായാണ് ചടങ്ങ് നടത്തിയത്. 


വിവാഹം കഴിഞ്ഞ് ആറ് വർ‌ഷം പിന്നിടുമ്പോൾ ഇരുവർക്കും മഹാലക്ഷ്മിയെന്നൊരു മകളുണ്ട്. മീനാക്ഷിയും ദിലീപിനും കാവ്യക്കും ഒപ്പമാണ് താമസം. വിവാഹശേഷം അഭിനയത്തിൽ നിന്നും പൂർണമായി വിട്ടു നിൽക്കുകയാണ് കാവ്യ.

സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് ഇവർ. സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതിനാൽ കാവ്യയുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് സോഷ്യൽമീഡിയയിലെ ഫാൻസ്‌ പേജുകൾ മറ്റും വഴിയാണ്. ദിലീപും മീനാക്ഷിയുമെല്ലാം ഇടയ്ക്കിടെ കാവ്യയുടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, കാവ്യയുടെ ഒരു പഴയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് 

കുഞ്ഞു മീനാക്ഷിയെ കയ്യിലെടുത്ത് നിൽക്കുന്ന ചിത്രമാണ് വൈറലാകുന്നത്. ഒപ്പം തന്നെ മഹാലക്ഷ്മിക്ക് ഒപ്പമുള്ള ചിത്രവുമുണ്ട്. കാവ്യാമാധവന്റെ പേരിലുള്ള ഒരു ഫാൻസ്‌ പേജിലാണ് ചിത്രം വന്നിരിക്കുന്നത്. ചിരിച്ച് വളരെ സന്തോഷവതിയായണ് കാവ്യയെ ചിത്രത്തിൽ കാണുന്നത്.


നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. ആദ്യ ചിത്രത്തിൽ മീനാക്ഷി തന്നെയല്ലേയെന്ന് ഒരാൾ ചോദിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട്. 'മീനാക്ഷിയെ എടുത്ത് നടന്നു അന്ന്. ഇന്നോ മീനാക്ഷിയുടെ അമ്മയും' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. മുൻപും മീനാക്ഷിയുടെയും കാവ്യയുടെയും പഴയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.


. Now, an old picture of Kavya is going viral on social media

Next TV

Related Stories
'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' ഉടൻ പ്രദർശനത്തിന് എത്തുന്നു

Dec 1, 2025 04:23 PM

'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' ഉടൻ പ്രദർശനത്തിന് എത്തുന്നു

'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' ഉടൻ പ്രദർശനത്തിന്...

Read More >>
' മൈ ഫാദര്‍ ഈസ് എ ക്രുവല്‍ മാന്‍ ', അന്ന് അത് എഴുതിയതിന്റെ അർത്ഥം അതായിരുന്നു; അതോടെ അച്ഛന് ടെന്‍ഷനായി,  വികാരഭരിതയായി മഞ്ജരി!

Dec 1, 2025 12:39 PM

' മൈ ഫാദര്‍ ഈസ് എ ക്രുവല്‍ മാന്‍ ', അന്ന് അത് എഴുതിയതിന്റെ അർത്ഥം അതായിരുന്നു; അതോടെ അച്ഛന് ടെന്‍ഷനായി, വികാരഭരിതയായി മഞ്ജരി!

ബുക്കിൽ അച്ഛനെ കുറിച്ച് എഴുതിയത് , മഞ്ജരിയുടെ ബാല്യകാല ഓർമ്മകൾ , അച്ഛനെ റോൾമോഡൽ ആക്കിയ ജീവിതം...

Read More >>
Top Stories










News Roundup