ഞാൻ നിനക്ക് മുന്നറിയിപ്പ് നൽകുന്നു, നിന്നെ ഞാൻ തുറന്ന് കാണിക്കും; ആദിലിനെക്കുറിച്ച് നടി

ഞാൻ നിനക്ക് മുന്നറിയിപ്പ് നൽകുന്നു, നിന്നെ ഞാൻ തുറന്ന് കാണിക്കും; ആദിലിനെക്കുറിച്ച് നടി
Feb 3, 2023 12:46 PM | By Susmitha Surendran

ബോളിവുഡിൽ എപ്പോഴും വാർത്തകളിൽ നിറയുന്ന താരമാണ് രാഖി സവന്ത്. സിനിമകളിൽ ഭാ​ഗ്യം പരീക്ഷിച്ചെങ്കിലും രാഖിയെ തുണച്ചത് ബി​ഗ് ബോസ് ഹിന്ദിയിലേക്കുള്ള കടന്ന് വരവാണ്, രാഖിക്ക് വൻ ജനശ്രദ്ധ നേടിക്കൊടുത്ത ഷോ ആയിരുന്നു ഇത്. 

അടുത്തിടെ ആണ് രാഖി സവന്ദിന്റെ വിവാഹ വാർത്ത പുറത്ത് വന്നത്. മാസങ്ങൾക്ക് മുമ്പേ വിവാഹം രജിസ്റ്റർ ചെയ്തെങ്കിലും ഇപ്പോഴാണ് താരം വിവരം പുറത്ത് വിട്ടത്. ആദിൽ ഖാൻ എന്നാണ് രാഖി സവന്ദിന്റെ ഭർത്താവിന്റെ പേര്. ഏറെ നാൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.


അദിലിനെ പരിചയപ്പെട്ടതിനെക്കുറിച്ചും ആദിൽ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും രാഖി നേരത്തെ സംസാരിച്ചിരുന്നു. ആദിലിന് വേണ്ടി വസ്ത്രധാരണത്തിൽ വരെ രാഖി മാറ്റങ്ങൾ വരുത്തി. വിവാഹ രജിസ്ട്രേഷനിലെ രേഖകൾ പ്രകാരം രാഖി സവന്ത് എന്ന പേര് മാറ്റി ഫാത്തിമ എന്നാക്കിയിരുന്നു. 

ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാഖി. കരഞ്ഞ് കൊണ്ടാണ് രാഖി സവന്ദ് ക്യാമറയ്ക്ക് മുന്നിൽ കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ആദിലിന്റെ ജീവിതത്തിൽ മറ്റൊരു സ്ത്രീ ഉണ്ടെന്നും ഇത് തന്റെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നെന്നും രാഖി തുറന്ന് പറഞ്ഞു.

നിങ്ങളിലൂടെ ഞാൻ ആ പെൺകുട്ടിക്ക് മുന്നറിയിപ്പ് നൽകാൻ ആ​ഗ്രഹിക്കുന്നു. ഞാൻ ബി​ഗ് ബോസ് മറാത്തിയിൽ പോയ സമയം അവൾ മുതലെടുത്തു. ഞാനവളുടെ പേര് ഇപ്പോൾ പറയുന്നില്ല. പക്ഷെ ഉചിതമായ സമയത്ത് പറയും.


ഫോട്ടോകളും വീഡിയോകളും ഞാൻ കാണിക്കും' 'ഈ ബന്ധം കാരണമാണ് ഞങ്ങളുടെ വിവാഹത്തെ പറ്റി സംസാരിക്കുന്നതിൽ നിന്നും ആദിൽ എന്നെ എട്ട് മാസത്തോളം തടഞ്ഞത്. ഇതുവരെ ഞാൻ നിശബ്ദയായിരുന്നു. പിന്നീട് എന്റെ ആരാധകരെയും മീഡിയയെയും ഭയന്നാണ് ആദിൽ വിവാഹം അം​ഗീകരിച്ചത്' 

'ഞാൻ നിനക്ക് മുന്നറിയിപ്പ് നൽകുന്നു. നിന്നെ ഞാൻ തുറന്ന് കാണിക്കും. മറ്റ് പെൺകുട്ടികളെ പോലെ ഞാൻ നിശബ്ദയാവില്ല. എന്നെ ഭീഷണിപ്പെടുത്തിയാൽ ഞാനത് സഹിക്കില്ല,' രാഖി പെൺകുട്ടിയോടായി പറഞ്ഞതിങ്ങനെ. ഭർത്താവിന്റെ കാമുകി അവനെ ഉപേക്ഷിച്ച് പോവാൻ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും രാഖി സവന്ദ് വ്യക്തമാക്കി. 

പ്രശസ്തി നേടാൻ വേണ്ടി ആദിൽ തന്നെ ഉപയോ​ഗിക്കുകയായിരുന്നു. മാധ്യമങ്ങൾ ആദിലിന് ശ്രദ്ധ നൽകരുതെന്നും രാഖി സവന്ദ് അഭ്യർത്ഥിച്ചു. ആദിൽ നുണയനാണ്. ആ പെൺകുട്ടിയെ ബ്ലോക്ക് ചെയ്യുമെന്ന് ഖുറാൻ തൊട്ട് സത്യം ചെയ്തതാണ് എന്നാൽ ചെയ്തില്ല. ആ പെൺകുട്ടി ആദിലിനെ ഇപ്പോൾ ഭീഷണിപ്പെടുത്തുന്നെന്നും രാഖി വ്യക്തമാക്കി. 

Now Rakhi has clarified that there are problems in her married life.

Next TV

Related Stories
ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Nov 7, 2025 08:02 AM

ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്...

Read More >>
പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

Oct 29, 2025 03:11 PM

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി...

Read More >>
'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി സുഹൃത്ത്

Oct 26, 2025 03:27 PM

'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി സുഹൃത്ത്

'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി...

Read More >>
പരസ്യലോകത്തെ ഇതിഹാസം  പിയൂഷ് പാണ്ഡെ അന്തരിച്ചു

Oct 24, 2025 02:32 PM

പരസ്യലോകത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു

പരസ്യലോകത്തെ ഇതിഹാസമായ പിയൂഷ് പാണ്ഡെ (70) അന്തരിച്ചു....

Read More >>
നടി സൈറ വസീം വിവാഹിതയായി

Oct 18, 2025 11:16 AM

നടി സൈറ വസീം വിവാഹിതയായി

നടി സൈറ വസീം വിവാഹിതയായി....

Read More >>
Top Stories










News Roundup






https://moviemax.in/-