കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വിവാഹിതരാവുന്നു

കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വിവാഹിതരാവുന്നു
Feb 2, 2023 02:55 PM | By Susmitha Surendran

കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വിവാഹിതരാവുന്നു. വീണ്ടും താരവിവാഹത്തിന് ഒരുങ്ങുകയാണ് ബോളിവുഡ്. ഫെബ്രുവരി 4, 5 തിയതികളിലാണ് വിവാഹം നടക്കുക.

രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സൂര്യാഗഢ് ഹോട്ടലില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുകയെന്ന് താരങ്ങളോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കിയാരയും സിദ്ധാര്‍ഥും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഏറെ നാളുകളായി പ്രചരിക്കാന്‍ തുടങ്ങിയിട്ട്.


‘ഷേര്‍ഷ’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമാണ് ഈ ഗോസിപ്പുകള്‍ എത്താന്‍ ആരംഭിച്ചത്. എന്നാല്‍ കിയാരയോ സിദ്ധാര്‍ത്ഥോ ഇതുവരെ പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ തുറന്നു പറഞ്ഞിട്ടില്ല.

സിദ്ധാര്‍ത്ഥിന്റെ ഏറ്റവും പുതിയ ചിത്രമായ ‘മിഷന്‍ മജ്നു’വിന്റെ റിലീസിന് അനുബന്ധിച്ച് നടന്ന പ്രസ് മീറ്റിനിടയില്‍ പോലും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും താരം ഒഴിഞ്ഞു മാറിയിരുന്നു. അതേസമയം, തീം വിവാഹങ്ങളുടെ ഇഷ്ടപ്പെട്ട ലൊക്കേഷനുകളില്‍ ഒന്നാണ് ജയ്സാല്‍മീര്‍.

2021-ല്‍, കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായതും ഇതേ സ്ഥലത്ത് വച്ചായിരുന്നു. ‘താര്‍ മരുഭൂമിയിലേക്കുള്ള ഗേറ്റ്വേ’ എന്നാണ് ജയ്‌സാല്‍മീറിലെ സൂര്യാഗഢ് ഹോട്ടല്‍ വിശേഷിപ്പിക്കപ്പെടുന്നത്. 83 മുറികളും മനോഹരമായ രണ്ട് പൂന്തോട്ടങ്ങളും വിശാലമായ മുറ്റങ്ങളും ഇവിടുണ്ട്.

Kiara Advani and Sidharth Malhotra are getting married

Next TV

Related Stories
നടി തനുശ്രീ ചക്രബര്‍ത്തി വിവാഹിതയായി

Nov 28, 2025 04:27 PM

നടി തനുശ്രീ ചക്രബര്‍ത്തി വിവാഹിതയായി

ബംഗാളി നടി തനുശ്രീ ചക്രബര്‍ത്തി ...

Read More >>
നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

Nov 22, 2025 05:57 PM

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി...

Read More >>
Top Stories










News Roundup