---
title: "400കോടിയും കടന്ന് 'പഠാന്റെ' കുതിപ്പ്; മന്നത്തിന് മുന്നിലെത്തി ഷാരൂഖ്, വീഡിയോ"
english_title: "Now, after four days, information is coming out that 400 crores have been passed."
publisher: "moviemax.in"
canonical_url: "https://moviemax.in/news/93278/now-after-four-days-information-is-coming-out-that-400-crores-have-been-passed"
published_at: "2023-01-29T23:03:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d6ae6840147_sharook.jpg"
keywords: []
---

# 400കോടിയും കടന്ന് 'പഠാന്റെ' കുതിപ്പ്; മന്നത്തിന് മുന്നിലെത്തി ഷാരൂഖ്, വീഡിയോ

> **Lead Summary:** നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തിയ പഠാൻ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്.

## Article Content

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തിയ പഠാൻ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്.

തുടർ പരാജയങ്ങളിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വൻ നേട്ടം തന്നെയാണ് പഠാൻ കൊണ്ടുവന്നത്. ഇപ്പോഴിതാ നാല് ദിവസം പിന്നിടുമ്പോൾ 400 കോടി പഠാൻ പിന്നിട്ടുവെന്ന വിവരമാണ് പുറത്തുവരുന്നത്.

ലോകമെമ്പാടുമായി 429 കോടിയാണ് പഠാൻ സ്വന്തമാക്കിയത്. ട്രേഡ് അനലിസ്റ്റ് ആയ സുമിത് കേഡൽ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ വീക്കൻഡ് ആകുമ്പോഴേക്കും 700 കോടിവരെ ചിത്രം നേടുമെന്നാണ് വിലയിരുത്തലുകൾ.

[**https://www.facebook.com/middayindia/videos/1114770869189597/?t=6**](https://www.facebook.com/middayindia/videos/1114770869189597/?t=6)

ആദ്യ മൂന്ന് ദിനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 201 കോടിയാണ്. ഈ കാലയളവില്‍ ആകെ ചിത്രത്തിന്‍റെ നേട്ടം 313 കോടി ആയിരുന്നു. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ എത്തിയ ചിത്രം എന്ന ഖ്യാതിയും പഠാന് തന്നെ സ്വന്തം.

അതേസമയം, ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങൾക്ക് നന്ദി അറിയിച്ചു കൊണ്ട് ഷാരൂഖ് ഖാൻ മന്നത്തിന് മുന്നിൽ ആരാധകരെ അഭിവാദ്യം ചെയ്തു. ബ്ലാക്ക് ടീ ഷര്‍ട്ട്, ട്രാക്ക് പാന്റ്‌സ്, ഹെയര്‍ ബാന്‍ഡ് എന്നിവ അണിഞ്ഞാണ് കിംഗ് ഖാന്‍ എത്തിയത്. എല്ലാവരോടും തൊഴുകയ്യോടെ നന്ദി പറയുന്ന ഷാരൂഖിനെ വീഡിയോയിൽ കാണാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/93278/now-after-four-days-information-is-coming-out-that-400-crores-have-been-passed)