---
title: " പുനീത് രാജ്കുമാറിന്റെ മരണത്തിന് പിന്നാലെ ഭക്ഷണം ഉപേക്ഷിച്ച ആരാധകന്‍ മരിച്ചു"
english_title: "Following the death of Puneet Rajkumar, a fan who had given up eating died"
publisher: "moviemax.in"
canonical_url: "https://moviemax.in/news/8678/following-the-death-of-puneet-rajkumar-a-fan-who-had-given-up-eating-died"
published_at: "2021-11-03T12:45:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6182374a0b9da_puneeth.jpg"
keywords: []
---

#  പുനീത് രാജ്കുമാറിന്റെ മരണത്തിന് പിന്നാലെ ഭക്ഷണം ഉപേക്ഷിച്ച ആരാധകന്‍ മരിച്ചു

> **Lead Summary:** കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ മരണത്തിന് പിന്നാലെ ഭക്ഷണം ഉപേക്ഷിച്ച ആരാധകന്‍ മരിച്ചു. മാണ്ഡ്യയിലെ കെരഗോഡു ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ കെ.എം. രാജു ആണ് മരിച്ചത്.

## Article Content

കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ മരണത്തിന് പിന്നാലെ ഭക്ഷണം ഉപേക്ഷിച്ച ആരാധകന്‍ മരിച്ചു. മാണ്ഡ്യയിലെ കെരഗോഡു ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ കെ.എം. രാജു ആണ് മരിച്ചത്.

ഡോ. രാജ്കുമാര്‍ എന്നപേരില്‍ ഹോട്ടല്‍ നടത്തിയിരുന്ന രാജു വെള്ളിയാഴ്ച പുനീതിന്റെ മരണം അറിഞ്ഞതോടെ ഭക്ഷണം ഉപേക്ഷിച്ചതായി വീട്ടുകാര്‍ പറഞ്ഞു. പുനീതിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ ബെംഗളൂരുവിലേക്ക് പോവുകയാണെന്ന് കുടുംബത്തെ അറിയിച്ച് ശനിയാഴ്ച രാവിലെ വീടുവിട്ട ഇദ്ദേഹം മാണ്ഡ്യയിലെ സില്‍വര്‍ ജൂബിലി പാര്‍ക്കിനു സമീപം കുഴഞ്ഞു വീഴുകയായിരുന്നു. വിവരമറിഞ്ഞ് ഗ്രാമവാസികളെത്തി ഇയാളെ വീട്ടിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

പുനീതിന്റെ മരണവിവരമറിഞ്ഞതോടെ രാജു തന്റെ കൈകള്‍ ബ്ലേഡുപയോഗിച്ച് മുറിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുമക്കൂരു റോഡ് നന്ദിനി ലേഔട്ടിലെ കണ്ഠീരവ സ്റ്റുഡിയോസിലാണ് അന്ത്യനിദ്ര ഒരുക്കിയത്. അച്ഛന്‍ കന്നഡ ഇതിഹാസതാരം രാജ്കുമാറും അമ്മ പാര്‍വതമ്മയും അന്ത്യനിദ്ര കൊള്ളുന്നതിന്റെ സമീപത്തായി പൂര്‍ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

സഹോദരന്‍ രാഘവേന്ദ്ര രാജ്കുമാറിന്റെ മകന്‍ വിനയ് കുമാറാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് പുനീത് രാജ്കുമാര്‍ അന്തരിച്ചത്.                     

### Related Links & Sources
- [Original Story Source](https://moviemax.in/news/8678/following-the-death-of-puneet-rajkumar-a-fan-who-had-given-up-eating-died)