---
title: " 'ഇതാണ് സ്ത്രീ  'ഇന്ത്യയ്ക്ക് അഭിമാനം'; ദീപികയ്ക്ക് അഭിനന്ദന പ്രവാഹം"
english_title: "'This woman is 'India's pride'; Congratulations to Deepika"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86023/this-woman-is-indias-pride-congratulations-to-deepika"
published_at: "2022-12-19T09:54:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639fe78579d04_deepika.jpg"
keywords: []
---

#  'ഇതാണ് സ്ത്രീ  'ഇന്ത്യയ്ക്ക് അഭിമാനം'; ദീപികയ്ക്ക് അഭിനന്ദന പ്രവാഹം

> **Lead Summary:** കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി ദീപിക പദുക്കോൺ ആണ് ബോളിവുഡിലെ ചർച്ചാ വിഷയം. പഠാൻ എന്ന ചിത്രത്തിലെ ​ആദ്യ​ഗാനമായിരുന്നു ഇതിന് കാരണം. ബേഷരം രംഗ് എന്ന ഗാനത്തിൽ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനി ഒരു വിഭാ​ഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി അവർ രം​ഗത്തെത്തുകയും ചെയ്തു.

## Article Content

കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി ദീപിക പദുക്കോൺ ആണ് ബോളിവുഡിലെ ചർച്ചാ വിഷയം. പഠാൻ എന്ന ചിത്രത്തിലെ ​ആദ്യ​ഗാനമായിരുന്നു ഇതിന് കാരണം. ബേഷരം രംഗ് എന്ന ഗാനത്തിൽ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനി ഒരു വിഭാ​ഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി അവർ രം​ഗത്തെത്തുകയും ചെയ്തു.

ദീപികയ്ക്ക് എതിരെ സൈബർ ആക്രമണങ്ങളും വന്നു. എന്നാൽ ഈ വിവാദങ്ങൾക്ക് ഇടയിലും കഴിഞ്ഞ ദിവസം നടന്ന ഫിഫ വേൾഡ് കപ്പ് ഫൈനലിൽ ട്രോഫി അനാവരണം ചെയ്യാന്‍ ദീപിക എത്തിയപ്പോൾ, അത് ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമായി മാറി.

**

സമൂഹമാധ്യമങ്ങളിൽ ദീപികയെ പ്രശംസിച്ചും പുകഴ്ത്തി കൊണ്ടുമുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. 'ഇതാണ് സ്ത്രീ, ഈയിടെയായി രാജ്യം ദിവസവും ശല്യപ്പെടുത്തുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തവർ. ഇന്ത്യക്ക് അഭിമാനമായി മാറിയവർ, വെറുപ്പിന്റെ നടുവിൽ തലയുയർത്തി നിൽക്കുന്ന ദീപിക.

അവിടെ ആരും ബിക്കിനിയുടെ നിറം നോക്കിയില്ല, ഇന്ത്യയെ ലോകം അറിയുന്നത് ദീപിക പദുകോണിലൂടെയും ഷാരൂഖ് ഖാനിലൂടെയുമാണ്, ദീപിക ഇന്ത്യയുടെ മകൾ, വിമർശകർക്കുള്ള കടുത്ത മറുപടി', എന്നിങ്ങനെ പോകുന്നു കമന്റുകൾ. അഭിനന്ദന പ്രവാഹങ്ങൾ ഒരുഭാ​ഗത്ത് നടക്കുമ്പോൾ, താരത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്.

[https://twitter.com/sonalkalra/status/1604507544101130241?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1604507544101130241%7Ctwgr%5Ef07bb79b6af4b384b14ae643c1a58e9cd6e1c595%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fsonalkalra%2Fstatus%2F1604507544101130241%3Fref_src%3Dtwsrc5Etfw**](https://twitter.com/sonalkalra/status/1604507544101130241?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1604507544101130241%7Ctwgr%5Ef07bb79b6af4b384b14ae643c1a58e9cd6e1c595%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fsonalkalra%2Fstatus%2F1604507544101130241%3Fref_src%3Dtwsrc5Etfw)

'എന്തുകൊണ്ടാണ് ദീപിക പദുക്കോണിൻ ഇവിടെ വന്നപ്പോൾ എല്ലാം മൂടിവെച്ചിരിക്കുന്നത്??സൗദി അറേബ്യയിൽ കട്ടി കുറഞ്ഞ വസ്ത്രങ്ങളും തൂങ്ങുന്ന നെക്‌ലൈനുകളും ഇല്ലേ??' എന്ന് ചോദിച്ച് ചിലര്‍ രം​ഗത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/86023/this-woman-is-indias-pride-congratulations-to-deepika)