---
title: "ഞാന്‍ ജീവനോടെ ഉണ്ട്, തന്നെ ആരും കൊന്നിട്ടില്ല; നടി വീണ കപൂര്‍"
english_title: "Actress Veena Kapoor says no one has killed her"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85451/actress-veena-kapoor-says-no-one-has-killed-her"
published_at: "2022-12-15T20:38:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b39ca9fb9d_veena_kapoor.jpg"
keywords: []
---

# ഞാന്‍ ജീവനോടെ ഉണ്ട്, തന്നെ ആരും കൊന്നിട്ടില്ല; നടി വീണ കപൂര്‍

> **Lead Summary:** തന്നെ ആരും കൊന്നിട്ടില്ലെന്ന് നടി വീണ കപൂര്‍. സ്വത്ത് തര്‍ക്കത്തിനിടെ മകന്‍ വീണയെ തലക്കടിച്ച് കൊലപ്പെടുത്തി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ദേശീയ മാധ്യമങ്ങളില്‍ അടക്കം എത്തിയത്. എന്നാല്‍ തനിക്കെതിരെ വ്യാജ വാര്‍ത്തയാണ് പ്രചരിച്ചതെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വീണ പറയുന്നു.

## Article Content

തന്നെ ആരും കൊന്നിട്ടില്ലെന്ന് നടി വീണ കപൂര്‍. സ്വത്ത് തര്‍ക്കത്തിനിടെ മകന്‍ വീണയെ തലക്കടിച്ച് കൊലപ്പെടുത്തി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ദേശീയ മാധ്യമങ്ങളില്‍ അടക്കം എത്തിയത്. എന്നാല്‍ തനിക്കെതിരെ വ്യാജ വാര്‍ത്തയാണ് പ്രചരിച്ചതെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വീണ പറയുന്നു.

മകന്‍ സച്ചിന്‍ കപൂറിനൊപ്പമാണ് വീണ പരാതി നല്‍കാന്‍ എത്തിയത്. വീണ കപൂര്‍ എന്നു പേരുള്ള ഒരാള്‍ കൊല്ലപ്പെട്ടു എന്നത് ശരിയാണ്. പക്ഷേ ആ വീണ കപൂര്‍ ഞാനല്ല. ഞാന്‍ ഗുഡ്ഗാവിലാണ്, ജൂഹുവില്‍ അല്ല താമസം. മകനൊപ്പമാണ് താമസിക്കുന്നത്.

അതു കൊണ്ടായിരിക്കും കൊല്ലപ്പെട്ട വീണ കപൂര്‍ ഞാനാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചത്. ഞാന്‍ ജീവനോടെയുണ്ട് കൊല്ലപ്പെട്ടിട്ടില്ല എന്ന് എല്ലാവരോടും പറയാന്‍ ആഗ്രഹിക്കുന്നു. ആ വാര്‍ത്ത വന്നതിന് പിന്നാലെ തന്റെ ഫോണിലേക്ക് പകലും രാത്രിയും കോളുകളായിരുന്നു.

ഷൂട്ടിംഗിനിടെ പോലും കോളുകള്‍ വന്നുകൊണ്ടിരുന്നു. മാനസികമായി വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നുപോയത്. ജോലിയില്‍ എനിക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കാതിരിക്കുക എന്നാണ് വീണ പറയുന്നത്.

അതേസമയം, ഈ വാര്‍ത്ത വലിയ ആഘാതമാണ് തന്നില്‍ സൃഷ്ടിച്ചത് എന്നാണ് മകന്‍ സച്ചിന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സച്ചിന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/85451/actress-veena-kapoor-says-no-one-has-killed-her)