ആര്യൻ ഖാൻ സംവിധാന രം​ഗത്തേക്ക്

ആര്യൻ ഖാൻ സംവിധാന രം​ഗത്തേക്ക്
Dec 7, 2022 09:15 AM | By Vyshnavy Rajan

താനും മാസങ്ങൾക്ക് മുൻപ് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാന രം​ഗത്തേക്ക് എത്തുന്നുവെന്ന വാർ‌ത്തകൾ പുറത്തുവന്നിരുന്നു. ഒരു വെബ് സീരിസും ഒരു ഫീച്ചര്‍ സിനിമയും ആര്യൻ ഖാൻ സംവിധാനം ചെയ്യുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.

ഇപ്പോഴിതാ ഇക്കാര്യം ഉറപ്പു വരുത്തിയിരിക്കുകയാണ് ആര്യൻ ഖാൻ. നെറ്റ്ഫ്ലിക്സിനായി ഒരുങ്ങുന്ന വെബ് സീരീസിന്റെ തിരക്കഥ പൂർത്തിയായെന്ന് ആര്യൻ ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് അറിയിച്ചു.

'എഴുത്ത് കഴിഞ്ഞു... ആക്ഷൻ പറയാൻ കൊതിയാകുന്നു', എന്നാണ് സന്തോഷ വിവരം പങ്കുവച്ച് ആര്യൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിരവധി പേരാണ് ആര്യന് ആശംസകളുമായി രം​ഗത്തെത്തുന്നത്.

റെഡ് ചില്ലീസ് എന്റര്‍ടെയ്‍ൻമെന്റിന് വേണ്ടി തന്നെയാണ് ആര്യൻ ഖാൻ സംവിധാനം ചെയ്യുന്നത്. ആര്യൻ ഖാന്റെ സംവിധാനത്തില്‍ പ്രിത കമാനിയും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ ആളാണ് ആര്യൻ ഖാൻ.

കരൺ ജോഹറിന്‍റെ കഭി ഖുഷി കഭി ഗമിലെ ബാലതാരമായിരുന്നു ആര്യൻ. ചിത്രത്തിന്‍റെ ഓപ്പണിംഗ് സീക്വൻസിൽ ഷാരൂഖ് കഥാപാത്രത്തിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചത് ആര്യനാണ്. കരൺ ജോഹറിന്‍റെ തന്നെ കഭി അൽവിദ നാ കെഹ്നയുടെ ഭാഗവുമായിരുന്നു ആര്യൻ.

അതിൽ ഒരു രംഗത്തിൽ സോക്കർ കളിക്കുന്നത് ചിത്രീകരിച്ചെങ്കിലും പിന്നീടത് ചിത്രത്തിൽ നിന്ന് എഡിറ്റു ചെയ്‌തു മാറ്റുകയായിരുന്നു. ഷാരൂഖിനൊപ്പം 2004ൽ ആനിമേഷൻ സിനിമയായ ഇൻക്രെഡിബിൾസിൽ വോയ്‌സ്ഓവർ അരങ്ങേറ്റം കുറിച്ചു.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലജാവാബിന്‍റെ കഥാപാത്രത്തിന് എസ്ആർകെ ശബ്ദം നൽകിയപ്പോൾ, ആര്യൻ ചിത്രത്തിൽ മിസ്റ്റർ ഇൻക്രെഡിബിളിന്‍റെ മകൻ തേജിനായി ശബ്ദം നൽകി. ലയൺ കിങ്ങിന്‍റെ (2019) ഹിന്ദി പതിപ്പിൽ സിംബ എന്ന കഥാപാത്രത്തിനും ശബ്ദം നൽകി. ചിത്രത്തിലെ മുഫാസ എന്ന കഥാപാത്രത്തിനുവേണ്ടി ഷാരൂഖ് ഖാനും ശബ്ദം നൽകിയിരുന്നു.

Aryan Khan to the directorial stage

Next TV

Related Stories
എസ് എസ് രാജമൗലി ചിത്രം 'വാരണാസി' 2027ഏപ്രിൽ 7 ന് തിയേറ്ററുകളിലേക്ക്

Jan 30, 2026 04:33 PM

എസ് എസ് രാജമൗലി ചിത്രം 'വാരണാസി' 2027ഏപ്രിൽ 7 ന് തിയേറ്ററുകളിലേക്ക്

എസ് എസ് രാജമൗലി ചിത്രം "വാരണാസി" 2027ഏപ്രിൽ 2 ന്...

Read More >>
കാന്താര സിനിമയിലെ ദൈവീക രൂപത്തെ വികലമായി അനുകരിച്ചു; രൺവീർ സിങ്ങിനെതിരേ കേസ്

Jan 29, 2026 05:18 PM

കാന്താര സിനിമയിലെ ദൈവീക രൂപത്തെ വികലമായി അനുകരിച്ചു; രൺവീർ സിങ്ങിനെതിരേ കേസ്

കാന്താര സിനിമയിലെ ദൈവീക രൂപത്തെ വികലമായി അനുകരിച്ചു, രൺവീർ സിങ്ങിനെതിരേ...

Read More >>
വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ചു; നടൻ നദീം ഖാൻ അറസ്റ്റിൽ

Jan 26, 2026 03:46 PM

വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ചു; നടൻ നദീം ഖാൻ അറസ്റ്റിൽ

വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ച നടൻ നദീം ഖാൻ...

Read More >>
മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

Jan 24, 2026 12:24 PM

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ് കമാൽ റാഷിദ് ഖാൻ...

Read More >>
Top Stories










News Roundup