പൊതുവേദിയില്‍ ആരാധികയുടെ കാല് തൊട്ട് വണങ്ങി താരം; കാരണം

പൊതുവേദിയില്‍ ആരാധികയുടെ കാല് തൊട്ട് വണങ്ങി താരം; കാരണം
Dec 7, 2022 07:03 AM | By Susmitha Surendran

20 വര്‍ഷത്തിലേറെയായി ബോളിവുഡില്‍ സജീവമായ താരമാണ് റിതേഷ് ദേശ്മുഖ്.’ഹൗസ്ഫുള്‍’, ‘ഗ്രാന്‍ഡ് മസ്തി’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ ‘ഹൗസ്ഫുള്‍ 4’, ‘മര്‍ജാവാന്‍’, ‘ഏക് വില്ലന്‍ റിട്ടേണ്‍സ്’, ‘ബാഗി 3’ എന്നിവയാണ്.

റിതേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വേദ്. മറാത്തിയിലാണ് സിനിമ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി റിതേഷ് ഒരു കോളേജില്‍ എത്തിയിരുന്നു.


പ്രമോഷനിടെ ഒരു സ്ത്രീ ആരാധികയുടെ അഭ്യര്‍ത്ഥന പ്രകാരം താരം ഈ ആരാധികയ്ക്ക് ഒപ്പം ഡാന്‍സ് ചെയ്തിരുന്നു. താരത്തിന്റെയും ആരാധികയുടെയും നൃത്തം കണ്ടിരുന്നവര്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

പിന്നാലെ ഈ ആരാധിക റിതേഷിന്റെ കാല്‍തൊട്ട് വണങ്ങി നന്ദി അറിയിച്ചിരുന്നു. ഉടന്‍ തന്നെ താരം ഈ ആരാധികയെ കെട്ടിപ്പിടിച്ച് അവളുടെ പാദങ്ങളും തൊട്ട് വണങ്ങുകയായിരുന്നു റിതേഷ്.

ഇതിന്റെ ചിത്രവും വീഡിയോ ക്ലിപ്പും ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരിക്കുകയാണ്. റിതേഷിന്റെ പ്രവര്‍ത്തി വലിയ കൈയ്യടിയാണ് നേടുന്നത്. എത്ര ബഹുമാനത്തോട് കൂടിയാണ് റിതേഷ് പെരുമാറുന്നത് എന്നാണ് ആരാധകര്‍ കമന്റായി കുറിക്കുന്നത്.

അതേസമയം നെറ്റ്ഫ്‌ലിക്‌സ് റിലീസായ ‘പ്ലാന്‍ എ പ്ലാന്‍ ബി’, തിയറ്റര്‍ റിലീസ് ‘മിസ്റ്റര്‍ മമ്മി’ എന്നിവയാണ് റിതേഷിന്റെ വരാനിരിക്കുന്ന സിനിമകള്‍. പ്രശസ്ത നടിയായ ജനീലിയ ആണ് റിതേഷിന്റെ ഭാര്യ.

Actor bowed by touching fan's feet in public; the reason

Next TV

Related Stories
രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

Jul 8, 2025 11:06 AM

രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ...

Read More >>
'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

Jul 7, 2025 03:20 PM

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall