മകളുടെയും ഭര്‍ത്താവിന്‍റെയും ഫോട്ടോ പങ്കുവച്ച് ബോളിവുഡ് താരം ബിപാഷ

മകളുടെയും ഭര്‍ത്താവിന്‍റെയും ഫോട്ടോ പങ്കുവച്ച് ബോളിവുഡ് താരം ബിപാഷ
Dec 6, 2022 10:21 PM | By Vyshnavy Rajan

ബോളിവുഡില്‍ വിവാഹത്തിന്‍റെയും കുഞ്ഞുങ്ങള്‍ ജനിക്കുന്നതിന്‍റെയുമെല്ലാം ഒരു സീസണ്‍ തന്നെയായിരുന്നു ഇക്കഴിഞ്ഞ ഒരു വര്‍ഷമെന്ന് പറയാം. പ്രമുഖരായ താരങ്ങളുടെ വിവാഹങ്ങള്‍, ഇവരുടെ കുഞ്ഞുങ്ങളുടെ ജനനമെല്ലാം വാര്‍ത്തകളിലൂടെ ഏറെ ശ്രദ്ധേയമായൊരു വര്‍ഷം.

Advertisement

ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍- കത്രീന കെയ്ഫ് തുടങ്ങി താരജോഡികള്‍ ഒന്നിക്കുന്നതിന്‍റെ സന്തോഷകരമായ കാഴ്ച ബോളിവുഡ് ആരാധകര്‍ക്ക് കാണാൻ സാധിച്ച വര്‍ഷം.

വിവാഹിതരായി അധികം വൈകാതെ തന്നെ ആലിയയ്ക്കും രണ്‍ബീറിനും കുഞ്ഞ് പിറന്നു. ഇതിനിടെ നടി സോനം കപൂര്‍ അമ്മയായി. കൂടെത്തന്നെ അമ്മയായ മറ്റൊരു ബോളിവുഡ് താരമാണ് ബിപാഷ ബസു. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കില്‍ കൂടിയും ബിപാഷ ബസുവിനെ അറിയാത്ത ബോളിവുഡ് പ്രേക്ഷകര്‍ കാണില്ല.

പ്രത്യേകിച്ച് 90കളില്‍ ജനിച്ചവര്‍. അത്രമാത്രം ബോളിവുഡില്‍ ചലനങ്ങള്‍ സൃഷ്ടിച്ച താരമായിരുന്നു ബിപാഷ. ഏറ്റവും 'ഹോട്ട്' ആയ നടിയെന്ന നിലയിലാണ് ബിപാഷ വെള്ളിത്തിരയില്‍ താരമായി മാറിയത്. കൂടെ വിവാദങ്ങളും ബിപാഷയെ എപ്പോഴും വെളിച്ചത്ത് തന്നെ നിര്‍ത്തി.

എന്നാല്‍ 2016ല്‍ മോഡലും നടനുമായ കരണ്‍ സിംഗ് ഗ്രേവറിനെ വിവാഹം ചെയ്ത ശേഷം ബോളിവുഡിന്‍റെ വെള്ളിവെളിച്ചത്തില്‍ നിന്ന് പാടെ ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു ബിപാഷ. ഇപ്പോഴിതാ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ച വാര്‍ത്തയും ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.


കഴിഞ്ഞ മാസം 12നാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണിപ്പോള്‍ ബിപാഷ. താരം തന്നെയാണ് ഗര്‍ഭിണിയാണെന്ന സന്തോഷവും കുഞ്ഞ് ജനിച്ച സന്തോഷവുമെല്ലാം ആരാധകരുമായി പങ്കുവച്ചത്. ദേവി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ദേവി ബസു സിംഗ് ഗ്രോവര്‍ എന്നാണ് മുഴുവൻ പേര്.

ഗര്‍ഭകാലത്ത് മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും ബിപാഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോള്‍ കുഞ്ഞ് പിറന്ന് ഒരു മാസമാകുമ്പോള്‍ കുഞ്ഞിന്‍റെയും ഭര്‍ത്താവിന്‍റെയും ഹൃദ്യമായൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ബിപാഷ.

ചിത്രത്തില്‍ മകള്‍ക്കൊപ്പം കണ്ണടച്ച് കിടന്ന് മയങ്ങുകയാണ് കരണ്‍. ഇത് സ്നേഹമാണ്, എന്‍റെ ഹൃദയം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ബിപാഷ പങ്കുവച്ചിരിക്കുന്നത്. നേരത്തെ കുഞ്ഞിനൊപ്പം ബിപാഷയും കരണും നില്‍ക്കുന്നൊരു ചിത്രവും ബിപാഷ പങ്കുവച്ചിരുന്നു.


എങ്ങനെയാണ് ഒരു 'സ്വീറ്റ്' മാലാഖക്കുട്ടിയെ ഉണ്ടാക്കുന്നത് എന്ന് നോക്കാം, ഇതിന്‍റെ റെസിപിയെന്ന പേരില്‍ രസകരമായ കുറിപ്പോടെയാണ് ഫോട്ടോ പങ്കുവച്ചിരുന്നത്. സിനിമാമേഖലയില്‍ നിന്നുള്ള പ്രമുഖരടക്കം ധാരാളം പേര്‍ ഈ ചിത്രങ്ങള്‍ക്ക് താഴെ ബിപാഷയ്ക്കും കുടുംബത്തിനും നന്മകള്‍ നേരുന്നത് കാണാം.

എന്നും സന്തോഷത്തോടെ തുടരാൻ സാധിക്കട്ടെയെന്നും നിങ്ങളുടെ സ്നേഹം ഓരോ ചിത്രത്തിലും പ്രതിഫലിച്ച് കാണുന്നുണ്ടെന്നും അത് മനസിന് സന്തോഷം നല്‍കുന്ന കാഴ്ചയാണെന്നുമെല്ലാം ആരാധകരും കുറിച്ചിരിക്കുന്നു.

Bollywood star Bipasha shared a photo of her daughter and husband

Next TV

Related Stories
വിവാഹ വാര്‍ഷിക ദിനത്തില്‍ ജെനീലിയെ കുറിച്ച് റിതേഷ് ദേശ്മുഖ് പറയുന്നത് കേട്ടോ..?

Feb 3, 2023 06:23 PM

വിവാഹ വാര്‍ഷിക ദിനത്തില്‍ ജെനീലിയെ കുറിച്ച് റിതേഷ് ദേശ്മുഖ് പറയുന്നത് കേട്ടോ..?

എന്റെ ജീവനും സന്തോഷവും സേഫ് പ്ലേസുമെല്ലാം ഇതാണെന്നായിരുന്നു റിതേഷ്...

Read More >>
ഞാൻ നിനക്ക് മുന്നറിയിപ്പ് നൽകുന്നു, നിന്നെ ഞാൻ തുറന്ന് കാണിക്കും; ആദിലിനെക്കുറിച്ച് നടി

Feb 3, 2023 12:46 PM

ഞാൻ നിനക്ക് മുന്നറിയിപ്പ് നൽകുന്നു, നിന്നെ ഞാൻ തുറന്ന് കാണിക്കും; ആദിലിനെക്കുറിച്ച് നടി

ആദിലിന്റെ ജീവിതത്തിൽ മറ്റൊരു സ്ത്രീ ഉണ്ടെന്നും ഇത് തന്റെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നെന്നും രാഖി തുറന്ന്...

Read More >>
പാവമാണെന്ന് കരുതി ഒന്ന് പേടിപ്പിക്കാൻ നോക്കി:ഐശ്വര്യറായ് പറഞ്ഞതാരെക്കുറിച്ച്?

Feb 2, 2023 10:40 PM

പാവമാണെന്ന് കരുതി ഒന്ന് പേടിപ്പിക്കാൻ നോക്കി:ഐശ്വര്യറായ് പറഞ്ഞതാരെക്കുറിച്ച്?

ഐശ്വര്യ റായ് ആണെന്നാണ് അവളുടെ വിചാരമെന്ന പ്രയോ​ഗം തന്നെ ഇതിന് വലിയ ഉദാഹരണം...

Read More >>
ബോളിവുഡ് നടൻ ഋതിക് റോഷന്റെ സ്കൂൾ ചിത്രം:ചിത്രത്തിൽ കൂടെയുള്ള മലയാളി താരത്തെ മനസിലായോ.?

Feb 2, 2023 09:25 PM

ബോളിവുഡ് നടൻ ഋതിക് റോഷന്റെ സ്കൂൾ ചിത്രം:ചിത്രത്തിൽ കൂടെയുള്ള മലയാളി താരത്തെ മനസിലായോ.?

ഒരാൾ ബോളിവുഡ് നടൻ ഋതിക് റോഷൻ. ചിത്രത്തിലെ മറ്റേ കുട്ടി ആരെന്ന് വേണം കണ്ടുപിടിക്കാൻ. രണ്ടുപേരും ബോംബെ സ്കോട്ടിഷ് സ്കൂളിൽ പഠിക്കുമ്പോൾ ഉളള...

Read More >>
കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വിവാഹിതരാവുന്നു

Feb 2, 2023 02:55 PM

കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വിവാഹിതരാവുന്നു

കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും...

Read More >>
സിനിമാ ചിത്രീകരണത്തിനിടെ നടി സണ്ണി ലിയോണിന് പരിക്ക്

Feb 2, 2023 10:42 AM

സിനിമാ ചിത്രീകരണത്തിനിടെ നടി സണ്ണി ലിയോണിന് പരിക്ക്

ലൊക്കേഷനില്‍ വെച്ചായിരുന്നു അപകടം; സിനിമാ ചിത്രീകരണത്തിനിടെ നടി സണ്ണി ലിയോണിന്...

Read More >>
Top Stories


GCC News