കിംഗ് ഖാൻറെ, 'പത്താൻ' മൂവിയുടെ പോസ്റ്റർ എത്തി

കിംഗ് ഖാൻറെ, 'പത്താൻ' മൂവിയുടെ പോസ്റ്റർ എത്തി
Dec 1, 2022 10:07 PM | By Vyshnavy Rajan

ബോളിവുഡ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പത്താൻ'. നാല് വർഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാൻ ബി​ഗ് സ്ക്രീനിൽ എത്തുന്നു എന്നത് തന്നെയാണ് അതിന് കാരണം.

Advertisement

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിയറ്ററുകളിൽ ചിത്രം തീപാറിക്കും എന്ന് തന്നെയാണ് ടീസര്‍ ഉറപ്പുനൽകിയത്.

പത്താൻ അടുത്തവർഷം ജനുവരി 25ന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ‌. കയ്യിൽ തോക്കേന്തി നിൽക്കുന്ന ഷാരൂഖ് ഖാനെയും ദീപികയെയും ജോൺ എബ്രഹാമിനെയും പോസ്റ്ററിൽ കാണാം.

ഒരു പവർ പാക്കഡ് സിനിമയാണ് പത്താൻ എന്ന് നിശംസയം പറയാനാകും എന്നാണ് പോസ്റ്ററിന് താഴെ ആരാധകർ കമന്റ് ചെയ്യുന്നത്. തുടർ പരാജയങ്ങൾ നേരിടുന്ന ബോളിവുഡിന് വലിയൊരു മുതൽക്കൂട്ടാകും ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പത്താന്‍ സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും സിദ്ധാര്‍ഥ് ആണ്.

ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സല്‍മാന്‍ ഖാന്‍റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്.

ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും. പഠാന്‍ കൂടാതെ ആറ്റ്‍ലി സംവിധാനം ചെയ്യുന്ന ജവാന്‍, രാജ്‍കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കി എന്നിവയാണ് ഷാരൂഖിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പ്രോജക്റ്റുകള്‍.

The poster of King Khan's 'Pathan' movie has arrived

Next TV

Related Stories
വിവാഹ വാര്‍ഷിക ദിനത്തില്‍ ജെനീലിയെ കുറിച്ച് റിതേഷ് ദേശ്മുഖ് പറയുന്നത് കേട്ടോ..?

Feb 3, 2023 06:23 PM

വിവാഹ വാര്‍ഷിക ദിനത്തില്‍ ജെനീലിയെ കുറിച്ച് റിതേഷ് ദേശ്മുഖ് പറയുന്നത് കേട്ടോ..?

എന്റെ ജീവനും സന്തോഷവും സേഫ് പ്ലേസുമെല്ലാം ഇതാണെന്നായിരുന്നു റിതേഷ്...

Read More >>
ഞാൻ നിനക്ക് മുന്നറിയിപ്പ് നൽകുന്നു, നിന്നെ ഞാൻ തുറന്ന് കാണിക്കും; ആദിലിനെക്കുറിച്ച് നടി

Feb 3, 2023 12:46 PM

ഞാൻ നിനക്ക് മുന്നറിയിപ്പ് നൽകുന്നു, നിന്നെ ഞാൻ തുറന്ന് കാണിക്കും; ആദിലിനെക്കുറിച്ച് നടി

ആദിലിന്റെ ജീവിതത്തിൽ മറ്റൊരു സ്ത്രീ ഉണ്ടെന്നും ഇത് തന്റെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നെന്നും രാഖി തുറന്ന്...

Read More >>
പാവമാണെന്ന് കരുതി ഒന്ന് പേടിപ്പിക്കാൻ നോക്കി:ഐശ്വര്യറായ് പറഞ്ഞതാരെക്കുറിച്ച്?

Feb 2, 2023 10:40 PM

പാവമാണെന്ന് കരുതി ഒന്ന് പേടിപ്പിക്കാൻ നോക്കി:ഐശ്വര്യറായ് പറഞ്ഞതാരെക്കുറിച്ച്?

ഐശ്വര്യ റായ് ആണെന്നാണ് അവളുടെ വിചാരമെന്ന പ്രയോ​ഗം തന്നെ ഇതിന് വലിയ ഉദാഹരണം...

Read More >>
ബോളിവുഡ് നടൻ ഋതിക് റോഷന്റെ സ്കൂൾ ചിത്രം:ചിത്രത്തിൽ കൂടെയുള്ള മലയാളി താരത്തെ മനസിലായോ.?

Feb 2, 2023 09:25 PM

ബോളിവുഡ് നടൻ ഋതിക് റോഷന്റെ സ്കൂൾ ചിത്രം:ചിത്രത്തിൽ കൂടെയുള്ള മലയാളി താരത്തെ മനസിലായോ.?

ഒരാൾ ബോളിവുഡ് നടൻ ഋതിക് റോഷൻ. ചിത്രത്തിലെ മറ്റേ കുട്ടി ആരെന്ന് വേണം കണ്ടുപിടിക്കാൻ. രണ്ടുപേരും ബോംബെ സ്കോട്ടിഷ് സ്കൂളിൽ പഠിക്കുമ്പോൾ ഉളള...

Read More >>
കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വിവാഹിതരാവുന്നു

Feb 2, 2023 02:55 PM

കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വിവാഹിതരാവുന്നു

കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും...

Read More >>
സിനിമാ ചിത്രീകരണത്തിനിടെ നടി സണ്ണി ലിയോണിന് പരിക്ക്

Feb 2, 2023 10:42 AM

സിനിമാ ചിത്രീകരണത്തിനിടെ നടി സണ്ണി ലിയോണിന് പരിക്ക്

ലൊക്കേഷനില്‍ വെച്ചായിരുന്നു അപകടം; സിനിമാ ചിത്രീകരണത്തിനിടെ നടി സണ്ണി ലിയോണിന്...

Read More >>
Top Stories


GCC News