നാല് സംസ്ഥാനങ്ങളിൽ നിന്നായി ആറ് വിവാഹം കഴിച്ചു, ഒരു അളിയൻ സത്യം കണ്ടുപിടിച്ചു

നാല് സംസ്ഥാനങ്ങളിൽ നിന്നായി ആറ് വിവാഹം കഴിച്ചു, ഒരു അളിയൻ സത്യം കണ്ടുപിടിച്ചു
Dec 1, 2022 12:04 PM | By Susmitha Surendran

ബിഹാറിൽ നിന്നുള്ള ഒരാൾ നാല് സംസ്ഥാനങ്ങളിൽ നിന്നായി ആറ് വിവാഹം കഴിച്ചു. ഒടുവിൽ ഒരു അളിയൻ സത്യം കണ്ടുപിടിച്ചു. ജാമുയി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അളിയൻ മറ്റൊരു സ്ത്രീയോടൊപ്പം ഇയാളെ കണ്ടത്.

Advertisement

ഏതായാലും പിന്നീട് പൊലീസ് സ്റ്റേഷനിൽ വച്ച് തന്റെ പേര് ചോട്ടു എന്നാണ് എന്നും നാല് സംസ്ഥാനങ്ങളിലായി തനിക്ക് ആറ് ഭാര്യമാർ ഉണ്ട് എന്നും ഇയാൾ വെളിപ്പെടുത്തുകയായിരുന്നു. ആദ്യഭാര്യയിൽ തനിക്കുള്ള നാല് കുട്ടികൾക്ക് പുറമെ ഒന്നര വർഷം മുമ്പ് ഉപേക്ഷിച്ചുപോയ സ്ത്രീയിലും തനിക്ക് രണ്ട് കുട്ടികളുണ്ട് എന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

ബർഹത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ജവതാരി ഗ്രാമത്തിൽ നിന്നുള്ളയാളാണ് ചോട്ടു കുമാർ. ഇയാളുടെ ഭാര്യമാരിലൊരാളാണ് മഞ്ജു. മഞ്ജുവിന്റെ സഹോദരൻ വികാസാണ് തിങ്കളാഴ്ച വൈകിട്ട് കൊൽക്കത്തയിലേക്ക് പോകാനായി ജാമുയി സ്റ്റേഷനിൽ നിൽക്കുമ്പോൾ മറ്റൊരു സ്ത്രീക്കൊപ്പം ചോട്ടുവിനെ കാണുന്നത്. ഉടനെ തന്നെ വികാസ് ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയും ചെയ്തു.

2018 -ലാണ് ചോട്ടു മഞ്ജുവിനെ വിവാഹം ചെയ്യുന്നത് എന്നും ഇതിൽ രണ്ട് കുട്ടികളുണ്ട് എന്നും മഞ്ജുവിന്റെ അമ്മ കൊബിയ ദേവി പൊലീസിനോട് പറഞ്ഞു. ഒന്നര വർഷം മുമ്പാണ് ചോട്ടു മഞ്ജുവിന്റെ വീട്ടിൽ നിന്നും ഇറങ്ങി പോവുന്നത്. ചികിത്സ തേടി പോവുകയാണ് എന്നും പറഞ്ഞാണ് ഇറങ്ങിയത്. എന്നാൽ, പിന്നീട് തിരികെ വന്നില്ല. ഒന്നര വർഷമായി തന്റെ സഹോദരി കാത്തിരിക്കുകയായിരുന്നു.

എന്നാൽ, മറ്റേ സ്ത്രീയാണ് തന്റെ ഭാര്യ എന്നാണ് അയാൾ പറഞ്ഞത് എന്ന് വികാസ് പറയുന്നു. 'ചോട്ടു തങ്ങളെ ചതിക്കുകയായിരുന്നു. റാഞ്ചിയിലുള്ള കലാവതി എന്ന സ്ത്രീയെ അവൻ വിവാഹം കഴിച്ചിരുന്നു. അതിൽ നാല് കുട്ടികളും ഉണ്ട്' എന്ന് കൊബിയ ദേവി പറഞ്ഞു.

ചൈനവാരിയ, സുന്ദര്‌കണ്ട്, റാഞ്ചി, സംഗ്രാംപൂർ, ഡൽഹി, ദിയോഘർ എന്നിവിടങ്ങളിലെല്ലാം ഇയാൾക്ക് ഭാര്യമാരുണ്ട്. ഏഴ് കുടുംബങ്ങളിലായി കുട്ടികളും ഉണ്ടെന്ന് പൊലീസ് പറയുന്നു. മഞ്ജുവിന്റെ വീട്ടുകാർ മാത്രമാണ് നിലവിൽ ഇയാൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

ഒരു ഓർക്കസ്ട്രയിലെ ​ഗായകനാണ് ചോട്ടു. ഇയാൾ പാടാൻ പോകുന്ന ഇടങ്ങളിലെല്ലാം സ്ത്രീകളുമായി പ്രണയത്തിലാവുകയായിരുന്നു എന്നും വിവാഹം കഴിക്കുകയായിരുന്നു എന്നും വികാസ് ആരോപിച്ചു.

Six married from four states, and one brother-in-law discovered the truth

Next TV

Related Stories
കാറിന് മുകളില്‍ നായയുടെ സവാരി; വൈറൽ ആയി വീഡിയോ

Feb 3, 2023 10:02 PM

കാറിന് മുകളില്‍ നായയുടെ സവാരി; വൈറൽ ആയി വീഡിയോ

കാറിന് മുകളില്‍ നായയുടെ സവാരി; വൈറൽ ആയി...

Read More >>
കാറിന് മുകളില്‍ നായയുടെ സവാരി; വിമര്‍ശനങ്ങള്‍ വാരിക്കൂട്ടി വീഡിയോ

Feb 3, 2023 09:57 PM

കാറിന് മുകളില്‍ നായയുടെ സവാരി; വിമര്‍ശനങ്ങള്‍ വാരിക്കൂട്ടി വീഡിയോ

കാറിന് മുകളില്‍ നായയുടെ സവാരി; വിമര്‍ശനങ്ങള്‍ വാരിക്കൂട്ടി...

Read More >>
കുട്ടികൾ വളർത്തുനായ്ക്കൾക്ക് വേണ്ടി വാശി പിടിക്കുന്നുവോ? മാതാപിതാക്കൾ മനസിലാക്കേണ്ടത്...

Feb 3, 2023 08:41 PM

കുട്ടികൾ വളർത്തുനായ്ക്കൾക്ക് വേണ്ടി വാശി പിടിക്കുന്നുവോ? മാതാപിതാക്കൾ മനസിലാക്കേണ്ടത്...

കുട്ടികൾ വളർത്തുനായ്ക്കൾക്ക് വേണ്ടി വാശി പിടിക്കുന്നുവോ? മാതാപിതാക്കൾ...

Read More >>
ചികിത്സാപ്പിഴവ്, മുപ്പതുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി; സംഭവം വീണ്ടും വൈറലാകുന്നു

Feb 3, 2023 08:18 PM

ചികിത്സാപ്പിഴവ്, മുപ്പതുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി; സംഭവം വീണ്ടും വൈറലാകുന്നു

ചികിത്സാപ്പിഴവ്, മുപ്പതുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി; ആശുപത്രി അധികൃതരോട് നഷ്ടപരിഹാരം നൽകാൻ...

Read More >>
മരിച്ച പ്രിയപ്പെട്ടവരുടെ ചാരത്തിൽ നിന്ന് പഴം സൂപ്പ് ഉണ്ടാക്കി കുടിക്കുന്ന ജനങ്ങൾ

Feb 3, 2023 06:53 PM

മരിച്ച പ്രിയപ്പെട്ടവരുടെ ചാരത്തിൽ നിന്ന് പഴം സൂപ്പ് ഉണ്ടാക്കി കുടിക്കുന്ന ജനങ്ങൾ

മരിച്ചുപോയ വ്യക്തിയുടെ ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ അവരുടെ ശരീരം കത്തിച്ച് ജീവിച്ചിരിക്കുന്ന ബന്ധുക്കൾ ഭക്ഷിക്കണം എന്നാണ് ഇവരുടെ വിശ്വാസം....

Read More >>
പൊലീസ് വേഷം ധരിച്ച് ധോണി,അഭിനയവും തുടങ്ങിയോ എന്ന് ആരാധകര്‍; വൈറലായി ചിത്രം

Feb 3, 2023 06:44 PM

പൊലീസ് വേഷം ധരിച്ച് ധോണി,അഭിനയവും തുടങ്ങിയോ എന്ന് ആരാധകര്‍; വൈറലായി ചിത്രം

ധോണി നിര്‍മ്മിക്കുന്ന ആദ്യ ചലച്ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം...

Read More >>
Top Stories


GCC News