---
title: "സന്ദര്‍ശകയില്‍ നിന്ന് ഭക്ഷണം കൈ നീട്ടി വാങ്ങുന്ന ഒറാങ്കുട്ടൻ; വൈറലായി വീഡിയോ"
english_title: "Orangutan reaching out to buy food from a visitor; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/82255/orangutan-reaching-out-to-buy-food-from-a-visitor-the-video-went-viral"
published_at: "2022-11-27T15:34:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638336696c2bf_viral.jpg"
keywords: []
---

# സന്ദര്‍ശകയില്‍ നിന്ന് ഭക്ഷണം കൈ നീട്ടി വാങ്ങുന്ന ഒറാങ്കുട്ടൻ; വൈറലായി വീഡിയോ

> **Lead Summary:** മൃഗശാലയില്‍ നിന്നുള്ള വിവിധ തരം വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. അത്തരത്തില്‍ ഒരു ഒറാങ്കുട്ടന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

## Article Content

മൃഗശാലയില്‍ നിന്നുള്ള വിവിധ തരം വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. അത്തരത്തില്‍ ഒരു ഒറാങ്കുട്ടന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

മനുഷ്യരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും മനുഷ്യരെ അനുകരിക്കുകയും ചെയ്യുന്നവരാണ് ഒറാങ്കുട്ടന്മാര്‍. ഇവിടെയൊരു മൃഗശാലയില്‍ എത്തിയ സന്ദര്‍ശകയില്‍ നിന്ന് ഭക്ഷണം കൈ നീട്ടി വാങ്ങാന്‍ ശ്രമിക്കുന്ന ഒരു ഒറാങ്കുട്ടന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. മൃഗശാലയില്‍ എത്തിയ ഒരു യുവതിയുടെ കയ്യില്‍ ഇരിക്കുന്ന പഴങ്ങള്‍ നോക്കി കൈ നീട്ടുന്ന ഒറാങ്കുട്ടനെ ആണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ ഇതുവരെ 12 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

[**https://twitter.com/i/status/1596232626322698242**](https://twitter.com/i/status/1596232626322698242)

നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. മനോഹരമായ വീഡിയോ എന്നും രസകരമായ വീഡിയോ എന്നുമൊക്കെയാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://moviemax.in/news/82255/orangutan-reaching-out-to-buy-food-from-a-visitor-the-video-went-viral)