'സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല', ആരോപണങ്ങള്‍ നിഷേധിച്ച് ആര്യൻ ഖാൻ

'സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല', ആരോപണങ്ങള്‍ നിഷേധിച്ച് ആര്യൻ ഖാൻ
Oct 26, 2021 03:22 PM | By Susmitha Surendran

മയക്കുമരുന്ന കേസില്‍ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ (Aryan Khan). കേസിലെ സാക്ഷികളുമായി തനിക്ക് ഒരു ബന്ധവുമില്ല. ആരെയും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല. പണം നൽകി ഒത്തുതീർപ്പിന് ശ്രമം ഉണ്ടായെന്ന ആരോപണവും ആര്യൻ ഖാൻ നിഷേധിച്ചു. ജാമ്യേപേക്ഷ പരിഗിണിക്കുന്നതിനു മുമ്പായി ആര്യൻ ഖാൻ ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്‍മൂലത്തിലാണ് ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുന്നത്.

എൻസിബി സോണൽ ഡയറക്ടർ സമീർ വാംഗഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്ന് സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചിരുന്നു.കേസിലെ സാക്ഷിയുടെ വെളിപ്പെടുത്തതിൽ, തനിക്കെതിരെ നിയമനടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പിക്കണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസ് കമ്മിഷണർക്ക് സമീർ വാങ്കഡ കത്ത് നൽകിയിരുന്നു.

സാക്ഷിയുടെ വെളിപ്പെടുത്തലുകൾ നിഷേധിച്ച എൻസിബി സാക്ഷിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ കോടതിയെ സമീപിക്കണമായിരുന്നുവെന്നും മാധ്യമങ്ങളിലൂടെ അല്ല പറയേണ്ടിയിരുന്നതെന്നും എൻസിബി വ്യക്തമാക്കിയിരുന്നു. പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നു സമീര്‍ വാങ്കഡയെന്നാണ് സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചത്.

ഇതിനായി കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോസാവി ഷാരൂഖിന്‍റെ മാനേജറെ അറസ്റ്റിന് പിറ്റേന്ന് കണ്ടു. കിരൺ ഗോസാവിയെന്ന മറ്റൊരു സാക്ഷി കസ്റ്റഡിയിലുള്ള ആര്യൻ ഖാനെ കൊണ്ട് ഫോണിൽ സംസാരിപ്പിക്കുന്ന വീഡിയോയും പ്രഭാകർ പുറത്തുവിട്ടു.

കിരൺ ഗോസാവിയെന്ന ആര്യൻഖാൻ കേസിൽ എൻസിബി സാക്ഷിയാക്കിയ ആളുടെ അംഗരക്ഷകനാണ് വെളിപ്പെടുത്തൽ നടത്തിയ പ്രഭാകർ സെയ്ൽ. കപ്പലിൽ നടന്ന റെയ്ഡിൽ താൻ സാക്ഷിയല്ലെന്നും എൻസിബി ഓഫീസിൽ വച്ച് സമീർ വാങ്കഡെ തന്നെ ഭീഷണിപ്പെടുത്തി ചില പേപ്പറുകളിൽ ഒപ്പ് വെപ്പിക്കുകയായിരുന്നുവെന്നുമാണ് പ്രഭാകർ സെയ്‍ലിന്‍റെ വെളിപ്പെടുത്തൽ. അറസ്റ്റിന് പിറ്റേന്ന് പുലർച്ചെ തന്നെ കിരൺ ഗോസാവി ഷാരൂഖ് ഖാന്‍റെ മാനേജറെ കാണാൻ പോയി.

പോവുന്നതിനിടയ്ക്ക് കാറിൽ വച്ച് സാം ഡിസൂസയെന്നൊരാളുമായി കിട്ടാൻ പോവുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന് പ്രഭാകർ പറയുന്നു. 25 കോടി ചോദിക്കാം. 18 കിട്ടും. അതിൽ 8 സമീർ വാംഗഡെയ്ക്ക് നൽകാം ഇതായിരുന്നു വാക്കുകൾ. പിന്നീടൊരു ദിവസം സാം ഡിസൂസയ്ക്ക് ഗോസാവി തന്ന 38 ലക്ഷം കൊടുത്തുവെന്നും പ്രഭാകർ വെളിപ്പെടുത്തിയിരുന്നു.

Aryan Khan denies allegations

Next TV

Related Stories
താരവിവാഹങ്ങള്‍ക്കൊരുങ്ങി ബോളിവുഡ്;  താര റാണിമാരുടെ കല്യാണം ഉറപ്പിച്ചതായി റിപ്പോര്‍ട്ട്

Nov 28, 2021 10:57 PM

താരവിവാഹങ്ങള്‍ക്കൊരുങ്ങി ബോളിവുഡ്; താര റാണിമാരുടെ കല്യാണം ഉറപ്പിച്ചതായി റിപ്പോര്‍ട്ട്

താരവിവാഹത്തിനൊരുങ്ങി ബോളിവുഡ്. താരങ്ങളുടെ വിവാഹം ആരാധകര്‍ വലിയ ആഘോഷമാക്കാറുണ്ട്. ബോളിവുഡിലെ താര റാണിമാരുടെ കല്യാണം ഉറപ്പിച്ചതായാണ്...

Read More >>
'ചുണ്ടിൽ 25 തുന്നലുകളാണിട്ടത്, പഴയതുപോലാകുമെന്ന് കരുതിയില്ല'; നടന്റെ തുറന്നു പറച്ചില്‍

Nov 28, 2021 07:44 PM

'ചുണ്ടിൽ 25 തുന്നലുകളാണിട്ടത്, പഴയതുപോലാകുമെന്ന് കരുതിയില്ല'; നടന്റെ തുറന്നു പറച്ചില്‍

ഇനിയൊരിക്കലും ചുണ്ടുകള്‍ പഴയതുപോലെ ആകില്ലെന്നാണ് തനിക്ക് തോന്നിയതെന്നും താന്‍ ഹെല്‍മെറ്റ് ധരിക്കാത്തതുകൊണ്ടാണ് പരിക്ക്...

Read More >>
സബ്യസാചിയുടെ പുതിയ പരസ്യത്തിനെതിരെയും വിമര്‍ശനം

Nov 28, 2021 06:31 PM

സബ്യസാചിയുടെ പുതിയ പരസ്യത്തിനെതിരെയും വിമര്‍ശനം

ആഭരണങ്ങള്‍ ധരിച്ച് നില്‍ക്കുന്ന മോഡലുകളുടെ വസ്ത്രധാരണത്തെ ചൊല്ലിയായിരുന്നു വിമര്‍ശനം. പരസ്യത്തിൽ മോഡലുകൾ അർധ നഗ്നരായാണ്...

Read More >>
ആരാധകരെ വിലക്കി സല്‍മാന്‍ ഖാന്‍

Nov 28, 2021 10:45 AM

ആരാധകരെ വിലക്കി സല്‍മാന്‍ ഖാന്‍

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെയാണ് സല്‍മാന്‍ ഖാന്‍റെ...

Read More >>
സിക്‌സ് പാക്ക് കാണിക്കാന്‍ ഷാരൂഖ് ഷര്‍ട്ട് ഊരിയാല്‍ അപ്പോള്‍ ഞാന്‍ ഛര്‍ദ്ദിക്കും; ഫറ ഖാന്‍

Nov 28, 2021 09:17 AM

സിക്‌സ് പാക്ക് കാണിക്കാന്‍ ഷാരൂഖ് ഷര്‍ട്ട് ഊരിയാല്‍ അപ്പോള്‍ ഞാന്‍ ഛര്‍ദ്ദിക്കും; ഫറ ഖാന്‍

ഓരോ തവണയും ഷാരൂഖ് ചിത്രീകരണത്തിനായി ഷര്‍ട്ട് അഴിക്കുമ്പോള്‍ തനിക്ക് ഛര്‍ദ്ദിക്കാന്‍ വരുമായിരുന്നുവെന്നാണ് ഫറ പറയുന്നത്....

Read More >>
സുസ്മിത സെന്‍ മുതല്‍ സണ്ണി ലിയോണ്‍ വരെ; കുഞ്ഞുങ്ങളെ ദത്ത് എടുത്ത് വളര്‍ത്തുന്ന ബോളിവുഡ് നായികമാര്‍

Nov 27, 2021 07:09 PM

സുസ്മിത സെന്‍ മുതല്‍ സണ്ണി ലിയോണ്‍ വരെ; കുഞ്ഞുങ്ങളെ ദത്ത് എടുത്ത് വളര്‍ത്തുന്ന ബോളിവുഡ് നായികമാര്‍

നൊന്ത് പെറ്റ കുഞ്ഞുങ്ങളെ കരിയിലക്കൂട്ടത്തില്‍ കുഴിച്ചു മൂടിയും, കരിങ്കല്ലില്‍ തലയടിച്ചും വെള്ളത്തില്‍ എറിഞ്ഞും കൊല്ലുന്ന നാട്ടില്‍,...

Read More >>
Top Stories