ഏഴ് തവണയാണ് ആ സെക്‌സ് രംഗം ചിത്രീകരിച്ചത്, കരഞ്ഞുപോയി; മനസ്സ് തുറന്ന്‍ താരം

ഏഴ് തവണയാണ് ആ സെക്‌സ് രംഗം ചിത്രീകരിച്ചത്, കരഞ്ഞുപോയി; മനസ്സ് തുറന്ന്‍  താരം
Oct 26, 2021 01:39 PM | By Susmitha Surendran

വെബ് സീരീസുകളുടെ ട്രെന്റ് ഇന്ത്യയിലേക്കും എത്തിച്ച സീരീസാണ് സേക്രട്ട് ഗെയിംസ്. ബോളിവുഡിലെ സൂപ്പര്‍ താരമായ സെയ്ഫ് അലി ഖാനും നവാസുദ്ദീന്‍ സിദ്ദീഖിയും പ്രധാന വേഷങ്ങളിലെത്തിയ സീരീസ് വന്‍ ഹിറ്റായി മാറുകയും ചെയ്തു. ഈ വിജയത്തിന്റെ പാതയിലൂടെ മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളും സീരീസുകളും ആരാധകരുടെ ഇടയിലേക്ക് എത്തുകയായിരുന്നു. സേക്രട്ട് ഗെയിംസിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ നേടിയ നടിയാണ് കുബ്ര സെയ്ത്.

കുക്കൂ എന്ന ട്രാന്‍സ് വുമണിനെയാണ് കുബ്ര സീരീസില്‍ അവതരിപ്പിച്ചത്. കുബ്രയുടെ പ്രകടനവും കുക്കൂ എന്ന കഥാപാത്രവുമെല്ലാം വളരെ പെട്ടെന്നു തന്നെ ആരാധകരുടെ ശ്രദ്ധ നേടി. സീരീസിലൂടെ ബ്രേക്ക് ഔട്ട് സ്റ്റാര്‍ ആയി മാറുകയായിരുന്നു കുബ്ര. വളരെ തീവ്രമായ രംഗങ്ങളും സീരീസില്‍ കുബ്രയ്ക്കുണ്ടായിരുന്നു. അതിലൊന്നായിരുന്നു നവാസുദ്ദീന്‍ സിദ്ദീഖി അവതരിപ്പിക്കന്ന ഗണേഷ് ഗായ്‌ത്തൊണ്ഡെ എന്ന കഥാപാത്രവുമായി കുബ്രയുടെ കുക്കു ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന രംഗം. ഈ രംഗം ചിത്രീകരിക്കുമ്പോഴുണ്ടായ മാനസികാവസ്ഥയെക്കുറിച്ച് കുബ്ര മനസ്സ്  തുറന്നിരിക്കുകയാണ്.

ഒരു അഭിമുഖത്തിലാണ് കുബ്ര മനസ്സ്  തുറന്നത്. അനുരാഗ് കശ്യപ് ആയിരുന്നു ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്. ഏഴ് തവണയായിരുന്നു ഈ രംഗം അഭിനയിച്ചത് എന്നാണ് കുബ്ര പറയുന്നത്. ഏഴ് വ്യത്യസ്തമായ ആംഗിളുകളില്‍ നിന്നും ആ രംഗം അനുരാഗിന് വേണമായിരുന്നു. ചിത്രീകരണം കഴിയുമ്പോഴേക്കും താനാകെ തളര്‍ന്നു പോയെന്നും കരയുകയായിരുന്നുവെന്നും കുബ്ര പറയുന്നു.

'' ആദ്യത്തെ ടേക്ക് എടുത്തു. അദ്ദേഹം അടുത്ത് വന്ന് നമ്മള്‍ പെട്ടെന്നു തന്നെ ഒന്നുകൂടി എടുക്കുന്നുവെന്ന് പറഞ്ഞു. അടുത്തത് കഴിഞ്ഞതും ഒന്നുകൂടെ എന്ന് പറഞ്ഞു. മൂന്നാം തവണയും ചെയ്തു കഴിഞ്ഞപ്പോള്‍ ക്യാമറ നവാസിന് നേരെ തിരിച്ചു. പിന്നെ വേറെ എന്തോ ചെയ്തു.

ഏഴാം തവണയും ചെയ്തപ്പോഴേക്കും ഞാന്‍ തകര്‍ന്നിരുന്നു. ശരിക്കും തകര്‍ന്നു പോയി. ഞാന്‍ വളരെ വൈകാരികമായി പെരുമാറുന്നയാളുമാണ്. അദ്ദേഹം എന്റെ അടുത്ത് വന്ന്, നന്ദി പുറത്ത് വച്ച് കാണാം എന്ന് പറഞ്ഞു. അപ്പോഴാണ് ആ രംഗം കഴിഞ്ഞുവെന്ന് എനിക്ക് മനസിലായത് തന്നെ'' കുബ്ര പറയുന്നു.

''ഞാന്‍ നിലത്തു തന്നെ കരഞ്ഞു കൊണ്ട് കിടന്നു. ഞാന്‍ കരഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നു. അപ്പോള്‍ നവാസ് വന്നു എനിക്ക് തോന്നുന്നത് നിങ്ങള്‍ പുറത്ത് പോകുന്നതാകും നല്ലത്, എനിക്ക് ഇവിടെ ഒരു രംഗം കൂടി ബാക്കിയുണ്ട് എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ എന്‍ട്രി സീന്‍ ബാക്കിയുണ്ടായിരുന്നു'' കുബ്ര പറയുന്നു.

സല്‍മാന്‍ ഖാന്‍ ചിത്രം റെഡിയിലൂടയായിരുന്നു കുബ്രയുടെ അരങ്ങേറ്റം. സേക്രട്ട് ഗെയിംസിലൂടെയാണ് കുബ്ര താരമായി മാറുന്നത്. പിന്നീട് ജവാനി ജാനേമന്‍, ഡോളി കിറ്റി ഓര്‍ വോ ചമക്തേ സിത്താരെ തുടങ്ങിയ സിനിമകളിലും ഇല്ലീഗല്‍, ദ വെര്‍ഡിക്ട് തുടങ്ങിയ സീരീസുകളിലും അഭിനയിച്ചു.

നെറ്റ്ഫ്‌ളിക്‌സിന്റെ ആദ്യത്തെ ഇന്ത്യന്‍ സീരീസാണ് സേക്രട്ട് ഗെയിംസ്. അനുരാഗ് കശ്യപും വിക്രമാദിത്യ മോട്ട്വാനെയും നീരജ് ഘയ്വാനും ചേര്‍ന്നാണ് സീരീസ് സംവിധാനം ചെയ്തത്. സെയ്ഫ് അലി ഖാന്‍, നവാസുദ്ദീന്‍ സിദ്ദീഖി, രാധിക ആപ്‌തെ, പങ്കജ് ത്രിപാഠി, കല്‍ക്കി കേക്ല, രണ്‍വീര്‍ ഷോരെ തുടങ്ങിയവരും സീരീസില്‍ അഭിനയിച്ചിരുന്നു.

വിക്രം ചന്ദ്രയുടെ നോവലിന്റെ ദൃശ്യാവിഷ്‌കാരം ആയിരുന്നു സീരീസ്. രണ്ട് സീസണുകളായിരുന്നു സീസണിലുണ്ടായിരുന്നത്. ദ ന്യൂയോര്‍ക്ക് ടൈംസിന്റെ ടോപ്പ് 30 ഇന്റര്‍നാഷണല്‍ ടിവി ഷോകളുടെ പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സീരീസാണിത്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് സീരീസ്.

Seven times that sex scene was filmed, she cried; Open minded player

Next TV

Related Stories
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Nov 7, 2025 08:02 AM

ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്...

Read More >>
പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

Oct 29, 2025 03:11 PM

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി...

Read More >>
Top Stories










News Roundup






https://moviemax.in/-