അമ്മയാകാൻ പോകുന്ന ആലിയയ്ക്ക് ശില്‍പ ഷെട്ടിയുടെ സമ്മാനം

അമ്മയാകാൻ പോകുന്ന ആലിയയ്ക്ക് ശില്‍പ ഷെട്ടിയുടെ സമ്മാനം
Sep 27, 2022 11:02 AM | By Susmitha Surendran

ഗര്‍ഭിണിയാകുമ്പോള്‍ സ്ത്രീകളില്‍ ശാരീരികവും മാനസികവുമായി പല മാറ്റങ്ങളും സംഭവിക്കും. ഹോര്‍മോണ്‍ വ്യതിയാനങ്ങളടക്കമുള്ള ജീവശാസ്ത്രപരമായ മാറ്റങ്ങള്‍ സ്ത്രീകളെ വലിയ രീതിയിലാണ് സ്വാധീനിക്കുക. ഇത് ഭക്ഷണം അടക്കമുള്ള ദൈനിംദിന കാര്യങ്ങളിലെല്ലാം പല രീതിയില്‍ പ്രതിഫലിക്കും.

ഇതേ കാരണം കൊണ്ടുതന്നെയാണ് ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ചില ഭക്ഷണങ്ങളോട് കൊതി തോന്നുന്നതും ചിലതിനോട് വിരക്തി തോന്നുന്നതും എല്ലാം. ഇത്തരത്തില്‍ ഗര്‍ഭകാലത്ത് കൊതി തോന്നുന്നത് വളരെ ആപേക്ഷികമായ കാര്യമാണ്. അതായത്, ഓരോ സ്ത്രീകളിലും ഇത് വ്യത്യാസപ്പെട്ട് വരും.


എന്തായാലും ഇപ്പോഴിതാ അമ്മയാകാനൊരുങ്ങുന്ന ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ ഒരു ഗര്‍ഭകാല വിശേഷമാണ് പങ്കുവയ്ക്കുന്നത്. ആലിയയ്ക്ക് നടി ശില്‍പ ഷെട്ടി നല്‍കിയ സ്നേഹസമ്മാനത്തെ കുറിച്ചാണിത്. തനിക്കായി ശില്‍പ അയച്ച സ്നേഹസമ്മാനത്തെ കുറിച്ച് ആലിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഇൻസ്റ്റ സ്റ്റോറിയിലൂടെയാണ് ആലിയ ആരാധകര്‍ക്കായി ഇത് പങ്കുവെച്ചത്.

മറ്റൊന്നുമല്ല, ശില്‍പ തന്നെ തയ്യാറാക്കിയ പിസയാണ് ആലിയയ്ക്കായി ഇവര്‍ അയച്ച സ്നേഹസമ്മാനം. ഇത് കഴിച്ചുകൊണ്ടിരിക്കെ തന്നെ പകര്‍ത്തിയ ചിത്രമാണ് ആലിയ സ്റ്റോറിയായി ഇട്ടത്. കാഴ്ചയില്‍ 'ഡെലീഷ്യസ്' ആയി തോന്നിക്കുന്ന മിക്സഡ് പിസയാണിത്. മഷ്റൂം, ചില്ലി, ടൊമാറ്റോ എല്ലാം ചേര്‍ത്ത് തയ്യാറാക്കിയിട്ടുള്ള പിസയാണിത്. നോണ്‍ - വെജ് ചേര്‍ത്തിട്ടുണ്ടോയെന്നത് പക്ഷേ വ്യക്തമല്ല.


ഗര്‍ഭിണികളില്‍ ചിലര്‍ക്ക് പിസ പോലുള്ള വിഭവങ്ങളോടും കൊതി തോന്നുന്നത് സ്വാഭാവികമാണ്. ഗര്‍ഭിണികള്‍ ഇതൊന്നും കഴിച്ചുകൂട എന്നും ഇല്ല. എന്നാല്‍ പുറത്തുനിന്ന് വാങ്ങിക്കുന്ന ഇത്തരം വിഭവങ്ങള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. കഴിവതും ഇവ വീട്ടില്‍ തന്നെ തയ്യാറാക്കി കഴിക്കുന്നതാണ് ഉചിതം.

പിസ അയച്ചുതന്നതിന് നന്ദി അറിയിക്കുന്നതിനൊപ്പം തന്നെ കഴിച്ചതില്‍ വച്ച് ഏറ്റവും രുചിയുള്ള പിസ എന്ന് അഭിപ്രായവും ചിത്രത്തോടൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട് ആലിയ. ഈ സ്റ്റോറി തന്നെ പിന്നീട് ശില്‍പയും ഇൻസ്റ്റയില്‍ പങ്കുവച്ചു. തനിക്ക് അത് ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞതില്‍ ഒരുപാടൊരുപാട് സന്തോഷം.

ഇനിയും കൂടുതല്‍ വരാനിരിക്കുന്നതേയുള്ളൂ... എൻജോയ് എന്നെഴുതി കെട്ടിപ്പിടുത്തത്തെ സൂചിപ്പിക്കുന്ന സ്മൈലികളും ചേര്‍ത്തായിരുന്നു ശില്‍പ ഇത് പങ്കുവച്ചത്. താരങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്‍റെ നല്ലൊരു മാതൃക കൂടിയാണിത്. ജൂണില്‍ താൻ അമ്മയാകാൻ പോകുന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ ആലിയ പരസ്യമാക്കിയപ്പോള്‍ തന്നെ ബോളിവുഡില്‍ നിന്ന് നിരവധി സെലിബ്രിറ്റികളാണ് ആശംസകളുമായി എത്തിയത്.


Do you know what gift Shilpa Shetty gave to Alia?

Next TV

Related Stories
#Animal | അനിമലും പ്രേമവും തമ്മിലുള്ള സാമ്യം കണ്ടുപിടിച്ച് ആരാധകർ

Dec 11, 2023 04:19 PM

#Animal | അനിമലും പ്രേമവും തമ്മിലുള്ള സാമ്യം കണ്ടുപിടിച്ച് ആരാധകർ

മലയാളത്തിന്റെ ഹിറ്റായ പ്രേമവും അനിമൽ സിനിമയും തമ്മിലുള്ള ഒരു സാമ്യം റിലീസിനു മുമ്പും...

Read More >>
#padmapriya| സഹകരിക്കാത്തതിന് പത്മപ്രിയയെ സംവിധായകൻ തല്ലി; തുറന്ന് പറഞ്ഞ് കാസ്റ്റിം​ഗ് ഡയറക്ടർ

Dec 11, 2023 02:11 PM

#padmapriya| സഹകരിക്കാത്തതിന് പത്മപ്രിയയെ സംവിധായകൻ തല്ലി; തുറന്ന് പറഞ്ഞ് കാസ്റ്റിം​ഗ് ഡയറക്ടർ

സഹകരിക്കാത്തതിന് പത്മപ്രിയയെ സംവിധായകൻ തല്ലി; തുറന്ന് പറഞ്ഞ് കാസ്റ്റിം​ഗ്...

Read More >>
#rajinikanth  | രജനികാന്തിന്റെ വീടും വെള്ളക്കെട്ടിൽ; വീഡ‍ിയോ വൈറൽ

Dec 9, 2023 03:29 PM

#rajinikanth | രജനികാന്തിന്റെ വീടും വെള്ളക്കെട്ടിൽ; വീഡ‍ിയോ വൈറൽ

വെള്ളപ്പൊക്കത്തിൽ രജനികാന്തിന്റെ വീടിന് നാശനഷ്ടമുണ്ടായെന്നാണ് വിവരം....

Read More >>
#deepikapadukone | 'ഫൈറ്റര്‍' ടീസറിലെ ചൂടന്‍ രം​ഗം; ദീപിക പദുകോണിനെതിരെ സൈബര്‍ ആക്രമണം

Dec 9, 2023 03:14 PM

#deepikapadukone | 'ഫൈറ്റര്‍' ടീസറിലെ ചൂടന്‍ രം​ഗം; ദീപിക പദുകോണിനെതിരെ സൈബര്‍ ആക്രമണം

ഹൃത്വിക് റോഷനും ദീപിക പദുകോണും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുവെന്നതാണ് മറ്റൊരു...

Read More >>
#Leelavathi | ഇതിഹാസ കന്നഡ ചലച്ചിത്ര നടി ലീലാവതി അന്തരിച്ചു

Dec 9, 2023 12:53 PM

#Leelavathi | ഇതിഹാസ കന്നഡ ചലച്ചിത്ര നടി ലീലാവതി അന്തരിച്ചു

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
Top Stories


News Roundup