---
title: "'കുഞ്ഞിനെ റെസ്റ്റോറന്റില്‍ മറന്നുവെച്ചു', അമ്മയായ ശേഷമുള്ള ജീവിതത്തെ കുറിച്ച്‌  താരത്തിന്റെ തുറന്ന് പറച്ചില്‍ "
english_title: "the star's open statement about life after becoming a mother"
publisher: "moviemax.in"
canonical_url: "https://moviemax.in/news/7049/the-stars-open-statement-about-life-after-becoming-a-mother"
published_at: "2021-10-25T09:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6176326f8f5be_ayushman.jpg"
keywords: []
---

# 'കുഞ്ഞിനെ റെസ്റ്റോറന്റില്‍ മറന്നുവെച്ചു', അമ്മയായ ശേഷമുള്ള ജീവിതത്തെ കുറിച്ച്‌  താരത്തിന്റെ തുറന്ന് പറച്ചില്‍ 

> **Lead Summary:** **ബോ**ളിവുഡ് സെലിബ്രിറ്റികളുടെ പ്രണയം, വിവാഹം, കുടുംബം, കുഞ്ഞുങ്ങള്‍, പ്രസവം എന്നിവയെല്ലാം വളരെപെട്ടന്ന് വാര്‍ത്തകളില്‍ നിറയുന്ന കാര്യങ്ങളാണ്. ബോളിവുഡില്‍ ഇന്നുള്ള കഴിവുറ്റ നടന്മാരില്‍ മുന്‍പന്തിയില്‍ ഉള്ള വ്യക്തിയാണ് ആയുഷ്മാന്‍ ഖുറാന. ഖുറാനയെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും ആരാധകര്‍ക്ക് സുപരിചതമാണ്.

## Article Content

**ബോ**ളിവുഡ് സെലിബ്രിറ്റികളുടെ പ്രണയം, വിവാഹം, കുടുംബം, കുഞ്ഞുങ്ങള്‍, പ്രസവം എന്നിവയെല്ലാം വളരെപെട്ടന്ന് വാര്‍ത്തകളില്‍ നിറയുന്ന കാര്യങ്ങളാണ്. ബോളിവുഡില്‍ ഇന്നുള്ള കഴിവുറ്റ നടന്മാരില്‍ മുന്‍പന്തിയില്‍ ഉള്ള വ്യക്തിയാണ് ആയുഷ്മാന്‍ ഖുറാന. ഖുറാനയെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും ആരാധകര്‍ക്ക് സുപരിചതമാണ്.

ആയുഷ്മാനെപോലെ തന്നെ മള്‍ട്ടി ടാലന്റഡാണ് താരത്തിന്റെ പത്നി താഹിറ കശ്യപും. സംവിധായിക, എഴുത്തുകാരി തുടങ്ങി വിവിധ മേഖലകളില്‍ സജീവമാണ് താഹിറ കശ്യപ്. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളില്‍ അടക്കം തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് എഴുതാറുമുണ്ട് താഹിറ. സ്കൂള്‍ കാലഘട്ടം മുതലുള്ള സൗഹൃദമാണ് ആയുഷ്മാന്‍ ഖുറാന-താഹിറ കശ്യപ് വിവാഹത്തില്‍ എത്തിയച്ചത്.

സംവിധായിക, എഴുത്തുകാരി എന്നതിന് പുറമെ കാന്‍സറിനെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ട് മാത്രം തോല്‍പ്പിച്ച ഒരാള്‍ കൂടിയാണ് താഹിറ കശ്യപ്. ഏറെക്കാലമായി തന്നോടൊപ്പമുള്ള സു​ഹൃത്തിനെ ആയുഷ്മാന്‍ ജീവിതസഖിയാക്കിയക് 2011ല്‍ ആണ്. വിരാജ് വീര്‍, വരുഷ്ക എന്നീ രണ്ട് മക്കളുണ്ട് ഇരുവര്‍ക്കും.

ആയുഷ്മാന്‍ ഖുറാന ക്രാക്കിങ് ദി കോഡ് എന്ന ആത്മകഥ എഴുതിയപ്പോള്‍ താഹിറയും അദ്ദേഹത്തോടൊപ്പം ആത്മകഥയുടെ പൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിച്ചിരുന്നു. 2018ല്‍ ടോഫി എന്നൊരു ഹ്രസ്വചിത്രവും താഹിറ സംവിധാനം ചെയ്തിരുന്നു. 2018ലാണ് താഹിറയില്‍ സ്താനാര്‍ബുദം കണ്ടെത്തിയത്. കാന്‍സര്‍ കണ്ടെത്തിയ ശേഷം തന്നെപോലെ കാന്‍സര്‍ ബാധിച്ചവര്‍ക്ക് ഊര്‍ജം പകരുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളുമായി എപ്പോഴും മുന്നിലുള്ള വ്യക്തി കൂടിയാണ് താഹിറ. കീമോ ചെയ്ത ശേഷമുള്ള ചിത്രങ്ങളടക്കം സോഷ്യല്‍മീഡിയ വഴി താഹിറ പങ്കുവെച്ചിരുന്നു.

ആദ്യമായി അമ്മയായപ്പോള്‍ താന്‍ ചെയ്തുപോയ ‌ മണ്ടത്തരങ്ങളെ കുറിച്ചും വിഷമതകളെ കുറിച്ചും വെളിപ്പെടുത്തിരിക്കുകയാണിപ്പോള്‍ താഹിറ കശ്യപ്. ഒരു റസ്റ്റോറന്റില്‍ കുഞ്ഞിനെ മറന്നുവെച്ച്‌ പോയ സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നും താഹിറ വെളിപ്പെടുത്തുന്നു.

2012ലാണ് ആദ്യത്തെ കുഞ്ഞ് ആയുഷ്മാന്റേയും താഹിറയുടേയും ജീവിതത്തിലേക്ക് എത്തിയത്. വിരാജ് വീര്‍ എന്നാണ് മകന് ഇരുവരും പേര് നല്‍കിയത്. അടുത്തിടെ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താഹിറ അമ്മയായശേഷം തനിക്ക് പറ്റിയ അബദ്ധങ്ങളെ കുറിച്ചും മണ്ടത്തരങ്ങളെ കുറിച്ചുമെല്ലാം മനസ് തുറന്നത്.

കുഞ്ഞ് പിറന്നശേഷം ആദ്യമായി കൂട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് സംഭവം നടന്നതെന്നും താഹിറ പറയുന്നു. 'കുഞ്ഞ് പിറന്ന ആദ്യനാളുകളില്‍ ഞാന്‍ എന്റെ കുഞ്ഞിനെ ഒരു റെസ്റ്റോറന്റില്‍ മറന്നുവെച്ച സംഭവമുണ്ടായി. ബാഗും ബില്ലും ഞാന്‍ മറന്നില്ല... പക്ഷേ ഞാന്‍ എന്റെ കുഞ്ഞിനെ മറന്നു. ഹോട്ടലില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയ എന്റെ അടുത്തേക്ക് വെയിറ്റര്‍ ഓടിവന്നാണ് കുഞ്ഞിനെ മറന്നുവെച്ച കാര്യം ഓര്‍മിപ്പിച്ചത്. മാം നിങ്ങള്‍ നിങ്ങളുടെ കുട്ടിയെ മറന്നു എന്ന് വെയിറ്റര്‍ എന്നോട് പറഞ്ഞപ്പോള്‍ റസ്റ്റോറന്റിലുണ്ടായിരുന്ന മറ്റ് ആളുകള്‍ എന്നെ തുറിച്ചുനോക്കി. ഞാന്‍ ലജ്ജിച്ച്‌ തലതാഴ്ത്തി' താഹിറ കശ്യപ് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/7049/the-stars-open-statement-about-life-after-becoming-a-mother)